IPL 2021: ഡേവിഡ് മില്ലറെ പുറത്താക്കി, ചരിത്ര നാഴികക്കല്ല് പിന്നിട്ട് ആര്‍ അശ്വിന്‍
അബുദാബി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 2021 സീസണിന്റെ രണ്ടാം പാദത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സ് വിജയക്കുതിപ്പ് തുടരുകയാണ്. രാജസ്ഥാന്‍ റോയല്‍സിനെതിരായ മത്സരത്തില്‍ 33 റണ്‍സിന്റെ ആധികാരിക ജയം ഡല്‍ഹി നേടിയെടുത്തു. ആദ്യം ബാറ്റ് ചെയ്ത ഡല്‍ഹി ആറ് വിക്കറ്റ് നഷ്ടത്തില്‍ 154 റണ്‍സ് നേടിയപ്പോള്‍ മറുപടിക്കിറങ്ങിയ രാജസ്ഥാന് നിശ്ചിത 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 121 റണ്‍സെടുക്കാനെ സാധിച്ചുള്ളു.
ഡല്‍ഹി ബൗളര്‍മാരുടെ പ്രകടനമാണ് എടുത്തുപറയേണ്ടത്. ആന്‍ റിച്ച് നോക്കിയേ നാല് ഓവറില്‍ 18 റണ്‍സ് വിട്ടുകൊടുത്ത് രണ്ട് വിക്കറ്റും ആവേഷ് ഖാന്‍ കഗിസോ റബാദ, അക്ഷര്‍ പട്ടേല്‍, ആര്‍ അശ്വിന്‍ എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി. സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരായ മത്സരത്തില്‍ നിരാശപ്പെടുത്തുന്ന പ്രകടനം കാഴ്ചവെച്ച അശ്വിന്‍ ഗംഭീര തിരിച്ചുവരവാണ് രാജസ്ഥാനെതിരേ നടത്തിയത്. നാല് ഓവറില്‍ 20 റണ്‍സ് മാത്രം വിട്ടുകൊടുത്ത അശ്വിന്‍ അപകടകാരിയായ ഡേവിഡ് മില്ലറുടെ വിക്കറ്റും സ്വന്തമാക്കി.

മില്ലറുടെ വിക്കറ്റ് നേടിയതോടെ ചരിത്ര നാഴികക്കല്ലും അശ്വിന്‍ പിന്നിട്ടിരിക്കുകയാണ്. ഇന്ത്യക്കായി ടി20 ഫോര്‍മാറ്റില്‍ 250 വിക്കറ്റ് നേടുന്ന മൂന്നാമത്തെ ബൗളറെന്ന ബഹുമതിയാണ് അശ്വിന്‍ സ്വന്തമാക്കിയത്. പീയൂഷ് ചൗള,അമിത് മിശ്ര എന്നിവരാണ് അശ്വിന് മുമ്പ് ഈ നേട്ടത്തിലെത്തിയത്. ടി20 ഫോര്‍മാറ്റില്‍ ഏറെ നാളുകളായി ഇന്ത്യന്‍ ടീമിന് പുറത്തായിരുന്ന അശ്വിനെ വരാനിരിക്കുന്ന ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടുത്തിയിരുന്നു.

ഐപിഎല്ലില്‍ മികച്ച റെക്കോഡുള്ള ബൗളര്‍മാരിലൊരാളാണ് അശ്വിന്‍. 161 മത്സരങ്ങളില്‍ നിന്ന് 140 വിക്കറ്റുകളാണ് അശ്വിന്‍ വീഴ്ത്തിയത്. 34 റണ്‍സ് വിട്ടുകൊടുത്ത് നാല് വിക്കറ്റ് വീഴ്ത്തിയതാണ് മികച്ച പ്രകടനം. 6.90 ആണ് ഇക്കോണമി. 10 വിക്കറ്റുകള്‍ കൂടി നേടിയാല്‍ 150 വിക്കറ്റ് നേട്ടത്തിലെത്താന്‍ അശ്വിന് സാധിക്കും. സിഎസ്‌കെയ്‌ക്കൊപ്പം തുടങ്ങി അശ്വിന്‍ പിന്നീട് റൈസിങ് പൂനെ സൂപ്പര്‍ ജയന്റ്‌സിലെത്തി. പിന്നീട് പഞ്ചാബ് കിങ്‌സിന്റെ നായകനായ അശ്വിന്‍ 2020 സീസണിലാണ് ഡല്‍ഹിയിലെത്തുന്നത്. ഡല്‍ഹിക്കായി 7.66 ഇക്കോണമിയില്‍ 13 വിക്കറ്റാണ് അശ്വിന്‍ വീഴ്ത്തിയത്. ഈ സീസണില്‍ ഏഴ് മത്സരത്തില്‍ നിന്ന് 7.31 ഇക്കോണമിയില്‍ രണ്ട് വിക്കറ്റാണ് അദ്ദേഹത്തിന് നേടാനായത്.

ഇന്ത്യക്കായി 46 ടി20 മത്സരങ്ങളാണ് അശ്വിന്‍ കളിച്ചത്. 52 വിക്കറ്റുകള്‍ അദ്ദേഹം നേടിയിട്ടുണ്ട്. എട്ട് റണ്‍സ് വിട്ടുകൊടുത്ത് നാല് വിക്കറ്റ് വീഴ്ത്തിയതാണ് മികച്ച പ്രകടനം. 6.98 എന്ന മികച്ച ഇക്കോണമിയും ഇന്ത്യന്‍ ജഴ്‌സിയില്‍ അദ്ദേഹത്തിനുണ്ട്. ബാക്കി വിക്കറ്റുകള്‍ ആഭ്യന്തര ക്രിക്കറ്റിലാണ് അശ്വിന്‍ വീഴ്ത്തിയത്. ഐപിഎല്ലിലെ വിക്കറ്റ് വേട്ടക്കാരില്‍ ആറാം സ്ഥാനത്താണ് അശ്വിന്‍. ലസിത് മലിംഗ (170),അമിത് മിശ്ര (166),പീയൂഷ് ചൗള (156),ഡ്വെയ്ന്‍ ബ്രാവോ (154),ഹര്‍ഭജന്‍ സിങ് (150) എന്നിവരാണ് അശ്വിന് മുന്നിലുള്ളത്.

ഡല്‍ഹിയിലെ അശ്വിന്റെ സഹതാരമാണ് അമിത് മിശ്ര. രണ്ടാം പാദത്തിലെ ആദ്യ രണ്ട് മത്സരത്തിലും താരത്തിന് അവസരം നല്‍കിയില്ല. 154 ഐപിഎല്ലില്‍ നിന്ന് 166 വിക്കറ്റ് നേടിയ മിശ്രയുടെ ഇക്കോണമി 7.35 ആണ്. 17 റണ്‍സ് വഴങ്ങി അഞ്ച് വിക്കറ്റ് വീഴ്ത്തിയതാണ് മികച്ച പ്രകടനം. മൂന്ന് തവണ ഐപിഎല്ലില്‍ ഹാട്രിക് നേടിയ ഏക ബൗളര്‍ അമിത് മിശ്രയാണ്.ഇന്ത്യക്കായി 10 ടി20യില്‍ നിന്ന് 6.32 ഇക്കോണമിയില്‍ 16 വിക്കറ്റും മിശ്രയുടെ പേരിലുണ്ട്. ദേശീയ ടീമിനൊപ്പം വലിയ കരിയര്‍ ദൗര്‍ഭാഗ്യവശാല്‍ മിശ്രക്ക് ലഭിച്ചില്ല. പീയൂഷ് ചൗള ഏഴ് ടി20യില്‍ നിന്ന് നാല് വിക്കറ്റാണ് ഇന്ത്യക്കായി നേടിയത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications