Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2021: സിഎസ്‌കെയ്‌ക്കെതിരേ ബാറ്റിങ് തകര്‍ച്ചയുടെ കാരണമെന്ത്? സഞ്ജു സാംസണ്‍ പറയുന്നു

ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ സിഎസ്‌കെയ്‌ക്കെതിരായ മത്സരത്തില്‍ 45 റണ്‍സിനാണ് രാജസ്ഥാന്‍ റോയല്‍സ് പരാജയപ്പെട്ടത്. ആദ്യം ബാറ്റ് ചെയ്ത സിഎസ്‌കെ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 188 റണ്‍സെടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ രാജസ്ഥാന് 9 വിക്കറ്റ് നഷ്ടത്തില്‍ 143 റണ്‍സെടുക്കാനെ സാധിച്ചുള്ളു. മധ്യനിരയില്‍ രാജസ്ഥാന്റെ വെടിക്കെട്ട് വീരന്മാരെല്ലാം നിരാശപ്പെടുത്തിയതാണ് തോല്‍വിക്ക് കാരണമായത്. ഇപ്പോഴിതാ രാജസ്ഥാന്റെ ബാറ്റിങ് തകര്‍ച്ചക്ക് കാരണമെന്തെന്ന് വ്യക്തമാക്കായിരിക്കുകയാണ് ടീമിന്റെ നായകനായ സഞ്ജു സാംസണ്‍.

'പിച്ചില്‍ അത്രയും ടേണ്‍ ഞങ്ങള്‍ പ്രതീക്ഷിച്ചിരുന്നില്ല. മഞ്ഞ് വീഴാന്‍ തുടങ്ങിയതോടെ പന്ത് നന്നായി ടേണ്‍ ചെയ്യാന്‍ തുടങ്ങി. ഇത് കണ്ടപ്പോള്‍ ഞെട്ടലാണ് ഉണ്ടായത്. ഇത് മറികടക്കാന്‍ സാധിക്കുമായിരുന്ന ടോട്ടലായിരുന്നുവെന്നാണ് കരുതുന്നത്. എന്നാല്‍ മധ്യ ഓവറുകളില്‍ പെട്ടെന്ന് വിക്കറ്റ് നഷ്ടമായത് തിരിച്ചടിയായി. ഞങ്ങളുടെ ബൗളര്‍മാര്‍ നന്നായി പന്തെറിഞ്ഞു. ചേതന്‍ സക്കറിയ മികച്ച പ്രകടനമാണ് നടത്തുന്നത്. മത്സരത്തില്‍ തോറ്റെങ്കിലും പോസിറ്റീവായ ഒരുപാട് കാര്യങ്ങളുണ്ട്'-സഞ്ജു പറഞ്ഞു.

sanjusamson

സ്പിന്നര്‍മാര്‍ക്ക് നല്ല ടേണ്‍ ലഭിച്ചതിനെ മുതലാക്കാന്‍ സിഎസ്‌കെ ബൗളര്‍മാര്‍ക്കായി. മോയിന്‍ അലി മൂന്ന് ഓവറില്‍ ഏഴ് റണ്‍സ് മാത്രം വിട്ടുകൊടുത്ത് മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ രവീന്ദ്ര ജഡേജ നാല് ഓവറില്‍ 28 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റും വീഴ്ത്തി. അപകടകാരിയായ ജോസ് ബട്‌ലറെ ക്ലീന്‍ബൗള്‍ഡ് ചെയ്ത ജഡേജ ശിവം ദുബെയെ എല്‍ബിയിലും കുരുക്കി. ഡേവിഡ് മില്ലര്‍,റിയാന്‍ പരാഗ്,ക്രിസ് മോറിസ് എന്നീ മധ്യനിരയിലെ വന്മരങ്ങളെയാണ് മോയിന്‍ അലി പുറത്താക്കിയത്.

രാജസ്ഥാന്റെ ബാറ്റിങ് നിരയില്‍ ബട്‌ലര്‍ക്ക് (49) മാത്രമാണ് അല്‍പ്പമെങ്കിലും തിളങ്ങാനായത്. സഞ്ജു സാംസണിന്റെ (1) സ്ഥിരതയില്ലായ്മ ഈ സീസണിലും ആവര്‍ത്തിക്കുകയാണ്. സെഞ്ച്വറിയോടെ സീസണ്‍ ആരംഭിച്ച സഞ്ജു പിന്നീട് കളിച്ച രണ്ട് മത്സരത്തിലും നിരാശപ്പെടുത്തി. ഡേവിഡ് മില്ലര്‍ (2),ക്രിസ് മോറിസ് (0) എന്നിവരുടെ പ്രകടനം പ്രതീക്ഷയ്‌ക്കൊത്ത് ഉയരാത്തതും ടീമിന് തിരിച്ചടിയായി. രാജസ്ഥാന്‍ ബൗളര്‍മാര്‍ മികവ് കാട്ടുന്നുണ്ടെങ്കിലും ഡെത്ത് ഓവറില്‍ റണ്ണൊഴുക്ക് തടയുന്നു. ഇതിന് പരിഹാരം കാണേണ്ടതും വരും മത്സരങ്ങളില്‍ രാജസ്ഥാന് നിര്‍ണ്ണായകമാണ്.

ആദ്യ മൂന്ന് മത്സരത്തില്‍ രണ്ട് തോല്‍വിയും ഒരു ജയവുമാണ് രാജസ്ഥാനുള്ളത്. 22ന് നടക്കുന്ന മത്സരത്തില്‍ വിരാട് കോലിയുടെ ആര്‍സിബിയാണ് രാജസ്ഥാന്റെ എതിരാളികള്‍.

Story first published: Tuesday, April 20, 2021, 14:18 [IST]
Other articles published on Apr 20, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+