വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2021: താരലേലത്തിനു അരങ്ങൊരുങ്ങി- തിയ്യതി പ്രഖ്യാപിച്ചു, ചെന്നൈ വേദിയാവും

എട്ടു ഫ്രാഞ്ചൈസികളാണ് താരങ്ങള്‍ക്കായി രംഗത്തിറങ്ങുക

ഐപിഎല്ലിന്റെ 14ാം സീസണിനു മുന്നോടിയായി നടക്കാനിരിക്കുന്ന താരലേലത്തിന്റെ തിയ്യതിയും വേദിയും ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഫെബ്രുവരി 18നു ചെന്നൈയിലായിരിക്കും താരലേലം നടക്കുകയെന്ന് ഐപിഎല്‍ തങ്ങളുടെ ഒഫീഷ്യല്‍ ട്വിറ്റര്‍ പേജിലൂടെ അറിയിച്ചു. ലേലത്തിനു മുമ്പ് നിലനിര്‍ത്തുകയും ഒഴിവാക്കുകയും ചെയ്ത കളിക്കാരുടെ ലിസ്റ്റ് എട്ടു ഫ്രാഞ്ചൈസികളും ദിവസങ്ങള്‍ക്കു മുമ്പ് സമര്‍പ്പിച്ചിരുന്നു. ഇതുപ്രകാരം 55 താരങ്ങളാണ് 18നു നടക്കാനിരിക്കുന്ന ലേലത്തില്‍ വില്‍പ്പനയ്ക്കുള്ളത്. പുതുതായി താരങ്ങള്‍ രജിസ്റ്റര്‍ ചെയ്താല്‍ ഇതു ഇനിയും വര്‍ധിക്കും.

IPL 2021 auction to be held on February 18 in Chennai | Oneindia Malayalam
1

ഏഴു വര്‍ഷത്തെ വിലക്കിനുശേഷം ക്രിക്കറ്റിലേക്കു മടങ്ങിെയത്തിയ ഇന്ത്യയുടെ മുന്‍ പേസറും മലയാളി താരവുമായ ശ്രീശാന്ത്, ഇതിഹാസതാരം സച്ചിന്‍ ടെണ്ടുല്‍ക്കറുടെ മകന്‍ അര്‍ജുന്‍ ടെണ്ടുല്‍ക്കര്‍, സയ്ദ് മുഷ്താഖ് അലി ട്രോഫിയില്‍ കേരളത്തിനായി സെഞ്ച്വറി നേടിയ മലയാളി താരം മുഹമ്മദ് അസ്ഹറുദ്ദീന്‍ എന്നിവരടക്കമുള്ളവര്‍ ലേലത്തില്‍ രജിസ്റ്റര്‍ ചെയ്യാനിടയുണ്ട്.

ലേലത്തിനു മുമ്പ് ഏറ്റവുമധികം താരങ്ങളെ ഒഴിവാക്കിയത് റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരായിരുന്നെങ്കില്‍ നിലനിര്‍ത്തിയത് സണ്‍റൈസേഴ്‌സ് ഹൈദരാബാദായിരുന്നു. ആര്‍സിബി 10 കളിക്കാരെ കൈവിട്ടിരുന്നു. എസ്ആര്‍എച്ചാവട്ടെ വെറും അഞ്ചു പേരെ മാത്രമാണ് അടുത്ത സീസണില്‍ കൈവിട്ടത്.

ലേലത്തിനു വില്‍പ്പനയ്ക്കുള്ള കളിക്കാരുടെ ലിസ്റ്റ് നോക്കാം

ഇന്ത്യന്‍ താരങ്ങള്‍- ഹര്‍ഭജന്‍ സിങ്, പിയൂഷ് ചൗള, മോനു കുമാര്‍, തുഷാര്‍ ദേശ്പാണ്ഡെ, മോഹിത് ശര്‍മ, കൃഷ്ണപ്പ ഗൗതം, കരുമണ്‍ നായര്‍, ജഗദീഷ സുജിത്, തേജീന്ദര്‍ സിങ് ദില്ലന്‍, എം സിദ്ധാര്‍ഥ്, നിഖില്‍ നായിക്ക്, സിദ്ദേഷ് ലാദ്, പ്രിന്‍സ് ബല്‍വന്ദ് റായ്, ദിഗ്വിജയ് ദേശ്മുഖ്, കേദാര്‍ ജാദവ്, മുരളി വിജയ്, ആകാഷ് സിങ്, അനിരുദ്ധ ജോഷി, അങ്കിത് രാജ്പുത്, ശശാങ്ക് സിങ്, വരുണ്‍ ആരോണ്‍, ശിവം ദുബെ, ഉമേഷ് യാദവ്, പാര്‍ഥീവ് പട്ടേല്‍, പവന്‍ നേഗി, ഗുര്‍കീരത് മന്‍, സന്ദീപ് ബവനകെ, സഞ്ജയ് യാദവ്, പൃഥ്വിരാജ് യാറ.

വിദേശ താരങ്ങള്‍- സ്റ്റീവ് സ്മിത്ത്, ഗ്ലെന്‍ മാക്‌സ്വെല്‍, അലെക്‌സ് കറേ, കീമോ പോള്‍, സന്ദീപ് ലാമിച്ചാനെ, ജാസണ്‍ റോയ്, ഷെല്‍ഡണ്‍ കോട്രെല്‍, മുജീബുര്‍ റഹ്മാന്‍, ഹാര്‍ദസ് വില്‍ജ്യോന്‍, ജെയിംസ് നീഷാം, ക്രിസ് ഗ്രീന്‍, ഹാരി ഗെര്‍നി, ടോം ബാന്റണ്‍, ലസിത് മലിങ്ക, നതാന്‍ കൂള്‍ട്ടര്‍ നൈല്‍, ജെയിംസ് പാറ്റിന്‍സണ്‍, ഷെര്‍ഫെയ്ന്‍ റൂതര്‍ഫോര്‍ഡ്, മിച്ചെല്‍ മക്ലെനഗന്‍, ഒഷെയ്ന്‍ തോമസ്, ടോം കറെന്‍, ക്രിസ് മോറിസ്, ആരാണ്‍ ഫിഞ്ച്, മോയിന്‍ അലി, ഇസുരു ഉദാന, ബില്ലി സ്റ്റാന്‍ലേക്ക്, ഫാബിയന്‍ അലെന്‍.

Story first published: Wednesday, January 27, 2021, 13:55 [IST]
Other articles published on Jan 27, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X