Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2021: റോയല്‍ ബട്‌ലര്‍- രാജസ്ഥാന്റെ റണ്‍ കിങ്, നേട്ടത്തിലെത്തിയ നാലാമത്തെ ഇംഗ്ലണ്ട് താരം

ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരായ മല്‍സരത്തിലെ സെഞ്ച്വറി നേട്ടത്തോടെ എലൈറ്റ് ക്ലബ്ബില്‍ അംഗമായിരിക്കുകയാണ് രാജസ്ഥാന്‍ റോയല്‍സിന്റെ ഇംഗ്ലണ്ട് ഓപ്പണര്‍ ജോസ് ബട്‌ലര്‍. മല്‍സരത്തില്‍ വെറും 56 ബോളുകളിലായിരുന്നു അദ്ദേഹം മൂന്നക്കം കടന്നത്. 64 ബോളില്‍ 11 ബൗണ്ടറികളും എട്ടു സിക്‌സറുമടക്കം 124 റണ്‍സ് അടിച്ചെടുത്താണ് ബട്‌ലര്‍ ക്രീസ് വിട്ടത്. ബട്‌ലറുടെ കന്നി ഐപിഎല്‍ സെഞ്ച്വറിയായിരുന്നു ഇത്. ടൂര്‍ണമെന്റില്‍ സെഞ്ച്വറി കണ്ടെത്തിയ നാലാമത്തെ ഇംഗ്ലണ്ട് താരമായും അദ്ദേഹം മാറി. കെവിന്‍ പീറ്റേഴ്‌സന്‍, ബെന്‍ സ്റ്റോക്‌സ്, ജോണി ബെയര്‍സ്‌റ്റോ എന്നിവരാണ് നേരത്തേ മൂന്നക്കം കടന്നിട്ടുള്ള മറ്റു ഇംഗ്ലീഷ് താരങ്ങള്‍. ഇവരില്‍ സ്‌റ്റോക്‌സ് രണ്ടു സെഞ്ച്വറികളടിച്ചിട്ടുണ്ട്.

1

എസ്ആര്‍എച്ചിനെതിരേ പതിയെ തുടങ്ങിയ ബട്‌ലര്‍ ഡെത്ത് ഓവറുകളില്‍ കത്തിക്കയറുകയായിരുന്നു. 11 ഓവര്‍ കഴിയുമ്പോള്‍ 33 ബോളില്‍ 35 റണ്‍സായിരുന്നു അദ്ദേഹത്തിനു നേടാനായത്. എന്നാല്‍ അടുത്ത 31 ബോളില്‍ 89 റണ്‍സ് ബട്‌ലര്‍ വാരിക്കൂട്ടി. ഫിഫ്റ്റിയില്‍ നിന്നും സെഞ്ച്വറിയിലെത്താന്‍ വെറും 16 ബോളുകള്‍ മാത്രമേ അദ്ദേഹത്തിനു വേണ്ടി വന്നുള്ളൂ.

ഐപിഎല്ലില്‍ ഒരു രാജസ്ഥാന്‍ താരത്തിന്റെ ഏറ്റവുമുയര്‍ന്ന സ്‌കോര്‍ കൂടിയാണ് ബട്‌ലര്‍ ഈ മല്‍സരത്തില്‍ കുറിച്ചത്. ദേശീയ ടീമിലെ സഹതാരം കൂടിയായ ബെന്‍ സ്റ്റോക്‌സിന്റെ റെക്കോര്‍ഡ് അദ്ദേഹം തിരുത്തുകയായിരുന്നു. കഴിഞ്ഞ സീസണിലെ ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനെതിരേ സ്റ്റോക്‌സ് പുറത്താവാതെ നേടിയ 107 റണ്‍സായിരുന്നു നേരത്തേ രാജസ്ഥാന്‍ താരത്തിന്റെ ഉയര്‍ന്ന വ്യക്തിഗത സ്‌കോര്‍. ഇതാണ് ബട്‌ലര്‍ പഴങ്കഥയാക്കിയത്. അജിങ്ക്യ രഹാനെ (105), ഷെയ്ന്‍ വാട്‌സന്‍ (104), അജിങ്ക്യ രഹാനെ (103) എന്നിവരാണ് സെഞ്ച്വറി ക്ലബ്ബിലെ മറ്റുള്ളവര്‍.

എസ്ആര്‍എച്ചിനെതിരേ രണ്ടാം വിക്കറ്റില്‍ രാജസ്ഥാനു വേണ്ടി നായകന്‍ സഞ്ജു സംസണിനൊപ്പം റണ്‍സിന്റെ മികച്ച കൂട്ടുകെട്ടുണ്ടാക്കാന്‍ ബട്‌ലര്‍ക്കായിരുന്നു. 150 റണ്‍സാണ് ഇരുവരും ചേര്‍ന്നെടുത്തത്. ടൂര്‍ണമെന്റില്‍ രാജസ്ഥാന്റെ ഏറ്റവുമുയര്‍ന്ന രണ്ടാമത്തെ കൂട്ടുകെട്ട് കൂടിയായിരുന്നു ഇത്. കഴിഞ്ഞ സീസണില്‍ മുംബൈ ഇന്ത്യന്‍സിനെതിരേ മൂന്നാം വിക്കറ്റില്‍ സഞ്ജു- ബെന്‍ സ്റ്റോക്‌സ് സഖ്യം ചേര്‍ന്നെടുത്ത 152 റണ്‍സാണ് ഒന്നാമത്.

Story first published: Sunday, May 2, 2021, 19:58 [IST]
Other articles published on May 2, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+