Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2021: കേദാര്‍ ജാദവിനെ ആരെങ്കിലും വാങ്ങുമോ? ഈ മൂന്ന് ടീമുകള്‍ക്ക് താരത്തെ ആവിശ്യമുണ്ട്

ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ അവസാന സീസണില്‍ ഏറ്റവും വിമര്‍ശനം നേരിട്ട താരമാണ് കേദാര്‍ ജാദവ്. പരിക്കിന്റെയും ലോക്ഡൗണിന്റെയും നീണ്ട ഇടവേളയ്ക്ക് ശേഷം കളിക്കാനെത്തിയ കേദാറിന് അവസാന സീസണില്‍ സിഎസ്‌കെയ്ക്കുവേണ്ടി തിളങ്ങാനായില്ല. 8 മത്സരത്തില്‍ നിന്ന് നേടിയത് വെറും 62 റണ്‍സ്. സ്‌ട്രൈക്കറേറ്റ് 93.03 മാത്രം. ഇതോടെ സിഎസ്‌കെ താരത്തെ ഒഴിവാക്കി.

കേദാര്‍ ജാദവ്

സ്പിന്‍ ഓള്‍റൗണ്ടറെന്ന നിരയില്‍ മധ്യനിരയില്‍ തിളങ്ങാന്‍ കെല്‍പ്പുള്ള താരമാണ് കേദാര്‍ ജാദവ്. 2018ല്‍ 7.8 കോടിക്ക് സിഎസ്‌കെ താരത്തെ സ്വന്തമാക്കിയെങ്കിലും പരിക്കിനെത്തുടര്‍ന്ന് ആദ്യ മത്സരത്തിന് ശേഷം ടൂര്‍ണമെന്റില്‍ നിന്ന് പുറത്തായി. ഇത്തവണ താരലേലത്തില്‍ കേദാര്‍ അണ്‍സോള്‍ഡ് ആകാന്‍ സാധ്യതയില്ല. കാരണം കേദാറിനെപ്പോലൊരു മധ്യ നിര താരത്തെ മിക്ക ടീമുകള്‍ക്കും ആവിശ്യമുണ്ട്.

സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ അഞ്ച് മത്സരത്തില്‍ നിന്ന് 193 റണ്‍സുമായി അദ്ദേഹം തിളങ്ങിയിരുന്നു. ഇത് ലേലത്തില്‍ കേദാറിനെ സഹായിച്ചേക്കും. ഇത്തവണ ലേലത്തിലേക്ക് എത്തിപ്പെട്ട കേദാറിനെ ലക്ഷ്യം വെച്ച് രംഗത്തെത്താന്‍ സാധ്യതയുള്ള മൂന്ന് ടീമുകള്‍ ഏതൊക്കെയാണെന്ന് നോക്കാം.

സണ്‍റൈസേഴ്‌സ് ഹൈദരാബാദ്

സണ്‍റൈസേഴ്‌സ് ഹൈദരാബാദ്

22 താരങ്ങളെ നിലനിര്‍ത്തിയ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ഇത്തവണയും മികച്ച താരനിരയാണ്. 10.75 കോടി ബാക്കിയുള്ള ഹൈദരാബാദിന് മൂന്ന് താരങ്ങളെ പരമാവധി ടീമിലെത്തിക്കാനാവും. നിലവില്‍ മികച്ച ടോപ് ഓഡര്‍ ബാറ്റിങ് നിരയുള്ള ഹൈദരാബാദിന്റെ പ്രശ്‌നം മധ്യനിരയില്‍ ശക്തനായ ഒരു താരമില്ലെന്നതാണ്. അബ്ദുല്‍ സമദ്,പ്രിയം ഗാര്‍ഗ്,അഭിഷേക് ശര്‍മ,വിരാട് സിങ് തുടങ്ങിയ പ്രതിഭാശാലികളായ യുവ താരങ്ങള്‍ മധ്യനിരയില്‍ ഹൈദരാബാദിനൊപ്പമുണ്ട്. എന്നാല്‍ പരിചയസമ്പന്നായ മധ്യനിര താരമായി വിജയ് ശങ്കര്‍ മാത്രമാണുള്ളത്. അതിനാല്‍ കേദാറിനെ ചെറിയ തുകയ്ക്ക് ടീമിലെത്തിക്കാന്‍ അവസരം ലഭിച്ചാല്‍ ഹൈദരാബാദ് താരത്തെ സ്വന്തമാക്കിയേക്കും.

റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍

റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍

2016ന് ശേഷം ആദ്യമായി പ്ലേ ഓഫില്‍ കടക്കാന്‍ കഴിഞ്ഞ തവണ ആര്‍സിബിക്ക് സാധിച്ചിരുന്നു. പുതിയ സീസണിന് മുന്നോടിയായി 10 താരങ്ങളെ കോലി നായകനായുള്ള ആര്‍സിബി ഒഴിവാക്കിയിട്ടുണ്ട്. 35.2 കോടിയാണ് അവരുടെ പേഴ്‌സിലുള്ളത്. ശിവം ദുബെ,ഗുര്‍കീരത് മാന്‍ സിങ്,മോയിന്‍ അലി എന്നിവരെ ആര്‍സിബി ഒഴിവാക്കിയതിനാല്‍ മധ്യനിരയിലേക്ക് മികച്ചൊരു താരത്തെ ആര്‍സിബിക്ക് വേണം. നേരത്തെ 2017ല്‍ ആര്‍സിബിക്കുവേണ്ടി കളിച്ച അദ്ദേഹം 13 മത്സരത്തില്‍ നിന്ന് 143.54 സ്‌ട്രൈക്കറേറ്റില്‍ 267 റണ്‍സ് നേടിയിരുന്നു. എന്നാല്‍ തൊട്ടടുത്ത സീസണില്‍ താരത്തെ ആര്‍സിബി ഒഴിവാക്കുകയും ചെയ്തു.

കിങ്‌സ് ഇലവന്‍ പഞ്ചാബ്

കിങ്‌സ് ഇലവന്‍ പഞ്ചാബ്

2014ന് ശേഷം പ്ലേ ഓഫ് കാണാത്ത പഞ്ചാബിന് ഇത്തവണ ബാക്കിയുള്ളത് 53.20 കോടിയാണ്. ഗ്ലെന്‍ മാക്‌സ് വെല്‍,ജിമ്മി നിഷാം എന്നിവരെ ഒഴിവാക്കിയ പഞ്ചാബിനും മധ്യനിരയിലേക്ക് മികച്ച താരത്തെ വേണം. താരലേലത്തില്‍ കൂടുതല്‍ പണം ബാക്കിയുള്ള ടീം പഞ്ചാബ് ആണ്. അതിനാല്‍ ചെറിയ തുകയ്ക്ക് കേദാറിനെ ലഭിച്ചാല്‍ പഞ്ചാബ് താരത്തെ ടീമിലെത്തിക്കാന്‍ സാധ്യതയുണ്ട്. സര്‍ഫറാസ് ഖാന്‍,മന്ദീപ് സിങ്,ദീപക് ഹൂഡ എന്നിവരാണ് നിലവില്‍ പഞ്ചാബിന്റെ മധ്യനിരയിലെ വിശ്വസ്തര്‍.

Story first published: Friday, January 29, 2021, 13:40 [IST]
Other articles published on Jan 29, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+