Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2021: CSK vs DC, മത്സരത്തിലെ മൂന്ന് വഴിത്തിരുവുകള്‍ ഇതാ

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 14ാം സീസണില്‍ എംഎസ് ധോണിയുടെ സിഎസ്‌കെയ്ക്ക് തോല്‍വിത്തുടക്കം. ഡല്‍ഹി ക്യാപിറ്റല്‍സ് ഏഴ് വിക്കറ്റിനാണ് സിഎസ്‌കെയെ തോല്‍പ്പിച്ചത്. മുംബൈയില്‍ നടന്ന മത്സരത്തില്‍ 188 എന്ന മികച്ച സ്‌കോര്‍ നേടിയിട്ടും സിഎസ്‌കെയ്ക്ക് വിജയിക്കാനായില്ല. ക്യാപ്റ്റനായുള്ള അരങ്ങേറ്റ മത്സരം ജയത്തോടെ തന്നെ ആഘോഷിക്കാന്‍ റിഷഭ് പന്തിനായി. മത്സരത്തില്‍ നിര്‍ണ്ണായകമായ മൂന്ന് വഴിത്തിരുവുകള്‍ ഏതൊക്കെയാണെന്ന് നോക്കാം.

ഫഫ് ഡുപ്ലെസിസിന്റെ പുറത്താകല്‍

ഫഫ് ഡുപ്ലെസിസിന്റെ പുറത്താകല്‍

സിഎസ്‌കെ നിരയിലെ ഏറ്റവും വിശ്വസ്തനായ താരങ്ങളിലൊരാളാണ് ഫഫ് ഡുപ്ലെസിസ്. എന്നാല്‍ ഡല്‍ഹിക്കെതിരേ അക്കൗണ്ട് തുറക്കും മുമ്പെ ഡുപ്ലെസിസ് പുറത്തായി. ആവേഷ് ഖാന്റെ മുന്നില്‍ എല്‍ബിയില്‍ കുരുങ്ങിയാണ് ഡുപ്ലെസിസ് പുറത്തായത്. ഇത് മത്സരത്തിലെ വഴിത്തിരിവായി മാറി. ഡുപ്ലെസിസ് വീണതോടെ സമ്മര്‍ദ്ദത്തിലായ സിഎസ്‌കെയ്ക്ക് പവര്‍പ്ലേയില്‍ പ്രതീക്ഷിച്ച റണ്‍സ് അടിച്ചെടുക്കാനായില്ല. ജയ്ഗ്വാദും പുറത്തായതും ടീമിനെ കൂടുതല്‍ സമ്മര്‍ദ്ദത്തിലേക്ക് തള്ളിവിട്ടു. ഡല്‍ഹിക്കും സിഎസ്‌കെയ്ക്കും നിര്‍ണ്ണായകമായിരുന്നു ഈ വിക്കറ്റ്.

പൃത്ഥ്വി ഷായുടെ പ്രകടനം

പൃത്ഥ്വി ഷായുടെ പ്രകടനം

സിഎസ്‌കെയില്‍ ഇല്ലാതെ പോയതും ഡല്‍ഹിക്ക് ലഭിച്ചതുമായ ഒരു പ്രകടനമാണ് പൃത്ഥി ഷായുടേത്. തുടക്കം മുതല്‍ ആക്രമിച്ച് കളിക്കുന്ന ഒരു ഇന്നിങ്‌സ് സിഎസ്‌കെ താരങ്ങളില്‍ ആര്‍ക്കും നേടാനായില്ല. ഡല്‍ഹി നിരയില്‍ കടന്നാക്രമിച്ച പൃത്ഥ്വി 38 പന്തില്‍ 9 ഫോറും മൂന്ന് സിക്‌സും ഉള്‍പ്പെടെ 72 റണ്‍സാണ് നേടിയത്. ധവാന്‍ 54 പന്തില്‍ 10 ഫോറും 2 സിക്‌സും ഉള്‍പ്പെടെ 85 റണ്‍സും നേടി. സിഎസ്‌കെയുടെ ബാറ്റിങ് ഓഡറിലെ പാളിച്ചയാണിത്. കടന്നാക്രമിക്കാന്‍ മികവുള്ള ഫോമിലുള്ള സാം കറാനെ നേരത്തെ ഇറക്കാന്‍ സിഎസ്‌കെ തയ്യാറായിരുന്നെങ്കില്‍ മത്സര ഫലം ചിലപ്പോള്‍ മാറിയേനെ. എട്ടാം നമ്പറിലിറങ്ങിയ സാം 15 പന്തില്‍ നാല് ഫോറും രണ്ട് സിക്‌സും ഉള്‍പ്പെടെ 34 റണ്‍സാണ് നേടിയത്.

ആധിപത്യം കാട്ടി ഡല്‍ഹി ബൗളര്‍മാര്‍

ആധിപത്യം കാട്ടി ഡല്‍ഹി ബൗളര്‍മാര്‍

ആന്‍ റിച്ച് നോക്കിയേ,കഗിസോ റബാദ എന്നീ സൂപ്പര്‍ പേസര്‍മാര്‍ ഇല്ലാതെ ഇറങ്ങിയ ഡല്‍ഹിക്ക് വേണ്ടി ആവേഷ് ഖാന്‍,ക്രിസ് വോക്‌സ് എന്നിവര്‍ തകര്‍പ്പന്‍ പ്രകടനമാണ് കാഴ്ചവെച്ചത്. വോക്‌സ് 3 ഓവറില്‍ 18 റണ്‍സ് വിട്ടുകൊടുത്ത് രണ്ട് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ആവേഷ് നാല് ഓവറില്‍ 23 റണ്‍സ് വിട്ടുകൊടുത്ത് 2 വിക്കറ്റും വീഴ്ത്തി. എന്നാല്‍ ഇത്തരമൊരു പ്രകടനം സിഎസ്‌കെ ബൗളര്‍മാരില്‍ നിന്നുണ്ടായില്ല. ദീപക് ചഹര്‍,ശര്‍ദുല്‍ ഠാക്കൂര്‍,സാം കറാന്‍ എന്നിവരെല്ലാം നന്നായി തല്ലുവാങ്ങി.

Story first published: Sunday, April 11, 2021, 12:04 [IST]
Other articles published on Apr 11, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+