Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2021: ഡിസി രക്ഷപ്പെട്ടു, എസ്ആര്‍എച്ചിനെതിരേ നാണക്കേടിന്റെ റെക്കോര്‍ഡ് പഞ്ചാബിന്

പെിഎല്ലിലെ 14ാമത്തെ മല്‍സരത്തില്‍ സണ്‍റൈസഴ്‌സ് ഹൈദരാബാദിനെതിരേയുള്ള ദയനീയ തോല്‍വിയോടെ നാണക്കേടിന്റെ റെക്കോര്‍ഡ് പഞ്ചാബ് കിങ്‌സിനെ തേടിയെത്തിയിരിക്കുകയാണ്. തികച്ചും ഏകപക്ഷീയമായ മല്‍സരത്തില്‍ ഒമ്പതു വിക്കറ്റിനായിരുന്നു പഞ്ചാബിന്റെ തോല്‍വി. ഇതോടെ ഐപിഎല്ലില്‍ എസ്ആര്‍എച്ചിനെതിരേ ഏറ്റവുമധികം മല്‍സരങ്ങള്‍ തോറ്റ ടീമായും അവര്‍ മാറി. 12ാം തവണയാണ് പഞ്ചാബ് എസ്ആര്‍എച്ചിനു മുന്നില്‍ മുട്ടുമടക്കിയത്.

1

മല്‍സരത്തിനു മുമ്പ് 11 തോല്‍വികളുമായി ഡല്‍ഹി ക്യാപ്പിറ്റല്‍സിനൊപ്പം നാണക്കേടിന്റെ ഒന്നാംസ്ഥാനം പങ്കിടുകയായിരുന്നു പഞ്ചാബ്. ഒരു തോല്‍വി കൂടി വഴങ്ങിയതോടെ ഡിസിയെ പിന്നിലാക്കി പഞ്ചാബ് തലപ്പത്തേക്കു കയറി. 10 തോല്‍വികളുമായി വിരാട് കോലിയുടെ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരാണ് പഞ്ചാബ്, ഡല്‍ഹി എന്നിവര്‍ക്കു പിന്നിലായി തോല്‍വികളുടെ ലിസ്റ്റില്‍ മൂന്നാംസ്ഥാനത്ത്.

എസ്ആര്‍എച്ചിനെതിരേ പൊരുതാന്‍ പോലുമാവാതെയാണ് പഞ്ചാബ് കീഴടങ്ങിയത്. ടോസിനു ശേഷം ബാറ്റ് ചെയ്യാനുള്ള പഞ്ചാബ് നായകന്‍ കെഎല്‍ രാഹുലിന്റെ തീരുമാനം പിഴച്ചു. രണ്ടു ബോളുകള്‍ ബാക്കിനില്‍ക്കെ വെറും 120 റണ്‍സിന് അവര്‍ കൂടാരം കയറി. 22 റണ്‍സ് വീതമെടുത്ത മായങ്ക് അഗര്‍വാള്‍, ഷാരൂഖ് ഖാന്‍ എന്നിവരുടെ ചെറുത്തുനില്‍പ്പ് കൂടി ഇല്ലായിരുന്നെങ്കില്‍ പഞ്ചാബിന്റെ നില കൂടുതല്‍ പരിതാപകരമാവുമായിരുന്നു. മറ്റുള്ളവരൊന്നും 20 റണ്‍സ് തികച്ചില്ല. മൂന്നു വിക്കറ്റെടുത്ത ഖലീല്‍ അഹമ്മദും രണ്ടു വിക്കറ്റുകള്‍ വീഴ്ത്തിയ അഭിഷേക് ശര്‍മയുമാണ് എസ്ആര്‍എച്ച് ബൗളര്‍മാരില്‍ മികച്ചു നിന്നത്.

മറുപടിയില്‍ 18.4 ഓവറില്‍ ഒരു വിക്കറ്റ് മാത്രം നഷ്ടത്തില്‍ എസ്ആര്‍എച്ച് ലക്ഷ്യത്തിലെത്തി. ജോണി ബെയര്‍സ്‌റ്റോയാണ് (63*) ടീമിന്റെ ഹീറോ. 56 ബോളില്‍ മൂന്നു വീതം ബൗണ്ടറികളും സിക്‌സറും അദ്ദേഹത്തിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നു. നായകന്‍ ഡേവിഡ് വാര്‍ണര്‍ 37 റണ്‍സെടുത്ത് പുറത്തായി. ബെയര്‍‌സ്റ്റോയ്‌ക്കൊപ്പം 16 റണ്‍സോടെ കെയ്ന്‍ വില്ല്യംസണ്‍ പുറത്താവാതെ നിന്നു. ഈ സീസണില്‍ എസ്ആര്‍എച്ചിന്റെ ആദ്യ വിജയം കൂടിയാണിത്. ബെയര്‍സ്‌റ്റോയാണ് കളിയിലെ താരമായത്.

Story first published: Wednesday, April 21, 2021, 20:34 [IST]
Other articles published on Apr 21, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+