ഐപിഎല്ലില്‍ രണ്ടു തോല്‍വികള്‍ക്കു ശേഷം വിജയവഴിയിലേക്കു മടങ്ങിവന്നതിന്റെ ആഹ്ലാത്തിലും ആവേശത്തിലുമാണ് നിലവിലെ ജേതാക്കളായ മുംബൈ ഇന്ത്യന്‍സ്. ഡല്‍ഹിയിലെ അരുണ്‍ ജയ്റ്റ്‌ലി സ്റ്റേഡിയത്തില്‍ നടന്ന പോരാട്ടത്തില്‍ രാജസ്ഥാന്‍ റോയല്‍സിനെയാണ് മുംബൈ ഏഴു വിക്കറ്റിനു തകര്‍ത്തുവിട്ടത്. മുംബൈയുടെ ജയത്തിനു ചുക്കാന്‍ പിടിച്ചത് ദക്ഷിണാഫ്രിക്കന്‍ ഓപ്പണര്‍ ക്വിന്റണ്‍ ഡികോക്കായിരുന്നു. സീസണിലാദ്യമായി ഫോമിലേക്കുയര്‍ന്ന അദ്ദേഹം 50 ബോളില്‍ ആറു ബൗണ്ടറികളും രണ്ടു സിക്‌സറുമടക്കം 70 റണ്‍സോടെ പുറത്താവാതെ നിന്നിരുന്നു. കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെത്തും ഡികോക്കാണ്.

ഈ മല്‍സരത്തിലെ ഇന്നിങ്‌സോടെ തന്റെ പേരിലുള്ള റെക്കോര്‍ഡ് ഒന്നുകൂടി മെച്ചപ്പെടുത്തിയിരിക്കുകയാണ് ഡികോക്ക്. 2019നു ശേഷം ഐപിഎല്ലില്‍ മുംബൈയ്ക്കായി കൂടുതല്‍ ഫിഫ്റ്റി പ്ലസ് സ്‌കോര്‍ നേടിയ താരമെന്ന റെക്കോര്‍ഡാണ് അദ്ദേഹത്തിന്റെ പേരിലുള്ളത്. ഒമ്പതു തവണയാണ് ഡികോക്ക് ഈ നേട്ടം കുറിച്ചിട്ടുള്ളത്. രാജസ്ഥാനെതിരായ മല്‍സരത്തിനു മുമ്പ് ഒരു ഫിഫ്റ്റിയുടെ ലീഡ് മാത്രമേ തലപ്പത്തുള്ള ഡികോക്കിനുണ്ടായിരുന്നുള്ളൂ. എന്നാല്‍ ഇപ്പോള്‍ അദ്ദേഹം ഇതു രണ്ടാക്കി മെച്ചപ്പെടുത്തിയിരിക്കുകയാണ്.
ഏഴു ഫിഫ്റ്റി പ്ലസ് സ്‌കോറുകളുമായി സൂര്യകുമാര്‍ യാദവാണ് ഡികോക്കിനു പിന്നില്‍ മൂന്നാംസ്ഥാനത്ത്. നായകന്‍ രോഹിത് ശര്‍മ (ആറ്), ഇഷാന്‍ കിഷന്‍ (4), ഹാര്‍ദിക് പാണ്ഡ്യ (2), കരെണ്‍ പൊള്ളാര്‍ഡ് (2), മുന്‍ താരം യുവരാജ് സിങ് (1) എന്നിവരാണ് തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍.
അതേസമയം, 172 റണ്‍സിന്റെ വിജയലക്ഷ്യമാണ് മുംബൈയ്ക്കു രാജസ്ഥാന്‍ നല്‍കിയത്. ആരും ഫിഫ്റ്റി നേടിയില്ലെങ്കിലും ജയിക്കാവുന്ന സ്‌കോര്‍ പടുത്തുയര്‍ത്താന്‍ അവര്‍ക്കു കഴിഞ്ഞു. നായകന്റെ ഇന്നിങ്‌സ് പുറത്തെടുത്ത മലയാളി താരം സഞ്ജു സാംസണാംണ് (42) രാജസ്ഥാന്റെ ടോപ്‌സ്‌കോററായത്. 27 ബോളുകള്‍ നേരിട്ട അദ്ദേഹത്തിന്റെ ഇന്നിങ്‌സില്‍ അഞ്ചു ബൗണ്ടറികളുണ്ടായിരുന്നു. ഓപ്പണര്‍ ജോസ് ബട്‌ലറാണ് (41) മറ്റൊകു പ്രധാന സ്‌കോറര്‍. ബട്‌ലര്‍ 32 ബോഴൡ മൂന്നു വീതം ബൗണ്ടറികളും സിക്‌സറുമടിച്ചു. ശിവം ദുബെ (35), യശസ്വി ജയ്‌സ്വാള്‍ (32) എന്നിവരും നിര്‍ണായക സംഭാവനകള്‍ നല്‍കി.
മറുപടിയില്‍ മൂന്നു വിക്കറ്റ് മാത്രം നഷ്ടത്തില്‍ 18.3 ഓവറില്‍ മുംബൈ ലക്ഷ്യത്തിലെത്തി. ഡികോക്കിനെക്കൂടാതെ ക്രുനാല്‍ പാണ്ഡ്യയും (39) മുംബൈ ഇന്നിങ്‌സില്‍ മിന്നി. നാലാം നമ്പറിലേക്കു പ്രൊമോഷന്‍ ലഭിച്ച അദ്ദേഹം 26 ബോളില്‍ രണ്ടു വീതം ബൗണ്ടറികളും സിക്‌സറുമടിച്ചു.