Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2021: ജഡേജയുടെ ആ ഹീറോയിസം ഐപിഎല്ലില്‍ ആദ്യത്തേതല്ല, ഈ 4 പ്രകടനങ്ങള്‍ അതുക്കും മേലെ

മുംബൈ: ഐപിഎല്ലിലെ എക്കാലത്തെയും ഗംഭീരമായ ഒരു ഇന്നിംഗ്‌സായിരുന്നു കഴിഞ്ഞ ദിവസം ആര്‍സിബിക്കെതിരെ രവീന്ദ്ര ജഡേജ കളിച്ചത്. അവസാന ഓവറില്‍ ആളിക്കത്തിയ ജഡേജ 37 റണ്‍സാണ് അടിച്ചെടുത്തത്. എന്നാല്‍ ഇത് അപൂര്‍വ സംഭവമാണെന്ന് ആരാധകര്‍ ആഘോഷിക്കുന്നുണ്ട്. പക്ഷേ ഐപിഎല്ലില്‍ ജഡേജയ്ക്ക് സമാനമായ പ്രകടനം നടത്തിയവര്‍ മുമ്പും ഉണ്ടായിട്ടുണ്ട്. അത്തരം നാല് പ്രകടനമെങ്കിലും ആ വിഭാഗത്തിലുണ്ട്. എന്നാല്‍ ജഡേജയുടെ പ്രകടനത്തിന്റെ തിളക്കം ഒട്ടും കുറയുന്നുമില്ല. മികച്ച അഞ്ച് പ്രകടനങ്ങള്‍ ഏതൊക്കെയാണെന്ന് ഒന്ന് പരിശോധിക്കാം.

മുമ്പില്‍ ജഡേജ

മുമ്പില്‍ ജഡേജ

രവീന്ദ്ര ജഡേജയുടെ പ്രകടനം ഇക്കൂട്ടത്തില്‍ ഒന്നാം സ്ഥാനത്താണ്. ആര്‍സിബിക്കെതിരെ സിഎസ്‌കെ മൂന്നിന് 111 എന്ന നിലയില്‍ നില്‍ക്കുമ്പോഴാണ് ജഡേജ ക്രീസിലെത്തിയത്. വളരെ പതുക്കെയാണ് ജഡേജ തുടങ്ങിയത്. 21 പന്തില്‍ 26 റണ്‍സായിരുന്നു താരത്തിന്റെ അവസാന ഓവറിനുള്ള മുമ്പുള്ള സ്‌കോര്‍. അവസാന ഓവറില്‍ വിശ്വരൂപം പൂണ്ട ജഡേജ 37 റണ്‍സ് അടിച്ചെടുത്തു. ടൂര്‍ണമെന്റിലെ ബെസ്റ്റ് ബൗളര്‍ കൂടിയാണ് താരം. അടുത്ത ഊഴം ബൗളിംഗിലായിരുന്നു. ഗംഭീര തുടക്കവുമായി ആര്‍സിബി നില്‍ക്കുമ്പോഴാണ് ജഡേജയുടെ വരവ്. ആദ്യം വാഷിംഗ്ടണ്‍ സുന്ദര്‍ പുറത്ത്. പിന്നീട് മാക്‌സ്‌വെല്ലും എബി ഡിവില്യേഴ്‌സും ക്ലീന്‍ ബൗള്‍ഡ്. ഒപ്പം ഒരു റണ്ണൗട്ടും.

വാട്‌സന്റെ ഹീറോയിസം

വാട്‌സന്റെ ഹീറോയിസം

ഷെയ്ന്‍ വാട്‌സണും ഇത്തരമൊരു ഹീറോയിക് പ്രകടനം നടത്തിയിട്ടുണ്ട്. ജഡേജയേക്കാള്‍ മികവ് അതിനുണ്ട്. ഐപിഎല്‍ ഉദ്ഘാടന സീസണിന്റെ സെമി ഫൈനിലായിരുന്നു ആ പ്രകടനം. ഡല്‍ഹി ഡെയര്‍ഡെവിള്‍സിനെതിരെ 29 പന്തില്‍ 52 റണ്‍സടിച്ചു വാട്‌സണ്‍. രണ്ടിന് 65 എന്ന നിലയില്‍ രാജസ്ഥാന്‍ നില്‍ക്കുമ്പോഴാണ് വാട്‌സണ്‍ വന്നത്. നാല് ഫോറും മൂന്ന് സിക്‌സറും വാട്‌സണ്‍ പറത്തി. 16ാം ഓവറില്‍ വാട്‌സണ്‍ പുറത്താവുമ്പോള്‍ 155 റണ്‍സിലെത്തിയിരുന്നു രാജസ്ഥാന്‍. ബൗളിംഗില്‍ വീരേന്ദര്‍ സെവാഗ്, ഗൗതം ഗംഭീര്‍, ശിഖര്‍ ധവാന്‍ എന്നിവരെ പവര്‍പ്ലേയില്‍ എറിഞ്ഞിട്ടും വാട്‌സണ്‍. പത്ത് റണ്‍സിനാണ് മൂന്ന് വിക്കറ്റെടുത്തത്. 87 റണ്‍സിന് ഡല്‍ഹി കൂടാരം കയറി. 105 റണ്‍സിന്റെ വന്‍ ജയവും രാജസ്ഥാന്‍ നേടി.

സിക്‌സറുകളുടെ തമ്പുരാന്‍

സിക്‌സറുകളുടെ തമ്പുരാന്‍

ടി20 ക്രിക്കറ്റിലെ സിക്‌സറുകളുടെ തമ്പുരാനായ യുവരാജ് സിംഗ് 2011ലെ ലോകകപ്പിന് ശേഷം പൂനെ വാരിയേഴ്‌സിനായി കളിക്കാനിറങ്ങിയപ്പോഴാണ് വന്‍ നേട്ടമുണ്ടാക്കിയത്. ഡല്‍ഹിക്കെതിരെ 32 പന്തില്‍ 66 റണ്‍സാണ് യുവരാജ് അടിച്ചത്. അഞ്ച് സിക്‌സറും നാല് ഫോറും യുവരാജ് പറത്തി. അവസാന ഓവറില്‍ അശോക് ഡിന്‍ഡയ്‌ക്കെതിരെ മൂന്ന് സിക്‌സറുകളും ഒരു ഫോറും യുവരാജ് അടിച്ചു. യുവരാജ് നാല് വിക്കറ്റും മത്സരത്തില്‍ വീഴ്ത്തി. വേണുഗോപാല്‍ റാവുവും ആരോണ്‍ ഫിഞ്ചും അക്കൂട്ടത്തിലുണ്ട്. എന്നാല്‍ മത്സരം പൂനെ തോറ്റു. മൂന്ന് വിക്കറ്റിന് ഡല്‍ഹി ജയിച്ചു.

ഡുമിനിയുടെ ഹീറോയിസം

ഡുമിനിയുടെ ഹീറോയിസം

ഡല്‍ഹിക്ക് വേണ്ടി 2015ല്‍ ജീന്‍ പോള്‍ ഡുമിനിയും ഇത്തരമൊരു ഹീറോയിസം നടത്തിയിട്ടുണ്ട്. മായങ്ക് അഗര്‍വാള്‍ പുറത്തായ ശേഷം ബാറ്റ് ചെയ്യാനെത്തിയ ഡുമിനി 41 പന്തില്‍ 54 റണ്‍സെടുത്തു. തുടക്കത്തില്‍ പതിയെ കളിച്ച ഡുമിനി പിന്നീട് ആളിക്കത്തുകയായിരുന്നു. സണ്‍റൈസേഴ്‌സിനോടായിരുന്നു ഈ നേട്ടം. എന്നാല്‍ 168 റണ്‍സ് വിജയലക്ഷ്യം അനായാസമാണ് ഹൈദരാബാദ് പിന്തുടര്‍ന്നത്. നാല് വിക്കറ്റുകള്‍ വീഴ്ത്തി ഡുമിനി പിന്നീട് ടീമിനെ ജയിപ്പിക്കുന്നതാണ് കണ്ടത്. ധവാനെയും വാര്‍ണറെയും ആദ്യ ഓവറില്‍ തന്നെ ഡുമിനി പുറത്താക്കി. രവി ബൊപ്പാരയെയും ഓയിന്‍ മോര്‍ഗനെയും കൂടി 17ാം ഓവറില്‍ പുറത്താക്കി കളിയില്‍ ഡല്‍ഹിയെ ഡുമിനി ജയിപ്പിക്കുകയും ചെയ്തു.

ഫോക്‌നറുടെ വെടിക്കെട്ട്

ഫോക്‌നറുടെ വെടിക്കെട്ട്

ഫോക്‌നര്‍ കിംഗ്‌സ് ഇലവന്‍ പഞ്ചാബിനെതിരെ നടത്തിയ വെടിക്കെട്ടാണ് ഇതിലെ നാലാമത്തെ കിടിലന്‍ പ്രകടനം. 2015ല്‍ 46 റണ്‍സടിക്കുകയും മൂന്ന് വിക്കറ്റെടുക്കുകയും ചെയ്തിരുന്നു താരം. അഞ്ചിന് 75 എന്ന നിലയില്‍ രാജസ്ഥാന്‍ പതറി നില്‍ക്കുമ്പോഴാണ് ഫോക്‌നര്‍ എത്തുന്നത്. ദീപക് ഹൂഡയ്‌ക്കൊപ്പം 50 റണ്‍സ് കൂട്ടുകെട്ട് ഫോക്‌നറുണ്ടാക്കി. 33 പന്തില്‍ 46 റണ്‍സടിച്ചാണ് താരം പുറത്തായത്. ബൗളിംഗില്‍ ആദ്യം മാക്‌സ്‌വെല്ലിനെ പവര്‍പ്ലേയില്‍ താരം പുറത്താക്കി. പിന്നീട് ജോര്‍ജ് ബെയ്‌ലിയെയും മിച്ചല്‍ ജോണ്‍സനെയും ഫോക്‌നര്‍ മടക്കി. കളിയില്‍ 26 റണ്‍സിന് രാജസ്ഥാന്‍ ജയിക്കുകയും ചെയ്തു.

Story first published: Tuesday, April 27, 2021, 5:13 [IST]
Other articles published on Apr 27, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+