For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2021: ടൂര്‍ണമെന്റിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച അഞ്ച് സംഭവങ്ങളിതാ

ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 14ാം സീസണിനായുള്ള കാത്തിരിപ്പ് അവസാനിക്കാന്‍ ഇനിയുള്ളത് 21 ദിവസമാണ്. ഇന്ത്യയിലെ ആറ് വേദികളിലായി നടക്കുന്ന ടൂര്‍ണമെന്റിനായുള്ള തയ്യാറെടുപ്പുകള്‍ ആരംഭിച്ച് കഴിഞ്ഞു. എട്ട് ടീമുകള്‍ കിരീടത്തിനായി പോരടിക്കുമ്പോള്‍ ഇത്തവണയും ടൂര്‍ണമെന്റ് നേരിട്ട് കാണാനുള്ള ഭാഗ്യം ആരാധകര്‍ക്കില്ല. മറ്റൊരു ആവേശകരമായ ഐപിഎല്‍ സീസണ്‍ വരാനിരിക്കെ ഐപിഎല്ലിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച അഞ്ച് സംഭവങ്ങളിതാ.

 പ്രഥമ കിരീടം രാജസ്ഥാന്‍ റോയല്‍സിന്

പ്രഥമ കിരീടം രാജസ്ഥാന്‍ റോയല്‍സിന്

പേരുകേട്ട പല താരങ്ങളും ഉള്‍പ്പെട്ട ടീമുകളെയെല്ലാം മറികടന്ന് വലിയ താരസമ്പത്തില്ലാതെയാണ് രാജസ്ഥാന്‍ റോയല്‍സ് പ്രഥമ ഐപിഎല്‍ കിരീടം സ്വന്തമാക്കിയത്. ഷെയ്ന്‍ വോണിന്റെ ക്യാപ്റ്റന്‍സിയിലായിരുന്നു ഈ നേട്ടം. ഗ്രെയിം സ്മിത്ത്,ഷെയ്ന്‍ വാട്‌സണ്‍,യൂസഫ് പഠാന്‍,രവീന്ദ്ര ജഡേജ,മുനാഫ് പട്ടേല്‍,സൊഹൈല്‍ തന്‍വീര്‍ തുടങ്ങിയവരൊക്കെയായിരുന്നു അന്നത്തെ രാജസ്ഥാന്റെ പ്രധാന താരങ്ങള്‍. 14 ലീഗ് മത്സരത്തില്‍ 11ലും ജയിച്ച അവര്‍ സെമി ഫൈനലില്‍ ഡല്‍ഹിയെയും ഫൈനലില്‍ എംഎസ് ധോണി നായകനായ സിഎസ്‌കെയെയുമാണ് തോല്‍പ്പിച്ചത്.

സിഎസ്‌കെയെ പ്ലേ ഓഫിലെത്തിച്ച ധോണിയുടെ സിക്‌സ്

സിഎസ്‌കെയെ പ്ലേ ഓഫിലെത്തിച്ച ധോണിയുടെ സിക്‌സ്

2010 സീസണില്‍ പ്ലേ ഓഫില്‍ കടക്കാന്‍ സിഎസ്‌കെയ്ക്ക് പഞ്ചാബിനെതിരായ മത്സരഫലം നിര്‍ണ്ണായകമായിരുന്നു. ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് 3 വിക്കറ്റ് നഷ്ടത്തില്‍ 192 എന്ന വമ്പന്‍ ടോട്ടല്‍ മുന്നോട്ട് വെച്ചു. സിഎസ്‌കെയ്ക്ക് ജയിക്കാന്‍ 18 പന്തില്‍ 44 റണ്‍സ് എന്ന നിലയിലേക്ക് മത്സരമെത്തി. അവസാന ഓവറില്‍ ജയിക്കാന്‍ 16 റണ്‍സ്. ആദ്യ പന്ത് ബൗണ്ടറിയും രണ്ടാം പന്ത് ഡബിളും നേടി. നാല് പന്തില്‍ ജയിക്കാന്‍ 10 റണ്‍സ്. ഇര്‍ഫാന്‍ പഠാനെ തുടര്‍ച്ചയായി രണ്ട് വട്ടം അതിര്‍ത്തി കടത്തി ധോണി സിഎസ്‌കെയെ പ്ലേ ഓഫിലെത്തിച്ചു.

ക്രിസ് ഗെയ്‌ലിന്റെ 175* റണ്‍സ്

ക്രിസ് ഗെയ്‌ലിന്റെ 175* റണ്‍സ്

ടി20യില്‍ ഒരു ടീമിന്റെ സ്‌കോറെന്ന് വിശേഷിപ്പിക്കാവുന്ന 175 റണ്‍സ് ഒറ്റയ്ക്ക് അടിച്ചെടുത്ത ക്രിസ് ഗെയ്‌ലിന്റെ ഇന്നിങ്‌സ് ഇന്നും ഒരു വിസ്മയമാണ്. ആര്‍സിബിക്കുവേണ്ടി പൂനെ വാരിയേഴ്‌സിനെതിരെയാണ് ഗെയ്‌ലിന്റെ നേട്ടം. 17 പന്തില്‍ അര്‍ധ സെഞ്ച്വറി കടന്ന ഗെയ്ല്‍ 13 പന്തിനുള്ളില്‍ സെഞ്ച്വറിയും പൂര്‍ത്തിയാക്കി. 66 പന്തില്‍ 175 റണ്‍സുമായാണ് ഗെയ്ല്‍ പുറത്താവാതെ നിന്നത്. 13 ഫോറും 17 സിക്‌സും ഈ ഇന്നിങ്‌സില്‍ ഗെയ്ല്‍ പറത്തി. ആര്‍സിബി അഞ്ച് വിക്കറ്റിന് 263 എന്ന ഐപിഎല്ലിലെ ഉയര്‍ന്ന ടീം ടോട്ടലും ഈ മത്സരത്തിലാണ് നേടിയത്.

ഉദ്ഘാടന മത്സരത്തില്‍ മക്കല്ലത്തിന്റെ വെടിക്കെട്ട്

ഉദ്ഘാടന മത്സരത്തില്‍ മക്കല്ലത്തിന്റെ വെടിക്കെട്ട്

2008ലെ പ്രഥമ സീസണിലെ ഉദ്ഘാടന മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനുവേണ്ടി കളിച്ച ബ്രണ്ടന്‍ മക്കലം ആര്‍സിബിക്കെതിരേ നേടിയത് 73 പന്തില്‍ 158* റണ്‍സ്. 10 ഫോറും 13 സിക്‌സുമാണ് മക്കല്ലം അന്ന് പറത്തിയത്. ഐപിഎല്ലിന്റെ ഉദ്ഘാടന മത്സരത്തില്‍ത്തന്നെ ആരാധകര്‍ക്ക് മറക്കാനാവാത്ത ബാറ്റിങ് വിരുന്നൊരുക്കാന്‍ മക്കല്ലത്തിനായി. ന്യൂസീലന്‍ഡ് ക്രിക്കറ്റ് ടീം ക്യാപ്റ്റനും വിക്കറ്റ് കീപ്പറുമായിരുന്ന മക്കല്ലം ഐപിഎല്ലില്‍ മികച്ച റെക്കോഡുള്ള താരങ്ങളിലൊരാളാണ്.

തിരിച്ചുവരവില്‍ കിരീടം സ്വന്തമാക്കി സിഎസ്‌കെ

തിരിച്ചുവരവില്‍ കിരീടം സ്വന്തമാക്കി സിഎസ്‌കെ

ഐപിഎല്ലില്‍ രണ്ട് വര്‍ഷം വിലക്ക് നേരിട്ട സിഎസ്‌കെ 2018ലാണ് വിലക്കുമാറി തിരിച്ചുവന്നത്. മടങ്ങിയെത്തിയ സീസണില്‍ത്തന്നെ കിരീടം സ്വന്തമാക്കാന്‍ ധോണിക്കും സംഘത്തിനുമായി. സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ ഫൈനലില്‍ തോല്‍പ്പിച്ചാണ് സിഎസ്‌കെ കിരീടം നേടിയത്. എട്ട് വിക്കറ്റിനായിരുന്നു സിഎസ്‌കെയുടെ ജയം. ഹൈദരാബാദിന്റെ 179 റണ്‍സ് വിജയലക്ഷ്യം 9 പന്ത് ബാക്കി നിര്‍ത്തി രണ്ട് വിക്കറ്റ് നഷ്ടത്തില്‍ സിഎസ്‌കെ മറികടന്നു.

Story first published: Friday, March 19, 2021, 15:14 [IST]
Other articles published on Mar 19, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+