Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2021: ശിവം പ്രതിമ ദുബെ! ഇതെന്ത് ഫുട്ട് വര്‍ക്ക്? ട്രോള്‍മഴ

ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനെതിരായ മല്‍സരത്തില്‍ ബാറ്റിങിനിടെ രാജസ്ഥാന്‍ റോയല്‍സ് താരം ശിവം ദുബെയുടെ ഫുട്ട് വര്‍ക്കിനെക്കുറിച്ചാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയാവുന്നത്. നിരവധി പേരാണ് ഫുട്ട് വര്‍ക്കിന്റെ പേരില്‍ ദുബെയെ ട്രോളിയിരിക്കുന്നത്. മല്‍സരത്തില്‍ മോശമില്ലാത്ത ബാറ്റിങ് താരം കാഴ്ചവച്ചിരുന്നു. 31 ബോളില്‍ രണ്ടു വീതം ബൗണ്ടറികളും സിക്‌സറുമടക്കം 35 റണ്‍സെടുത്താണ് ദുബെ മടങ്ങിയത്.

1

ശിവം പ്രതിമ ദുബെയെന്നായിരുന്നു ഒരു യൂസര്‍ താരത്തിന്റെ ഫുട്ട് വര്‍ക്കിനെ ട്രോളിയത്.

ബാറ്റിങിനിടെ ശിവം ദുബെയെന്ന തലക്കെട്ടോടു കൂടി രണ്ടു കാലുകളും ചങ്ങലയിട്ടു ബന്ധിപ്പിച്ച ചിത്രമായിരുന്നു മറ്റൊരു യൂസര്‍ ട്വീറ്റ് ചെയ്തത്.

ലോകത്തിലെ ഏറ്റവും വലിയ മൂന്ന് ദുരൂഹതകള്‍-
ഏരിയ 51
ബെര്‍മൂഡ ട്രയാംഗിള്‍
ശിവം ദുബെ എങ്ങനെ ഇന്ത്യക്കു വേണ്ടി കളിച്ചു
ഇതായിരുന്നു ദുബെയെ പരിഹസിച്ചുകൊണ്ടുള്ള മറ്റൊരു ട്രോള്‍.

കാലുകള്‍ പ്രവര്‍ത്തിക്കുന്നവരുടെ കാര്യത്തിലാണ് ഫുട്ട്‌വര്‍ക്കെന്ന വാക്ക് ഉപയോഗിക്കുന്നത്, ശിവം ദുബെയുടെ കാര്യത്തില്‍ ഇതു ഉപയോഗിക്കാന്‍ കഴിയില്ലെന്നു ഒരു യൂസര്‍ പരിഹസിച്ചു.

വിദേശത്തു ടെസ്റ്റ് മല്‍സരങ്ങളില്‍ എംഎസ് ധോണിയുടെ ഫുട്ട് വര്‍ക്കിനു സമാനമാണ് ശിവം ദുബെയുടെ ഫുട്ട് വര്‍ക്കെന്നായിരുന്നു മറ്റൊരു യൂസറുടെ പ്രതികരണം

അതേസമയം, മുംബൈയ്ക്കു 172 റണ്‍സിന്റെ വിജയലക്ഷ്യമാണ് രാജസ്ഥാന്‍ നല്‍കിയിരിക്കുന്നത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങിനിയക്കപ്പെട്ട രാജസ്ഥാന്‍ നാലു വിക്കറ്റിന് 171 റണ്‍സെടുത്തു. നായകന്‍ സഞ്ജു സാംസണാണ് (42) രാജസ്ഥാന്റെ ടോപ്‌സ്‌കോറര്‍. 27 ബോളില്‍ അഞ്ചു ബൗണ്ടറികളുള്‍പ്പെട്ടതായിരുന്നു അദ്ദേഹത്തിന്റെ ഇന്നിങ്‌സ്.

ജോസ് ബട്‌ലറാണ് 40ന് മുകളില്‍ സ്‌കോര്‍ ചെയ്ത മറ്റൊരു താരം. 32 ബോളില്‍ മൂന്നു വീതം ബൗണ്ടറികളും സിക്‌സറും ബട്‌ലറുടെ ഇന്നിങ്‌സിലുണ്ടായിരുന്നു. ദുബെ (35), യശസ്വി ജയ്‌സ്വാള്‍ (32) എന്നിവരാണ് രാജസ്ഥാന്റെ മറ്റു സ്‌കോറര്‍മാര്‍.

Story first published: Thursday, April 29, 2021, 18:36 [IST]
Other articles published on Apr 29, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+