For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2021: ഷാരൂഖിനെ പേടിക്കണം! അടിച്ചൊതുക്കും- ഞെട്ടിക്കുന്ന സ്‌ട്രൈക്ക് റേറ്റ്

പഞ്ചാബിനു വേണ്ടി മികച്ച പ്രകടനമാണ് താരം നടത്തുന്നത്

ഇന്ത്യന്‍ ക്രിക്കറ്റിലെ അടുത്ത ഫിനിഷറായി മാറാനുള്ള മികവ് തനിക്കുണ്ടെന്ന സൂചനകളാണ് ഐപിഎല്ലില്‍ പഞ്ചാബ് കിങ്‌സ് താരമായ ഷാരൂഖ് ഖാന്‍ നല്‍കുന്നത്. ടൂര്‍ണമെന്റിലെ അരങ്ങേറ്റ സീസണില്‍ തന്നെ ഈ വെടിക്കെട്ട് താരം എല്ലാവരുടെയും പ്രശംസ പിടിച്ചുപറ്റിക്കഴിഞ്ഞു. പേരിലുള്ള കൗതുകമായിരുന്നു ഷാരൂഖിനെ പലരും ആദ്യം ശ്രദ്ധിക്കാന്‍ കാരണമെങ്കില്‍ ഇപ്പോള്‍ ബാറ്റിങ് മികവിലൂടെ അദ്ദേഹം ഇതു തിരുത്തിക്കഴിഞ്ഞു.

1

ആഭ്യന്തര ക്രിക്കറ്റില്‍ തമിഴ്‌നാടിനു വേണ്ടി നടത്തിയിട്ടുള്ളള മിന്നുന്ന ബാറ്റിങ് പ്രകടനമാണ് ഷാരൂഖിന് ഈ സീസണില്‍ ഐപിഎല്ലിലേക്കു വിൡവരാനുള്ള കാരണം. പഞ്ചാബിന്റെ ഇതുവരെ നടന്ന മൂന്നു മല്‍സരങ്ങളിലും താരത്തിനു പ്ലെയിങ് ഇലവനില്‍ ഇടം ലഭിക്കുകയും ചെയ്തു. രാജസ്ഥാന്‍ റോയല്‍സിനെതിരായ ആദ്യ മല്‍സരത്തില്‍ അത്ര ശ്രദ്ധിക്കപ്പെട്ടില്ലെങ്കിലും തുടര്‍ന്നുള്ള രണ്ടുക കളികളിലും ഷാരൂഖ് കൈയടിയേറ്റുവാങ്ങി.

രാജസ്ഥാനെതിരേ നാലു ബോളില്‍ ഒരു ബൗണ്ടറിയോടെ ആറു റണ്‍സുമായി താരം പുറത്താവാതെ നിന്നു. എന്നാല്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരേ ഷാരൂഖ് ആങ്കര്‍ റോളിലാണ് കളിച്ചത്. പഞ്ചാബ് ബാറ്റിങ് നിര തകര്‍ന്നടിഞ്ഞ കളിയില്‍ ടീമിനെ 100 കടത്തിയത് ഷാരൂഖിന്റെ രക്ഷാപ്രവര്‍ത്തനമായിരുന്നു. 36 ബോളില്‍ നാലു ബൗണ്ടറികളും രണ്ടു സിക്‌സറുമടക്കം 47 റണ്‍സുമായി അദ്ദേഹം ടീമിന്റെ ടോപ്‌സ്‌കോററായി മാറി. വളരെയധികം അനുഭവസമ്പത്തുള്ള ഒരു താരത്തിന്റെ പക്വതയോടെയായിരുന്നു ഷാരൂഖ് ബാറ്റ് വീശിയത്.

2

എന്നാല്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിനെതിരായ മൂന്നാമത്തെ കളിയില്‍ ഫിനിഷറുടെ റോളായിരുന്നു ഷാരൂഖിനെ കാത്തിരുന്നത്. ടീമിനു ശക്തമായ അടിത്തറയുള്ളതിനാല്‍ തന്നെ അവസാന ഓവറുകളില്‍ പരമാവധി റണ്‍സ് വാരിക്കൂട്ടുകയെന്നതായിരുന്നു താരത്തിന്റെ ദൗത്യം. ഷാരൂഖ് അത് നിറവേറ്റുകയും ചെയ്തു. വെറും അഞ്ചു ബോളില്‍ രണ്ടു ബൗണ്ടറികളും ഒരു സിക്‌സറുമടക്കം താരം പുറത്താവാതെ 15 റണ്‍സാണ് അടിച്ചെടുത്തത്.

ഈ വര്‍ഷം ടി20യില്‍ ഷാരൂഖിന്റെ സ്‌ട്രൈക്ക് റേറ്റ് പരിശോധിച്ചാല്‍ ആരും അമ്പരന്നു പോലും. കാരണം അത്ര മികച്ച സ്‌ട്രൈക്ക് റേറ്റാണ് താരത്തിനുള്ളത്. ഡിസിക്കെതിരേ 300 ആയിരുന്നു ഷാരൂഖിന്റെ സ്‌ട്രൈക്ക് റേറ്റ്. തൊട്ടുമുമ്പത്തെ രണ്ടു മല്‍സരങ്ങളില്‍ 180, 210.50 എന്നിങ്ങനെയായിരുന്ന അദ്ദേഹത്തിന്റെ സ്‌ട്രൈക്ക് റേറ്റുകള്‍. ഐപിഎല്ലിനു മുമ്പ് കളിച്ച ടി20കളില്‍ 257.10, 150, 130.60, 300 എന്നീ സ്‌ട്രൈക്ക് റേറ്റുകളോടെയാണ് ഷാരൂഖ് റണ്‍സ് നേടിയിട്ടുള്ളത്.

Story first published: Sunday, April 18, 2021, 22:29 [IST]
Other articles published on Apr 18, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+