Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2021: സഞ്ജു സ്റ്റാറാ... ക്യാപ്റ്റനായി കന്നി സീസണില്‍ വമ്പന്‍ നേട്ടം!

ഐപിഎല്ലിന്റെ 14ാം സീസണില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ ക്യാപ്റ്റനും മലയാളി വിക്കറ്റ് കീപ്പറുമായ സഞ്ജു സാംസണിനെ തേടി വമ്പന്‍ നേട്ടം. ടൂര്‍ണമെന്റില്‍ ഈയാഴ്ചയിലെ ഏറ്റവും മൂല്യമേറിയ താരമായി സഞ്ജു തിരഞ്ഞെടുക്കപ്പെട്ടു. 57 പോയിന്റോടെയാണ് അദ്ദേഹം ഒന്നാമനായത്. പഞ്ചാബ് കിങ്‌സിനെതിരേ 12നു നടന്ന സീസണിലെ ആദ്യ കളിയില്‍ അവിസ്മരണീയ ഇന്നിങ്‌സാണ് സഞ്ജുവിനെ മുന്നിലെത്തിച്ചത്. ക്യാപ്റ്റന്റെ കളി കെട്ടഴിച്ച അദ്ദേഹം സെഞ്ച്വറിയുമായി കസറിയിരുന്നു.

1

റണ്‍മഴ പിറന്ന കളിയില്‍ സഞ്ജു വെറും 63 ബോളില്‍ 12 ബൗണ്ടികളും ഏഴ സിക്‌സറുമടക്കം 119 റണ്‍സ് വാരിക്കൂട്ടിയിരുന്നു. കളിയില്‍ രാജസ്ഥാന്‍ നാലു റണ്‍സിനു കീഴടങ്ങിയെങ്കിലും സഞ്ജുവിന്റെ ഇന്നിങ്‌സ് ഏറെ ശ്രദ്ധിക്കപ്പെട്ടു. മാന്‍ ഓഫ് ദി മാച്ച് പുരസ്‌കാരവും അദ്ദേഹത്തെ തേടിയെത്തിയിരുന്നു.

ചില റെക്കോര്‍ഡുകളും ഇതോടെ സഞ്ജു തന്റെ പേരില്‍ കുറിച്ചു. ഐപിഎല്ലില്‍ ക്യാപ്റ്റനെന്ന നിലയില്‍ കന്നി മല്‍സരത്തില്‍ തന്നെ സെഞ്ച്വറിയടിച്ച ആദ്യ താരമെന്ന റെക്കോര്‍ഡായിരുന്നു ഇവയില്‍ ഏറ്റവും പ്രധാനപ്പെട്ടത്. ഈ സീസണിലെ ഐപിഎല്ലിലെ ആദ്യ സെഞ്ച്വറി കൂടിയായിരുന്നു ഇത്. പഞ്ചാബിനെതിരേ അവസാന ബോളില്‍ സിക്‌സറായിരുന്നു രാജസ്ഥാനു ജയിക്കാന്‍ വേണ്ടിയിരുന്നത്. എന്നാല്‍ സിക്‌സറിനു വേണ്ടിയുള്ളള സഞ്ജുവിന്റെ ശ്രമം പുറത്താവലില്‍ കലാശിക്കുകയായിരുന്നു.

ഡല്‍ഹി ക്യാപ്പിറ്റല്‍സിനെതിരായ രണ്ടാമത്തെ കളിയില്‍ സഞ്ജുവിന് ബാറ്റിങില്‍ പക്ഷെ കാര്യമായ ഇംപാക്ടുണ്ടാക്കാനായില്ല. നാലു റണ്‍സ് മാത്രമാണ് അദ്ദേഹം നേടിയത് എങ്കിലും കളിയില്‍ മൂനന്നു വിക്കറ്റിന്റെ ത്രസിപ്പിക്കുന്ന വിജയം സ്വന്തമാക്കാന്‍ സഞ്ജുവിന് സാധിച്ചു. ഈ കളിയില്‍ ബാറ്റിങില്‍ പ്രതീക്ഷയ്‌ക്കൊത്തുയര്‍ന്നില്ലെങ്കിലും കണ്ണഞ്ചിക്കുന്ന ഒരു ഡൈവിങ് ക്യാച്ചുമായി അദ്ദേഹം കൈയടി വാങ്ങിയിരുന്നു.

2

ക്യാപ്റ്റനെന്ന നിലയില്‍ കന്നി ടൂര്‍ണമെന്റില്‍ തന്നെ ശ്രദ്ധേയമായ പ്രകടനമാണ് സഞ്ജു നടത്തിക്കൊണ്ടിരിക്കുന്നത്. അദ്ദേഹത്തിന്റെ ഫീല്‍ഡിങ് ക്രമീകരണവും ബൗളിങ് മാറ്റങ്ങളുമെല്ലാം ഇതിനകം ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. മാത്രമല്ല വളരെ കൂളായാണ് സഞ്ജു ടീമിനെ നയിക്കുന്നത്. കളിക്കളത്തില്‍ ഒരു ഘട്ടത്തില്‍പ്പോലും അദ്ദേഹത്തെ സമ്മര്‍ദ്ദത്തിലായി കണ്ടിട്ടില്ല. ക്യാപ്റ്റന്‍, ബാറ്റ്‌സ്മാന്‍, വിക്കറ്റ് കീപ്പര്‍ തുടങ്ങി മൂന്നു റോളുകളിലും രാജസ്ഥാന്‍ ടീമിലുണ്ടാക്കിയ ഇംപാക്ടാണ് ഈയാഴ്ചത്തെ ഏറ്റവും മൂല്യമേറിയ താരമമായി സഞ്ജു തിരഞ്ഞെടുക്കപ്പെടാന്‍ കാരണം.

അതേസമയം, ഐപിഎല്ലില്‍ ഓരോ സീസണിലെയും ഏറ്റവും മൂല്യമേറിയ താരങ്ങളുടെ ലിസ്റ്റെടുത്താല്‍ ഒന്നിലേറെ തവണ പുരസ്‌കാരത്തിനു അവകാശിയായിട്ടുള്ളത് മൂന്നു പേര്‍ മാത്രമാണ്. ഷെയ്ന്‍ വാട്‌സനും സുനില്‍ നരെയ്‌നും ആന്ദ്രെ റസ്സലുമാണിത്. രണ്ടു തവണ വീതം ഇരുവരും മൂല്യമേറിയ താരങ്ങളായി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. യുഇഎയില്‍ നടന്ന കഴിഞ്ഞ ഐപിഎല്ലിലെ മൂല്യമേറിയ താരാജസ്ഥാന്റെ ഇംഗ്ലീഷ് സ്റ്റാര്‍ പേസര്‍ ജോഫ്ര ആര്‍ച്ചറായിരുന്നു. പരിക്കു കാരണം ഈ സീസണില്‍ അദ്ദേഹം രാജസ്ഥാനു വേണ്ടി കളിക്കുന്നില്ല.

Story first published: Saturday, April 17, 2021, 21:49 [IST]
Other articles published on Apr 17, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+