IPL 2021: പഞ്ചാബ് x രാജസ്ഥാന്‍, സഞ്ജുവിനും രാഹുലിനും നിര്‍ണ്ണായകം, എല്ലാ കണക്കുകളും ഇതാ
ദുബായ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ നാളെ നടക്കുന്ന മത്സരത്തില്‍ പഞ്ചാബ് കിങ്‌സും രാജസ്ഥാന്‍ റോയല്‍സും നേര്‍ക്കുനേര്‍. സഞ്ജു സാംസണ്‍ നായകനായുള്ള രാജസ്ഥാന്‍ റോയല്‍സ് പോയിന്റ് പട്ടികയില്‍ അഞ്ചാം സ്ഥാനത്തും കെ എല്‍ രാഹുല്‍ നായകനായുള്ള പഞ്ചാബ് കിങ്‌സ് ആറാം സ്ഥാനത്തുമാണ്. പ്ലേ ഓഫ് ഉറപ്പിക്കാന്‍ രണ്ടാം പാദത്തില്‍ ഇരു ടീമിനും തുടര്‍ ജയങ്ങള്‍ അനിവാര്യമാണ്. അതിനാല്‍ത്തന്നെ വാശിയേറിയ പോരാട്ടം തന്നെയാണ് പ്രതീക്ഷിക്കപ്പെടുന്നത്. വൈകീട്ട് 7.30നാണ് മത്സരം. സ്റ്റാര്‍ സ്‌പോര്‍ട്‌സ് ചാനലുകളില്‍ തത്സമയം കാണാം.
Also Read : IPL 2021: 'ധോണി കൂടെ ഉള്ളപ്പോള്‍ കൂടുതല്‍ ഒന്നും ചിന്തിക്കേണ്ടതില്ല' നായകന് നന്ദി പറഞ്ഞ് ഗെയ്ക്‌വാദ്

സൂപ്പര്‍ താരങ്ങളുടെ അഭാവം രാജസ്ഥാന് തിരിച്ചടി
രാജസ്ഥാന്‍ റോയല്‍സിനെ സംബന്ധിച്ച് സൂപ്പര്‍ താരങ്ങളുടെ അഭാവം വലിയ തിരിച്ചടിയായേക്കും. സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ബെന്‍ സ്‌റ്റോക്‌സിനും സ്റ്റാര്‍ പേസര്‍ ജോഫ്രാ ആര്‍ച്ചറിനും പിന്നാലെ വിക്കറ്റ് കീപ്പറും വെടിക്കെട്ട് ബാറ്റ്‌സ്മാനുമായ ജോസ് ബട്‌ലറും രണ്ടാം പാദം കളിക്കാനില്ല. ഇത് രാജസ്ഥാനെ സംബന്ധിച്ച് നികത്താനാവാത്ത വിടവാണ്. ആന്‍ഡ്രേ ടൈയും രണ്ടാം പാദത്തിനില്ല. എന്നാല്‍ രണ്ടാം പാദത്തിലേക്ക് ശക്തരായ ചില താരങ്ങളെ രാജസ്ഥാന്‍ ടീമിലേക്ക് എത്തിച്ചിട്ടുണ്ട്.
അതില്‍ പ്രധാനപ്പെട്ട താരങ്ങളിലൊരാള്‍ വെസ്റ്റ് ഇന്‍ഡീസിന്റെ എവിന്‍ ലെവിസാണ്. വെടിക്കെട്ട് ബാറ്റ്‌സ്മാനെ രാജസ്ഥാന്റെ ടോപ് ഓഡറില്‍ പ്രതീക്ഷിക്കാം. ഗ്ലെന്‍ ഫിലിപ്‌സിനെയും രാജസ്ഥാന്‍ ടീമിലെത്തിച്ചിട്ടുണ്ട്. ബൗളിങ് നിരയില്‍ വെസ്റ്റ് ഇന്‍ഡീസ് പേസര്‍ ഒഷെയ്ന്‍ തോമസിനൊപ്പം നിലവിലെ ഒന്നാം നമ്പര്‍ ടി20 ബൗളറായ ദക്ഷിണാഫ്രിക്കയുടെ തബ്രൈസ് ഷംസിയേയും രാജസ്ഥാന്‍ ടീമിലെത്തിച്ചിട്ടുണ്ട്. സഞ്ജു സാംസണിന്റെ ബാറ്റിങ്ങില്‍ത്തന്നെയാവും രാജസ്ഥാന്റെ പ്രതീക്ഷ. ആദ്യ പാദത്തില്‍ നായകനായും ബാറ്റ്‌സ്മാനായും ഭേദപ്പെട്ട പ്രകടനം നടത്താന്‍ സഞ്ജുവിന് സാധിച്ചിരുന്നു.

പഞ്ചാബിനും തിരിച്ചുവരണം
ഇത്തവണയും പ്ലേ ഓഫ് എങ്കിലും കളിക്കാന്‍ സാധിച്ചില്ലെങ്കില്‍ കെ എല്‍ രാഹുലിന് നായകനെന്ന നിലയില്‍ അത് വലിയ നാണക്കേടാവും. ആദ്യ പാദത്തില്‍ കെ എല്‍ രാഹുലിന്റെ പരിക്ക് ഉള്‍പ്പെടെ പല തലവേദനകളും പഞ്ചാബിനുണ്ടായിരുന്നു. രണ്ടാം പാദത്തില്‍ ഇവക്കെല്ലാം പരിഹാരം കണ്ടുതന്നെയാവും രാജസ്ഥാന്‍ ഇറങ്ങുന്നത്. ഡേവിഡ് മലാന്‍, റില്ലി മെറീഡിത്ത് എന്നിവര്‍ രണ്ടാം പാദത്തില്‍ പഞ്ചാബിനൊപ്പമില്ല.
ജൈ റിച്ചാര്‍ഡ്‌സന്‍, എയ്ഡന്‍ മാര്‍ക്രം, ആദില്‍ റഷീദ്, നതാന്‍ ഇല്ലിസ് എന്നിവരെ പഞ്ചാബ് ടീമിലേക്കെത്തിച്ചിട്ടുണ്ട്. കെ എല്‍ രാഹുല്‍, മായങ്ക് അഗര്‍വാള്‍, ക്രിസ് ഗെയ്ല്‍ എന്നിവരുടെ ബൗളിങ് പ്രകടനത്തിലാവും പഞ്ചാബിന്റെ പ്രതീക്ഷകള്‍. ഇവര്‍ക്ക് തിളങ്ങാനായാല്‍ ഏത് സ്‌കോറിനെയും മറികടക്കാന്‍ പഞ്ചാബിനാവും. എന്നാല്‍ നിക്കോളാസ് പുരാന്റെ മധ്യനിരയിലെ പ്രകടനം കണ്ടറിയണം. മുഹമ്മദ് ഷമിയും ക്രിസ് ജോര്‍ദാനും ഉള്‍പ്പെടുന്ന ബൗളിങ് നിരയുടെ മൂര്‍ച്ചക്കുറവും പ്രശ്‌നമാണ്.

നേര്‍ക്കുനേര്‍ കണക്കുകള്‍
ഇതുവരെ 22 മത്സരങ്ങളിലാണ് ഇരു ടീമും നേര്‍ക്കുനേര്‍ എത്തിയത്. 12 മത്സരങ്ങളില്‍ രാജസ്ഥാന്‍ ജയിച്ചപ്പോള്‍ 10 മത്സരത്തിലാണ് പഞ്ചാബിന് ജയിക്കാനായത്. 2020ലെ യുഎഇ ഐപിഎല്ലിലെ ഇരു ടീമും തമ്മിലുള്ള പോരാട്ടത്തില്‍ ബാറ്റിങ് വെടിക്കെട്ട് കണ്ടിരുന്നു. ആവേശ മത്സരത്തില്‍ സൂപ്പര്‍ ഓവറില്‍ പഞ്ചാബ് കിങ്‌സ് ജയം നേടുകയും ചെയ്തിരുന്നു. രണ്ട് ടീമും പ്രധാനമായും ബാറ്റിങ്ങിനെ ആശ്രയിക്കുന്നതിനാല്‍ റണ്ണൊഴുകുന്ന മത്സരമായി ഇത് മാറിയേക്കാം. എന്നാല്‍ ദുബായിലെ പിച്ച് ബൗളിങ്ങിനെ തുണച്ചാല്‍ ബാറ്റിങ് നിര വിയര്‍ക്കും.

സാധ്യതാ 11
പഞ്ചാബ്- കെഎല്‍ രാഹുല്‍, മായങ്ക് അഗര്‍വാള്‍, ക്രിസ് ഗെയ്ല്‍, നിക്കോളാസ് പുരാന്‍, ദീപക് ഹൂഡ, ഷാരൂഖ് ഖാന്‍, ക്രിസ് ജോര്‍ദാന്‍, ആദില്‍ റഷീദ്, മുഹമ്മദ് ഷമി, രവി ബിഷ്‌നോയ്, അര്‍ഷദീപ് സിങ്.
രാജസ്ഥാന്‍- സഞ്ജു സാംസണ്‍, എവിന്‍ ലെവിസ്, യശ്വസി ജയ്‌സ്വാള്‍, ഡേവിഡ് മില്ലര്‍, ശിവം ദുബെ, രാഹുല്‍ തെവാത്തിയ, ക്രിസ് മോറിസ്, ശ്രേയസ് ഗോപാല്‍, ജയദേവ് ഉനദ്ഘട്ട്, മുസ്തഫിസുര്‍ റഹ്മാന്‍, ചേതന്‍ സക്കറിയ.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications