For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2021: എന്തൊരു പിശുക്ക്! റാഷിദ് എലൈറ്റ് ക്ലബ്ബില്‍ ഇനി നാലാമന്‍- മുന്നില്‍ അശ്വിന്‍

റാഷിദ് 18 റണ്‍സ് മാത്രമേ വഴങ്ങിയുള്ളൂ

ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ സ്പിന്‍ സെന്‍സേഷനായ റാഷിദ് ഖാന്റെ അതിഗംഭീര ബൗളിങ് പ്രകടനം തുടരുകയാണ്. റാഷിദിന്റെ ബോളുകളെ എങ്ങനെ നേരിടണമെന്ന് ഇപ്പോഴും ബാറ്റ്‌സ്മാന്‍മാര്‍ക്കു കൃത്യമായ ധാരണയില്ലെന്നതാണ് യാഥാര്‍ഥ്യം. ഓരോ മല്‍സരം കഴിയുന്തോറും ഈ അനിശ്ചിതത്വം മാറ്റമില്ലാതെ തുടരുകയുമാണ്. റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരേ ചെന്നൈയിലിലെ മല്‍സരത്തില്‍ കാഴ്ചവച്ച ഉജ്ജ്വല ബൗളിങ് പ്രകടനത്തോടെ എലൈറ്റ് ബൗളര്‍മാരുടെ ലിസ്റ്റില്‍ നാലാംസ്ഥാനത്തേക്കു കയറിയിരിക്കുകയാണ് അദ്ദേഹം. നാലോവര്‍ ക്വാട്ട പൂര്‍ത്തിയാക്കിയ ബൗളര്‍മാരില്‍ 20 താഴെ റണ്‍സ് കൂടുതല്‍ തവണ വഴങ്ങിയ ബൗളര്‍മാരുടെ ലിസ്റ്റിലാണ് റാഷിദ് നാലാമനായത്.

1

നേരത്തേ അഞ്ചാംസ്ഥാനത്തായിരുന്ന റാഷിദ് ആര്‍സിബിക്കെതിരായ മിന്നുന്ന പ്രകടനത്തോടെ ഒരു സ്ഥാനം മെച്ചപ്പെടുത്തുകയായിരുന്നു. ടൂര്‍ണമെന്റില്‍ 19ാം തവണയാണ് ഒരിന്നിങ്‌സില്‍ അദ്ദേഹം തന്റെ ക്വാട്ട പൂര്‍ത്തിയാക്കിയ ശേഷം 20ല്‍ താഴെ റണ്‍സ് വിട്ടുകൊടുത്തത്. ദക്ഷിണാഫ്രിക്കയുടെ ഇതിഹാസ പേസര്‍ ഡെയ്ല്‍ സ്റ്റെയ്‌നിനൊപ്പം നാലാസ്ഥാനം പങ്കിടുകയാണ് റാഷിദ്. സ്റ്റെയ്‌നൊഴികെ ഈ ലിസ്റ്റിലെ മറ്റുറ്റ നാലു പേരും സ്പിന്നര്‍മാരാണ്.

ഈ ലിസ്റ്റിലെ ഒന്നാമന്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിന്റെ ഇന്ത്യന്‍ ഓഫ് സ്പിന്നര്‍ ആര്‍ അശ്വിനാണ്. ഐപിഎല്‍ കരിയറില്‍ 27 തവണയാണ് അദ്ദേഹം ഒരു കളിയില്‍ 20 താഴെ റണ്‍സ് മാത്രം വിട്ടുകൊടുത്തിട്ടുള്ളത്. ഡല്‍ഹി ക്യാപ്പിറ്റല്‍സിന്റെ തന്നെ മറ്റൊരു വെറ്ററന്‍ സ്പിന്നര്‍ അമിത് മിശ്രയ്ക്കാണ് രണ്ടാംസ്ഥാനം (26). മൂന്നാംസ്ഥാനം കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിന്റെ സുനില്‍ നരെയ്‌നാണ് (22).

ആര്‍സിബിക്കെതിരായ കളിയില്‍ മാസ്മരിക ബൗളിങായിരുന്നു റാഷിദ് ഒരിക്കല്‍ക്കൂടി പുറത്തെടുത്തത്. തന്റെ നാലോവര്‍ ക്വാട്ട പൂര്‍ത്തിയാക്കിയ അദ്ദേഹം 18 റണ്‍സ് മാത്രമേ വിട്ടുകൊടുത്തുള്ള. രണ്ടു വിക്കറ്റകുകള്‍ വീഴ്ത്തുകയും ചെയ്തു. 4.5 ആയിരുന്നു റാഷിദിന്റെ ഇക്കോണണമി റേറ്റ്. അപകടകാരിയായ ദക്ഷിണാഫ്രിക്കന്‍ ഇതിഹാസം എബി ഡിവില്ലിയേഴ്‌സ്, വാഷിങ്ടണ്‍ സുന്ദര്‍ എന്നിവരായിരുന്നു റാഷിദിന്റെ ഇരകള്‍.

അതേസമയം, റാഷിദിന്റെ മാജിക്കല്‍ സ്‌പെല്ലിനും കളിയില്‍ എസ്ആര്‍എച്ചിനെ രക്ഷിക്കാനായില്ല. ആറു റണ്‍സിന്റെ നാടകീയ വിജയം ആര്‍സിബി സ്വന്തമാക്കുകയായിരുന്നു. ആര്‍സിബി നല്‍കിയ 150 റണ്‍സെന്ന ചെറിയ വിജയലക്ഷ്യത്തിലേക്കു ബാറ്റ് വീശിയ എസ്ആര്‍എച്ചിനു ഒമ്പതു വിക്കറ്റിന് 143 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. തുടര്‍ച്ചയായ രണ്ടാം വിജയത്തോടെ ആര്‍സിബി പോയിന്റ് പട്ടികയില്‍ തലപ്പത്തേക്കുയര്‍ന്നു. എസ്ആര്‍എച്ചാവട്ടെ കളിച്ച രണ്ടു മല്‍സരങ്ങളിലും തോറ്റ് അവസാനസ്ഥാനത്താണ്.

Story first published: Thursday, April 15, 2021, 0:18 [IST]
Other articles published on Apr 15, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+