Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2021: ഡല്‍ഹി ക്യാപിറ്റല്‍സിലേക്ക് തിരിച്ചുവരാനൊരുങ്ങി ആര്‍ അശ്വിന്‍

ഡല്‍ഹി: കുടുംബത്തില്‍ കോവിഡ് ബാധ സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് പാതിവഴിയില്‍ ടൂര്‍ണമെന്റില്‍ നിന്ന് മടങ്ങിപ്പോയ ഡല്‍ഹി ക്യാപിറ്റല്‍സിന്റെ ആര്‍ അശ്വിന്‍ ടീമിലേക്ക് മടങ്ങിയെത്തുന്നുവെന്ന് റിപ്പോര്‍ട്ട്. അവസാന ഘട്ടത്തില്‍ ക്വാറന്റെയ്‌നും പരിശോധനകളും പൂര്‍ത്തിയാക്കി അശ്വിന്‍ മടങ്ങിയെത്തുമെന്നാണ് വിവരം. കുടുംബത്തിലെ 10ഓളം ആളുകള്‍ക്ക് കോവിഡ് പോസിറ്റീവ് ആയതോടെയാണ് പിന്തുണ നല്‍കുന്നതിനായി അദ്ദേഹം നാട്ടിലേക്ക് മടങ്ങിയത്. ചെന്നൈയിലെ ആദ്യ റൗണ്ട് മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ തന്നെ അശ്വിന്‍ വീട്ടിലേക്ക് മടങ്ങുകയായിരുന്നു.

പോകുന്നതിന്റെ കാരണം ട്വിറ്ററിലൂടെ അദ്ദേഹം ആരാധകരുമായി പങ്കുവെച്ചിരുന്നു. അശ്വിന്റെ അഭാവത്തില്‍ ടീമിലെത്തിയ ലളിത് യാദവ് ഓള്‍റൗണ്ട് മികവ് കാട്ടുന്നുണ്ട്. കോവിഡ് ഭേദമായി അക്ഷര്‍ പട്ടേലും ടീമിലേക്ക് എത്തിയതോടെ അശ്വിന്റെ അഭാവം ഡല്‍ഹിയെ കാര്യമായി ബാധിച്ചില്ല. അമിത് മിശ്രയും സീനിയര്‍ സ്പിന്നറായി ടീമിലുണ്ട്. മെയ് 11ന് ശേഷം കൊല്‍ക്കത്തയിലാണ് ഡല്‍ഹിയുടെ മത്സരങ്ങളുള്ളത്. ഇവിടേക്ക് അശ്വിനും എത്തുമെന്നാണ് വിവരം. നിലവിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ ഡല്‍ഹി പ്ലേ ഓഫ് കളിക്കാനുള്ള സാധ്യത കൂടുതലാണ്.

ashwin

ഇത് മുന്നില്‍ക്കണ്ടാണ് അശ്വിന്‍ തിരികെ എത്താന്‍ തയ്യാറെടുക്കുന്നത്. എന്നാല്‍ അശ്വിന്റെ മടങ്ങിവരവ് എളുപ്പമാവില്ല. കാരണം നിലവില്‍ കെകെആര്‍,സിഎസ്‌കെ ടീം അംഗങ്ങള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിനാല്‍ത്തന്നെ ടൂര്‍ണമെന്റിന്റെ നടത്തിപ്പ് ആശങ്കയിലായിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ സുരക്ഷ ബിസിസി ഐ കടുപ്പിച്ചിട്ടുണ്ട്. അതിനാല്‍ പുറത്ത് നിന്നുള്ള താരങ്ങള്‍ക്ക് ഇനി ടീമിലേക്കെത്തുക പ്രയാസമാവും.

നിലവില്‍ ഡല്‍ഹി ക്യാപിറ്റല്‍സിന്റെ എല്ലാ താരങ്ങളെയും ഐസൊലേഷനില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. 29ന് കെആറിനെതിരെയായിരുന്നു ഡല്‍ഹിയുടെ മത്സരം. അതിന് പിന്നാലെ കെകെആറിന്റെ വരുണ്‍ ചക്രവര്‍ത്തി,സന്ദീപ് വാര്യര്‍ എന്നിവര്‍ക്ക് കോവിഡ് പോസിറ്റീവായിരുന്നു. ഈ സാഹചര്യത്തിലാണ് മുന്‍കരുതലെന്ന നിലയില്‍ ഡല്‍ഹി താരങ്ങളെ ഐസൊലേഷനിലാക്കിയത്.

താരങ്ങളിലേക്കും കോവിഡ് എത്തിയതോടെ ബയോബബിള്‍ സുരക്ഷയെക്കുറിച്ച് വിദേശ താരങ്ങള്‍ക്ക് ആശങ്കയുണ്ട്. ടൂര്‍ണമെന്റുമായി മുന്നോട്ട് പോകുമെന്ന് പറയുമ്പോഴും കൂടുതല്‍ വിദേശ താരങ്ങള്‍കൂടി നാട്ടിലേക്ക് മടങ്ങാനുള്ള സാധ്യത നിലനില്‍ക്കുന്നുണ്ട്. സീസണില്‍ മികച്ച പ്രകടനം കാഴ്ചവെക്കുന്ന ഡല്‍ഹി എട്ട് മത്സരത്തില്‍ നിന്ന് ആറ് ജയവുമായി പോയിന്റ് പട്ടികയില്‍ തലപ്പത്താണ്. റിഷഭ് പന്ത്,ശിഖര്‍ ധവാന്‍,ഷിംറോന്‍ ഹെറ്റ്‌മെയര്‍,പൃത്ഥ്വി ഷാ എന്നിവരെല്ലാം മികച്ച ഫോമിലാണുള്ളത്.

Story first published: Tuesday, May 4, 2021, 10:54 [IST]
Other articles published on May 4, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+