Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2021: അടിപൊളി അരങ്ങേറ്റം, ശ്രേയസിനെ പിന്നിലാക്കി മായങ്ക്- തലപ്പത്ത് സഞ്ജു

ഐപിഎല്ലില്‍ ക്യാപ്റ്റനായി അരങ്ങേറ്റ മല്‍സരത്തില്‍ തന്നെ തകര്‍പ്പന്‍ ഇന്നിങ്‌സ് കളിച്ച പഞ്ചാബ് കിങ്‌സ് നായകന്‍ മായങ്ക് അഗര്‍വാള്‍ എലൈറ്റ് ലിസ്റ്റില്‍ ഇടം നേടിയിരിക്കുകയാണ്. കെഎല്‍ രാഹുലിന്റെ അഭാവത്തില്‍ ടീമിനെ നയിച്ച മായങ്ക് പുറത്താവാതെ 99 റണ്‍സുമായി മിന്നിയിരുന്നു. വെറും 58 ബോളിലാണ് എട്ടു ബൗണ്ടറികളും സിക്‌സറുമടക്കം അദ്ദേഹം 99 റണ്‍സ് വാരിക്കൂട്ടിയത്. അര്‍ഹിച്ച സെഞ്ച്വറി നേടാനായില്ലെങ്കിലും ക്യാപ്റ്റനായുള്ള തുടക്കം ഗംഭീരമാക്കാന്‍ മായങ്കിനു സാധിച്ചു.

1

ക്യാപ്റ്റനായി അരങ്ങേറ്റ മല്‍സരത്തില്‍ ഏറ്റവുമധികം റണ്‍സെടുത്ത രണ്ടാമത്തെ താരമെന്ന നേട്ടം മായങ്കിനെ തേടിയെത്തിയത്. ഡല്‍ഹി ക്യാപ്പിറ്റല്‍സ് നായകന്‍ ശ്രേയസ് അയ്യരായിരുന്നു നേരത്തേ പുറത്താവാതെ 93 റണ്‍സുമായി രണ്ടാമത്. ശ്രേയസിനെ പിന്നിലാക്കി മായങ്ക് രണ്ടാസ്ഥാനം പിടിച്ചെടുത്തിരിക്കുകയാണ്.

രാജസ്ഥാന്‍ റോയല്‍സിന്റെ മലയാളി ക്യാപ്റ്റന്‍ സഞ്ജു സാംസണാണ് മായങ്കിനു മുന്നിലായി ലിസ്റ്റിലെ ഒന്നാമന്‍. ഈ സീസണില്‍ തന്നെയായിരുന്നു സഞ്ജുവിന്റെ റെക്കോര്‍ഡ് പ്രകടനം. പഞ്ചാബ് കിങ്‌സിനെതിരേയായിരുന്നു അദ്ദേഹം 119 റണ്‍സോടെ ചരിത്രം കുറിച്ചത്.

ഐപിഎല്ലില്‍ പുറത്താവാതെ 99 റണ്‍സെടുത്ത മൂന്നാമത്തെ താരമെന്ന നേട്ടത്തിനൊപ്പവും മായങ്ക് എത്തി. 2013ല്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരേ ചെന്നൈ സൂപ്പര്‍കിങ്‌സിനായി സുരേഷ് റെയ്‌നയും 2019ല്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരേ പഞ്ചാബ് കിങ്‌സിനു വേണ്ടി ക്രിസ് ഗെയ്‌ലുമാണ് നേരത്തേ പുറത്താവാതെ 99 റണ്‍സെടുത്തിട്ടുള്ളത്.

മായങ്കിന്റെ ഇന്നിങ്‌സിനു മറ്റൊരു പ്രത്യകത കൂടിയുണ്ട്. 2013ല്‍ റോയല്‍ ചാലഞ്ചേ്‌സ് ബാംഗ്ലൂരിനായി ക്യാപ്റ്റന്‍ വിരാട് കോലി നേടിയ 99 റണ്‍സിനോടു പല സാമ്യതകളും അദ്ദേഹത്തിന്റെ ഇന്നിങ്‌സിനുണ്ട്. കോലിക്കെതിരേ അന്നു കോലിയും 99 റണ്‍സെടുത്തത് ഡിസിക്കെതിരേയായിരുന്നു. മായങ്കിനെപ്പോലെ തന്നെ 58 ബോളിലായിരുന്നു ഇത്. സാമ്യം ഇതുകൊണ്ടും തീരുന്നില്ല. കോലിയം മായങ്കുമടിച്ചത് നാലു സിക്‌സറുകള്‍ വീതമായിരുന്നു. അവസാന ഓവറില്‍ ഇരുവരും വാരിക്കൂട്ടിയത് 23 റണ്‍സ്. മാത്രമല്ല രണ്ടിന്നിങ്‌സുകളിലും ക്രിസ് ഗെയ്ല്‍ ചെറിയ സ്‌കോറിനു ബൗള്‍ഡായി മടങ്ങുകയും ചെയ്തിരുന്നു. മായങ്ക് ഇത്തവണ പുറത്താവാതെയാണ് 99 റണ്‍സെടുത്തതെങ്കില്‍ കോലി പുറത്തായിരുന്നുവെന്നതു മാത്രമാണ് ഏക വ്യത്യാസം.

പക്ഷെ മായങ്കിന്റെ ഇന്നിങ്‌സിനു ഡിസിക്കെതിരേ പഞ്ചാബിനെ വിജയത്തിലേക്കു നയിക്കാനായില്ല. ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് ആറു വിക്കറ്റിനു 166 റണ്‍സാണ് നേടിയത്. മറുപടിയില്‍ 17.4 ഓവറില്‍ മൂന്നു വിക്കറ്റ് മാത്രം നഷ്ടത്തില്‍ ഡിസി ലക്ഷ്യത്തിലെത്തി. ഈ വിജയം അവരെ പോയിന്റ് പട്ടികയില്‍ ഡല്‍ഹിയെ ഒന്നാമതെത്തിക്കുകയും ചെയ്തു.

Story first published: Sunday, May 2, 2021, 23:41 [IST]
Other articles published on May 2, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+