For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2021: പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനം മുംബൈയുടെ കുത്തക, കണക്കുകളറിയാം

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 14ാം സീസണ്‍ 9ന് ആരംഭിക്കുകയാണ്. ഇത്തവണയും വാശിയേറിയ പോരാട്ടം പ്രതീക്ഷിക്കുമ്പോഴും ഫേവറേറ്റുകളായി ഉള്ളത് രോഹിത് ശര്‍മയുടെ മുംബൈ ഇന്ത്യന്‍സാണ്. അഞ്ച് തവണ കിരീടം നേടിയ മുംബൈ ഹാട്രിക് കിരീടം ഇത്തവണ ലക്ഷ്യം വെക്കുന്നു. കഴിഞ്ഞ 13 സീസണുകളില്‍ കൂടുതല്‍ തവണ പോയിന്റ് പട്ടികയില്‍ തലപ്പത്തെത്തിയ ടീമേതാണ്?പട്ടിക പരിശോധിക്കാം.

രോഹിത് ശര്‍മ നായകനായുള്ള ചാമ്പ്യന്‍ നിരയായ മുംബൈ ഇന്ത്യന്‍സാണ് ഈ റെക്കോഡില്‍ തലപ്പത്ത്. നാല് തവണ പോയിന്റ് പട്ടികയില്‍ ഒന്നാമതാവാന്‍ മുംബൈക്കായിട്ടുണ്ട്. അഞ്ച് തവണ ചാമ്പ്യന്‍പട്ടം ചൂടിയ മുംബൈ അവസാന രണ്ട് സീസണിലും കിരീടം ചൂടിയ ടീമാണ്. ഇത്തവണയും കിരീടം നേടി ഹാട്രിക് കിരീടം നേടുന്ന ആദ്യ ടീമെന്ന റെക്കോഡ് സ്വന്തമാക്കാനുള്ള ശ്രമത്തിലാണ് മുംബൈ ഇന്ത്യന്‍സ്.

mumbaiindians

ഇത്തവണയും കരുത്തുറ്റ താരനിര മുംബൈക്കൊപ്പമുണ്ട്. ജസ്പ്രീത് ബുംറ,ട്രന്റ് ബോള്‍ട്ട് നയിക്കുന്ന പേസ് നിരയ്‌ക്കൊപ്പം ഇഷാന്‍ കിഷന്‍,സൂര്യകുമാര്‍ യാദവ്,കീറോണ്‍ പൊള്ളാര്‍ഡ്,ഹര്‍ദിക് പാണ്ഡ്യ,ക്രുണാല്‍ പാണ്ഡ്യ,ക്വിന്റന്‍ ഡീകോക്ക്,ക്രിസ് ലിന്‍ തുടങ്ങിയ സൂപ്പര്‍ താരങ്ങളും മുംബൈക്കൊപ്പമുണ്ട്. അവസാന സീസണില്‍ പോയിന്റ് പട്ടികയിലെ ഒന്നാം സ്ഥാനക്കാരായാണ് മുംബൈയുടെ പ്ലേ ഓഫ് പ്രവേശനം.

ഈ റെക്കോഡില്‍ രണ്ടാം സ്ഥാനത്ത് സിഎസ്‌കെയാണ്. മൂന്ന് തവണ ഐപിഎല്‍ കിരീടം നേടിയ സിഎസ്‌കെ രണ്ട് തവണയാണ് പോയിന്റ് പട്ടികയിലെ ഒന്നാം സ്ഥാനക്കാരായത്. അവസാന സീസണില്‍ ചരിത്രത്തിലാദ്യമായി പ്ലേ ഓഫ് കളിക്കാതെ സിഎസ്‌കെ പുറത്താവുകയും ചെയ്തു. ഇത്തവണ ശക്തമായ തിരിച്ചുവരവ് പ്രതീക്ഷയില്‍ നേരത്തെ തന്നെ സിഎസ്‌കെ പരിശീലനം ആരംഭിച്ചിരുന്നു. ഇത്തവണയും സീനിയര്‍ താരങ്ങളുടെ നീണ്ടനിരയുമായാണ് ധോണിയും സംഘവും എത്തുന്നത്.

അവസാന സീസണിലെ റണ്ണറപ്പായ ഡല്‍ഹി ക്യാപിറ്റല്‍സ് ഈ റെക്കോഡില്‍ സിഎസ്‌കെയ്‌ക്കൊപ്പമുണ്ട്. രണ്ട് തവണ പോയിന്റ് പട്ടികയിലെ ഒന്നാം സ്ഥാനക്കാരായി പ്ലേ ഓഫിലെത്താന്‍ ഡല്‍ഹിക്ക് സാധിച്ചെങ്കിലും കിരീടം സ്വന്തമാക്കാനായില്ല. ഇതുവരെ കിരീടം നേടാന്‍ സാധിക്കാത്ത ഡല്‍ഹി ഇത്തവണ റിഷഭ് പന്തിന്റെ ക്യാപ്റ്റന്‍സിക്ക് കീഴില്‍ അത്ഭുതം സൃഷ്ടിക്കുമോയെന്ന് കണ്ടറിയാം.

പ്രഥമ സീസണിലെ ചാമ്പ്യന്മാരായ രാജസ്ഥാന്‍ റോയല്‍സ് ഒരു തവണയാണ് പോയിന്റ് പട്ടികയില്‍ തലപ്പത്തെത്തിയത്. വിരാട് കോലി നായകനായുള്ള ആര്‍സിബിയും സുരേഷ് റെയ്‌ന നയിച്ച ഗുജറാത്ത് ലയണ്‍സും സണ്‍റൈസേഴ്‌സ് ഹൈദരാബാദും ഓരോ തവണ വീതം പോയിന്റ് പട്ടികയില്‍ തലപ്പത്തെത്തിയിട്ടുണ്ട്.

Story first published: Wednesday, April 7, 2021, 13:18 [IST]
Other articles published on Apr 7, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+