IPL 2021: 'ഏഴ്, എട്ട് ദിവസം ഉറങ്ങാന്‍ കഴിഞ്ഞില്ല', പാതി വഴിയില്‍ മടങ്ങിയതിനെക്കുറിച്ച് അശ്വിന്‍
ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 14ാം സീസണ്‍ വളരെ സാഹസികമായി നടത്തിയ ടൂര്‍ണമെന്റാണ്. ഇന്ത്യയില്‍ കോവിഡ് വ്യാപനം ശക്തമായിരിക്കുന്ന സാഹചര്യത്തില്‍ ബയോബബിള്‍ സുരക്ഷയോടെ താരങ്ങള്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കിയാണ് ടൂര്‍ണമെന്റ് നടത്തിയത്. എന്നാല്‍ പാതി വഴിയില്‍ പല താരങ്ങള്‍ക്കും നാട്ടിലേക്ക് മടങ്ങേണ്ടി വന്നു. അതിലൊരാള്‍ ഇന്ത്യന്‍ താരം ആര്‍ അശ്വിനായിരുന്നു. കുടുംബാംഗങ്ങള്‍ക്ക് കോവിഡ് ബാധിച്ചതോടെയാണ് അശ്വിന്‍ പാതിവഴിയില്‍ നാട്ടിലേക്ക് മടങ്ങിയത്.
ഇപ്പോഴിതാ എന്തിനാണ് പാതിവഴിയില്‍ നാട്ടിലേക്ക് മടങ്ങിയതെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് ഡല്‍ഹി ക്യാപിറ്റല്‍സ് താരമായ അശ്വിന്‍. 'എന്റെ വീടിന്റെ പരിസരത്തെ ഒട്ടുമിക്ക ആളുകള്‍ക്കും കോവിഡ് ബാധിച്ചിരുന്നു. എന്റെ കസിന്‍സില്‍ ചിലര്‍ക്ക് ഗുരുതരമായി ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തിരുന്നു. 8,9 ദിവസം എനിക്ക് ഉറങ്ങാനെ സാധിച്ചിരുന്നില്ല. ഉറക്കം ശരിയാകാതെ വന്നതോടെ സമ്മര്‍ദ്ദവും ഉയര്‍ന്നു. ഉറക്കമില്ലാതെയാണ് ഞാന്‍ മത്സരങ്ങള്‍ കളിച്ചത്. ഇതോടെയാണ് പാതിവഴിയില്‍ മടങ്ങാന്‍ തീരുമാനിച്ചത്. ആ സമയത്ത് ഇതിന് ശേഷം ക്രിക്കറ്റ് കളിക്കാനാവുമോയെന്ന് ചിന്തിച്ചു.എന്നാല്‍ അന്ന് എന്താണോ ആ സമയത്ത് വേണ്ടത് അതാണ് ചെയ്തത്' -അശ്വിന്‍ പറഞ്ഞു.

ഡല്‍ഹി ക്യാപിറ്റല്‍സിന്റെ പ്ലേയിങ് 11ലെ സ്ഥിര സാന്നിധ്യമായിരുന്നു അശ്വിന്‍. 34കാരനായ താരത്തിന് ടീമില്‍ നിര്‍ണ്ണായക സ്ഥാനവുമുണ്ടായിരുന്നു. എന്നാല്‍ പാതിവഴിയില്‍ മടങ്ങാന്‍ അശ്വിന്‍ നിര്‍ബന്ധിതനാവുകയായിരുന്നു. സീസണില്‍ പ്രതീക്ഷക്കൊത്ത് ഉയരാന്‍ അദ്ദേഹത്തിന് സാധിച്ചിരുന്നില്ല. ഇന്ത്യയുടെ പരിമിത ഓവര്‍ ടീമിലേക്ക് മടങ്ങിവരവ് സ്വപ്‌നംകണ്ട അശ്വിന് 14ാം സീസണ്‍ വളരെ നിര്‍ണ്ണായകമായിരുന്നെങ്കിലും കോവിഡ് പ്രതിസന്ധി പ്രതീക്ഷകളെല്ലാം തെറ്റിച്ചു. 2022 സീസണിലെ മെഗാലേലത്തിന് മുമ്പ് ഡല്‍ഹി അശ്വിനെ ഒഴിവാക്കിയേക്കും.
നിരവധി വിദേശ താരങ്ങളും ടൂര്‍ണമെന്റിന്റെ പാതിവഴിയില്‍ നാട്ടിലേക്ക് മടങ്ങിയിരുന്നു. ഇന്ത്യയിലെ ബയോബബിള്‍ സുരക്ഷയില്‍ ആശങ്ക ഉണ്ടെന്നറിയിച്ചാണ് പലരും മടങ്ങിയത്. നേരത്തെ മടങ്ങിയവരുടെ തീരുമാനം ശരിവെക്കുന്ന തരത്തിലായിരുന്നു പിന്നീടുള്ള കാര്യങ്ങള്‍ നടന്നത്. ഐപിഎല്ലിലെ ഒമ്പതോളം താരങ്ങള്‍ക്ക് രോഗം ബാധിച്ചതോടെ ടൂര്‍ണമെന്റ് പാതിവഴിയില്‍ റദ്ദാക്കിയിരുന്നു.
60 മത്സരങ്ങള്‍ ഉള്‍പ്പെട്ട ടൂര്‍ണമെന്റില്‍ 29 മത്സരങ്ങള്‍ മാത്രമാണ് നടന്നത്. അവേശിക്കുന്ന 31 മത്സരങ്ങള്‍ സെപ്തംബര്‍ മൂന്നാം വാരത്തില്‍ നടത്താനുള്ള തയ്യാറെടുപ്പിലാണ് ബിസിസിഐ. എന്നാല്‍ അന്താരാഷ്ട്ര മത്സര ക്രമങ്ങള്‍ ഐപിഎല്‍ പുനരാരംഭിക്കാനുള്ള സാധ്യതകളെ കുറയ്ക്കുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications