For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2021: ഒരേയൊരു ബോള്‍, യൂനിവേഴ്‌സല്‍ ബോസിന്റെ 'കഥ കഴിഞ്ഞു', മാവിക്കു മിന്നും നേട്ടം

രണ്ടാമത്തെ ബൗളറായി മാവി മാറി

ഐപിഎല്ലില്‍ വമ്പന്‍ നേട്ടം കുറിച്ചിരിക്കുകയാണ് കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിന്റെ ഇന്ത്യന്‍ യുവ പേസര്‍ ശിവം മാവി. യൂനിവേഴ്‌സല്‍ ബോസെന്നു വിശേഷിപ്പിക്കപ്പെടുന്ന പഞ്ചാബ് കിങ്‌സിന്റെ ഇതിഹാസതാരം ക്രിസ് ഗെയ്‌ലിനെ ഗോള്‍ഡന്‍ ഡെക്കാക്കിയതോടെയാണ് മാവി എലൈറ്റ് ക്ലബ്ബിലെത്തിയത്. ഐപിഎല്‍ ചരിത്രത്തില്‍ ഇതു രണ്ടാം തവണ മാത്രമാണ് ഗെയ്ല്‍ ഗോള്‍ഡന്‍ ഡെക്കായത്. ഇതിനു മുമ്പ് 2017ലായിരുന്നു ആദ്യ ബോളില്‍ തന്നെ അദ്ദേഹം പുറത്തായത്. അന്നു വിക്കറ്റ് ഉമേഷ് യാദവിനായിരുന്നു. ഉമേഷ് സ്വകാര്യ അഹങ്കാരമായി കൊണ്ടു നടന്നിരുന്ന റെക്കോര്‍ഡിനാണ് ഇപ്പോള്‍ മാവിയും അര്‍ഹനായിരിക്കുന്നത്.

1

വിവിധ ടി20 ലീഗുകളില്‍ ഗെയ്ല്‍ ഗോള്‍ഡന്‍ ഡെക്കായ കണക്കെടുത്താല്‍ കരീബിയന്‍ പ്രീമിയര്‍ ലീഗാണ് (സിപിഎല്‍) മുന്നില്‍. നാലു തവണയാണ് അദ്ദേഹം സിപിഎല്ലില്‍ ഗോള്‍ഡന്‍ ഡെക്കായിട്ടുള്ളത്. ഐപിഎല്ലിനെക്കൂടാതെ പാകിസ്താന്‍ സൂപ്പര്‍ ലീഗിലും (പിഎസ്എല്‍) ഗെയ്ല്‍ രണ്ടു തവണ ഗോള്‍ഡന്‍ ഡെക്കായി പുറത്തായിട്ടുണ്ട്. ബിഗ് ബാഷ് ടി20 ലീഗ് (ബിബിഎല്‍), ബംഗ്ലാദേശ് പ്രീമിയര്‍ ലീഗില്‍ (ബിപിഎല്‍) എന്നിവയില്‍ ഓരോ തവണയും അദ്ദേഹം ആദ്യ ബോളില്‍ ഔട്ടായിരുന്നു.

അതേസമയം, കെകെആറിനെതിരേ അഹമ്മദാബാദിലെ നരേന്ദ്ര മോഡി സ്‌റ്റേഡിയത്തില്‍ നടന്ന മല്‍സരത്തില്‍ ഏഴാം ഓവറിലാണ് ഗോള്‍ഡന്‍ ഡെക്കായത്. വിക്കറ്റ് കീപ്പര്‍ ദിനേശ് കാര്‍ത്തികിന്റെ ഡിആര്‍എസ് വിളിക്കാനുള്ള തീരുമാനമാണ് കെകെആറിനു വിലപ്പെട്ട വിക്കറ്റ് സമ്മാനിച്ചത്. ഏഴാം ഓവറിലെ മൂന്നാമത്തെ ബോളിലായിരുന്നു ഗെയ്‌ലിന്റെ മടക്കം. ഓഫ് സ്റ്റംപിന് പുറത്തേക്കു പോയ ബോളില്‍ ഷോട്ടിനു ശ്രമിച്ച ഗെയ്‌ലിന്റെ ബാറ്റിനു പിറകില്‍ ബോള്‍ തൊട്ടുരുമ്മി കാര്‍ത്തികിന്റെ കൈകളിലെത്തുകയായിരുന്നു.

2

കാര്‍ത്തികും കെകഎആര്‍ താരങ്ങളും വിക്കറ്റിനായി ആത്മവിശ്വാസത്തോടെ അപ്പീല്‍ ചെയ്‌തെങ്കിലും അംപയര്‍ ഔട്ട് നല്‍കിയില്ല. ഇതോടെയാണ് കാര്‍ത്തിക് മുന്‍കൈയെടുത്ത് ഡിആര്‍എസിന്റെ സഹായം തേടിയത്. കാര്‍ത്തിക് ക്യാച്ച് ചെയ്യും മുമ്പ് ബോള്‍ ബാറ്റില്‍ ഉരസിയതായി റീപ്ലേയില്‍ തെളിയുകയും ചെയ്തതോടെ തേര്‍ഡ് അംപയര്‍ കെകെആറിന് അനുകൂലമായി തീരുമാനം പ്രഖ്യാപിക്കുകയും ചെയ്തു.

124 റണ്‍സിന്റെ ചെറിയ വിജലക്ഷ്യമാണ് കൊല്‍ക്കക്കത്തയ്ക്കു പഞ്ചാബ് നല്‍കിയത്. ടോസ് നഷ്ടപ്പെട്ടു ബാറ്റിങിനയക്കപ്പെട്ട പഞ്ചാബിന് ഒമ്പതു വിക്കറ്റിന് 123 റണ്‍സാണ് നേടാനായത്. മായങ്ക് അഗര്‍വാളും (31) ക്രിസ് ജോര്‍ഡനുമാണ് (30) പഞ്ചാബിനെ വലിയ നാണക്കേടില്‍ നിന്നു രക്ഷിച്ചത്.

Story first published: Monday, April 26, 2021, 21:47 [IST]
Other articles published on Apr 26, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+