Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2021: അശ്വിന്റെ പിന്മാറ്റം; ഡല്‍ഹിയ്ക്ക് മുന്നിലെ തലവേദനകള്‍, നഷ്ടപ്പെട്ട സാധ്യതകള്‍!

റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരെ ഇറങ്ങുമ്പോല്‍ ഡല്‍ഹി ക്യാപിറ്റല്‍സ് നേരിടുന്ന പ്രധാന വെല്ലുവിളി സ്പിന്നര്‍ ആര്‍ അശ്വിന്റെ അഭാവമായിരിക്കും. അശ്വിന് പകരക്കാരനെ കണ്ടെത്തുക എന്ന ശ്രമം പിടിച്ച ജോലിയാണ് റിക്കി പോണ്ടിംഗിന് മുന്നിലുള്ളത്. രാജ്യത്ത് കൊവിഡ് പ്രതിസന്ധി രൂക്ഷമായി മാറിയ സാഹചര്യത്തില്‍ തന്റെ കടുംബത്തിന് അരികിലുണ്ടാവുക എന്ന ലക്ഷ്യത്തോടെയാണ് അശ്വിന്‍ ഐപിഎല്ലില്‍ നിന്നും പിന്മാറുന്നത്.

തങ്ങളുടെ പ്രധാന താരങ്ങളിലൊരാളായ അശ്വിന്‍ പാതിവഴിയില്‍ ടൂര്‍ണമെന്റില്‍ പിന്മാറുന്നത് ഡല്‍ഹിയുടെ ഐപിഎല്‍ മോഹങ്ങള്‍ക്ക് തിരിച്ചടിയായിരിക്കുകയാണ്. പന്തുകള്‍ കൊണ്ടെന്നത് പോലെ തന്നെ എതിരാളികളെ അറിഞ്ഞ തന്ത്രങ്ങള്‍ ഒരുക്കുന്നതിലും അശ്വിന്‍ മിടുക്കനാണ്. സഹതാരങ്ങള്‍ക്ക് വേണ്ട മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ നാല്‍കാനും അശ്വിന്‍ ശ്രമിക്കാറുണ്ട്. പവര്‍ പ്ലേയില്‍ പന്തിനുണ്ടായിരുന്നു അധിക സാധ്യതയായിരുന്നു അശ്വിന്‍.

ഇതെല്ലാം ഡല്‍ഹിയ്ക്ക് നഷ്ടമായി

ഡല്‍ഹിയിലെ മുതിര്‍ന്ന താരങ്ങളിലൊരാളാണ് അശ്വിന്‍. കളിക്കിടെയും മറ്റും തീരുമാനങ്ങള്‍ എടുക്കാന്‍ നിര്‍ണായകമായ പല നിര്‍ദ്ദേശങ്ങളും പന്തിന് നല്‍കാന്‍ അശ്വിന് സാധിക്കുമായിരുന്നു. പവര്‍ പ്ലേയില് പന്തെറിയാനുള്ള അനുഭവ സമ്പത്തുള്ള ഏക സ്പിന്നറുമായിരുന്നു ഡല്‍ഹി നിരയില്‍ അശ്വിന്‍. വിക്കറ്റുകള്‍ എടുക്കാത്തപ്പോഴും റണ്‍ ഒഴുക്കിനെ തടയാന്‍ അദ്ദേഹത്തിന് സാധിക്കുമായിരുന്നു. ഇതെല്ലാം ഡല്‍ഹിയ്ക്ക് നഷ്ടമായിരിക്കുകയാണ്.

അശ്വിന്‍ താണ്ഡവം ആടിയ അതേ ഗ്രൗണ്ടാണിത്

കഴിഞ്ഞ തവണ അഹമ്മദാബാദ് നരേന്ദ്രമോദി സ്‌റ്റേഡിയത്തില്‍ ഇംഗ്ലണ്ടിനെതിരെ ഇറങ്ങിയപ്പോള്‍ അശ്വിന്‍ കാഴ്ച വച്ച പ്രകടനവും ശ്രദ്ധേയമായിരുന്നു. നാല് മത്സരങ്ങളാണ് ഡല്‍ഹിയ്ക്ക് അഹമ്മദാബാദിലുള്ളത്. അക്‌സര്‍ പട്ടേലിനൊപ്പം അശ്വിന്‍ സംഹാരതാണ്ഡവം ആടിയ അതേ ഗ്രൗണ്ടാണിത്. 15 വിക്കറ്റുകളാണ് രണ്ട് ടെസ്റ്റുകളില്‍ നിന്നായി അശ്വിന്‍ ഇവിടെ നേടിയത്. പരമ്പരയില്‍ 32 വിക്കറ്റുകളായിരുന്നു അശ്വിന്‍ നേടിയത്.

അശ്വിന് പകരം

അശ്വിന്‍ പോയതോടെ പകരക്കാരനെ കണ്ടെത്താനുള്ള ശ്രമത്തിലാണ് റിക്കി പോണ്ടിംഗും സംഘവും. നിലവില്‍ അശ്വിന് പകരം അനുഭവ സമ്പത്ത് കുറഞ്ഞ ലളിത് യാദവും ശ്യാംസ് മുലാനിയുമാണ് ഡല്‍ഹിയ്ക്ക് മുന്നിലുള്ള സാധ്യതകള്‍. റൈറ്റ് ആം ഓഫ് ബ്രേക്ക് ബോളറാണ് ലളിത്. താരം തന്നെയാകും ടീമിലിടം നേടുക എന്നാണ് വിലയിരുത്തപ്പെടുന്നത്. മൂന്ന് മത്സരങ്ങള്‍ ഇതിനോടകം കളിച്ചിട്ടുണ്ട് ലളിത്. ബാറ്റ് ചെയ്യാനും ലളിത് യാദവിന് സാധിക്കും.

ഡല്‍ഹിയ്ക്ക് മുന്നിലുള്ള മറ്റൊരു സാധ്യത മുലാനിയാണ്. ഇടങ്കയ്യന്‍ സ്പിന്നറായ മുലാനി അക്‌സര്‍ പട്ടേലിന് പകരക്കാരനായിട്ടായിരുന്നു ടീമിലെത്തിയത്. കൊവിഡ് ബാധിതനായിരുന്ന പട്ടേല്‍ ടീമില്‍ മടങ്ങിയെത്തിയിരുന്നു. 25 ടി20 മത്സരങ്ങള്‍ കളിച്ചിട്ടുള്ള മുലാനി 24 വിക്കറ്റുകള്‍ നേടിയിട്ടുണ്ട്. അതേസമയം സ്പിന്നറെ ഇറക്കുന്നതിന് പകരം ഇശാന്ത് ശര്‍മയുടെ തിരിച്ചു വരവിന് കളമൊരുക്കാനുള്ള സാധ്യതയും ഡല്‍ഹിയ്ക്ക് മുന്നിലുണ്ട്.

ഐപിഎല്ലിന്റെ ഭാവി

അതേസമയം കൊവിഡ് ഭീതി ശക്തമായി മാറിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ഐപിഎല്ലിന്റെ ഭാവി തന്നെ ആശങ്കയിലാണ്. ഓസീസ് താരങ്ങളായ ആഡം സാമ്പ, കെയ്ന്‍ റിച്ചാര്‍ഡ്‌സണ്‍, ആന്‍ഡ്രു ടൈ എന്നിവര്‍ നാട്ടിലേക്ക് മടങ്ങിയത് വലിയ തിരിച്ചടിയായിരിക്കുകയാണ്. പല താരങ്ങളും ഇതിനോടകം തന്നെ ആശങ്ക അറിയിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ഇന്ത്യയില്‍ നിന്നുമുള്ള വിമാനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയതും താരങ്ങളില്‍ ആശങ്ക പടര്‍ത്തിയിട്ടുണ്ട്.

Story first published: Tuesday, April 27, 2021, 13:51 [IST]
Other articles published on Apr 27, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+