IPL 2021: 4,4,4,4,4,4! പിന്നാലെ 18 ബോളില്‍ 50*- കെകെആറിനെ കരയിച്ച് പൃഥ്വി 'ഷോ'
ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനെ സ്തബ്ധരാക്കി ഡല്‍ഹി ക്യാപ്പിറ്റല്‍സ് ഓപ്പണര്‍ പൃഥ്വി ഷാ. ഡബിള്‍ ഹെഡ്ഡറിലെ രണ്ടാമത്തെ കളിയില്‍ റണ്‍ചേസിനിറങ്ങിയ ഡിസിക്കായി അവിശ്വസനീയ ഇന്നിങ്‌സാണ് പൃഥ്വി കളിച്ചത്. ചില വമ്പന്‍ നേട്ടങ്ങളും റെക്കോര്‍ഡുമെല്ലാം പൃഥ്വി ഈ ഇന്നിങ്‌സോടെ തന്റെ പേരില്‍ കുറിക്കുകയും ചെയ്തു.41 ബോളില്‍ 11 ബൗണ്ടറികളും മൂന്നു സിക്‌സറുമടക്കം 82 റണ്‍സ് വാരിക്കൂട്ടിയാണ് പൃഥ്വി ക്രീസ് വിട്ടത്.
കഴിഞ്ഞ സീസണില്‍ സ്ഥിരത പുലര്‍ത്താന്‍ കഴിയാത്തതിനെ തുടര്‍ന്നു ടീമിനു അകത്തും പുറത്തുമായി തുടര്‍ന്ന പൃഥ്വി ഇത്തവണ ഇതിന്റെ ക്ഷീണം തീര്‍ക്കുന്ന പ്രകടനമാണ് നടത്തിക്കൊണ്ടിരിക്കുന്നത്.

ആദ്യത്തെ ആറു ബോളും ബൗണ്ടറി
ഇന്ത്യന്‍ അണ്ടര്‍ 19 ടീമിലെ തന്റെ മുന്‍ സഹതാരം കൂടിയായ ശിവം മാവിയാണ് കെകെആറിന്റെ ആദ്യ ഓവര്‍ ബൗള്‍ ചെയ്തത്. വൈഡുമായാണ് മാവി ഇന്നിങ്‌സ് ആരംഭിച്ചത്. എന്നാല്‍ അടുത്ത ആറു ബോളുകളും ബൗണ്ടറിയിലേക്കു പായിച്ച് പൃഥ്വി കെകെകആറിനെ ഷോക്കടിപ്പിച്ചു. ഒരു വൈഡുള്‍പ്പെടെ 25 റണ്‍സ് ഈ ഓവറില്‍ ഡിസിക്കു ലഭിക്കുകയും ചെയ്തു.
ഈ പ്രകടനത്തോടെ ഐപിഎല്ലില്‍ ആദ്യ ഓവറിലെ ആദ്യ ബോളിലും ബൗണ്ടറിയടിച്ച ആദ്യ താരമെന്ന അപൂര്‍വ്വനേട്ടത്തിന് പൃഥ്വി അവകാശിയായി. എന്നാല്‍ ഒരോവറിലെ ആദ്യ ബോളിലും ബൗണ്ടറിയടിച്ച ആദ്യത്തെ ബാറ്റ്‌സ്മാനല്ല പൃഥ്വി. 2012ല്‍ അജിങ്ക്യ രഹാനെയും ഈ നേട്ടം കുറിച്ചിരുന്നു. പക്ഷെ രഹാനെ ഇന്നിങ്‌സിലെ ആദ്യ ഓവറിലായിരുന്നില്ല ആറു ബൗണ്ടറികളടിച്ചതെന്നു മാത്രം.

ഓജ, നരെയ്ന്‍ എന്നിവരെ പിന്നിലാക്കി
ഐപിഎല്ലിന്റെ ആദ്യ ഓവറില്‍ ഏറ്റവുമധികം റണ്‍സെടുത്ത താരമെന്ന റെക്കോര്‍ഡ് നേരത്തേ മുന്‍ വിക്കറ്റ് കീപ്പര്‍ നമാന്‍ ഓജയും കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിന്റെ സുനില്‍ നരെയ്‌നും പങ്കിടുകയായിരുന്നു. ഇരുവരും 21 റണ്‍സ് വീതമായിരുന്നു ആദ്യ ഓവറില്‍ അടിച്ചെടുത്തത്.
2009ലായിരുന്നു ആദ്യ ഓവറില്‍ 21 റണ്‍സുമായി ഓജ ചരിത്രം കുറിച്ചത്. 2018ല്‍ നരെയ്ന്‍ ഈ റെക്കോര്‍ഡിനൊപ്പമെത്തി. ഇപ്പോള്‍ പൃഥ്വിയുടെ അവിശ്വസനീയ ഇന്നിങ്‌സോടെ ഓജയ്ക്കും നരെയ്‌നും രണ്ടാംസ്ഥാനത്തേക്കു ഇറങ്ങേണ്ടി വന്നിരിക്കുകയാണ്.

വേഗമേറിയ ഫിഫ്റ്റി
ആദ്യ ഓവറില്‍ തന്നെ കൊളുത്തിയ വെടിക്കെട്ട് പൃഥ്വിക്കു നിര്‍ത്താന്‍ മനസ്സില്ലായിരുന്നു. വെറും 18 ബോളില്‍ താരം അര്‍ധസെഞ്ച്വറി തികച്ചു. ഈ സീസണിലെ ഏറ്റവും വേഗമേറിയ ഫിഫ്റ്റി കൂടിയാണിത്. ഒമ്പത് ബൗണ്ടറികളും ഒരു സിക്‌സറുമടക്കമാണ് പൃഥ്വി തന്റെ ഫിഫ്റ്റി കണ്ടെത്തിയത്.
ഐപിഎല്ലില്‍ ഒരു ഡിസി താരത്തിന്റെ വേഗമേറിയ രണ്ടാമത്തെ ഫിഫ്റ്റിയെന്നറ റെക്കോര്‍ഡിനൊപ്പം അദ്ദേഹം എത്തുകയും ചെയ്തു. നേരത്തേ 2019ല്‍ മുംബൈ ഇന്ത്യന്‍സിനെതിരേ റിഷഭ് പന്തും 18 ബോളില്‍ ഫിഫ്റ്റിയടിച്ചിരുന്നു. അതേസമയം, ഒരു ഡിസി താരത്തിന്റെ വേഗമേറിയ ഫിഫ്റ്റിയെന്ന റെക്കോര്‍ഡ് മുന്‍ താരം ക്രിസ് മോറിസിന്റെ പേരിലാണ്. 2016ല്‍ ഗുജറാത്ത് ലയണ്‍സിനെതിരേ വെറും 17 ബോളിലായിരുന്നു മോറിസിന്റെ അര്‍ധസെഞ്ച്വറി.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications