For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2021: ഇനിയുള്ളത് ഇംഗ്ലണ്ടുകാരില്ലാത്ത സീസണ്‍! കെകെആറിന് പുതിയ നായകന്‍? സിഎസ്‌കെയ്ക്കും ക്ഷീണം

തിരക്കേറിയ അന്താരാഷ്ട്ര ഷെഡ്യൂളാണ് കാരണം

ഐപിഎല്ലിന്റെ 14ാം സീസണിലെ ശേഷിച്ച മല്‍സരങ്ങള്‍ ഉറപ്പായും നടത്താന്‍ തന്നെയാണ് ബിസിസിഐയുയെ തീരുമാനമെങ്കിലും ഇത് എപ്പോഴായിരിക്കുമെന്ന കാര്യത്തില്‍ ഇനിയും വ്യക്തതയില്ല. സപ്തംബറിലായിരിക്കും രണ്ടാംപാദ മല്‍സരങ്ങള്‍ നടക്കുകയെന്ന് അഭ്യൂഹങ്ങളുണ്ടെങ്കിലും ഇക്കാര്യത്തില്‍ ബിസിസിഐ ഇനിയും അന്തിമ തീരുമാനമെടുത്തിട്ടില്ല. എന്താലായും രണ്ടാംപദ മല്‍സരങ്ങള്‍ ഇന്ത്യയില്‍ നടക്കില്ലെന്ന് ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി സ്ഥിരീകരിച്ചു കഴിഞ്ഞു. വേദിയാവാന്‍ യുഎഇ, ശ്രീലങ്ക, ഇംഗ്ലണ്ട് തുടങ്ങിയ രാജ്യങ്ങളാണ് പരിഗണനയിലുള്ളത്.

അതിനിടെ ഐപിഎല്ലിലെ രണ്ടാം പാദ മല്‍സരങ്ങളില്‍ ഇംഗ്ലണ്ട് താരങ്ങളുടെ സേവനം ഫ്രാഞ്ചൈസികള്‍ക്കു ലഭിക്കാനിടയില്ലെന്നാണ് ഏറക്കുറെ ഉറപ്പായിരിക്കുന്നത്. ഇംഗ്ലണ്ട് ആന്റ് വെയ്ല്‍സ് ക്രിക്കറ്റ് ബോര്‍ഡ് (ഇസിബി) ഡയറക്ടര്‍ ആഷ്‌ലി ജൈല്‍സാണ് ഇക്കാര്യമറിയിച്ചിരിക്കുന്നത്.

 അന്താരാഷ്ട്ര മല്‍സരങ്ങള്‍ നഷ്ടമാക്കരുത്

അന്താരാഷ്ട്ര മല്‍സരങ്ങള്‍ നഷ്ടമാക്കരുത്

ഐപിഎല്ലിന്റെ രണ്ടാംപാദ മല്‍സരങ്ങള്‍ എപ്പോള്‍ നടന്നാലും ഇംഗ്ലണ്ട് താരങ്ങള്‍ അന്താരാഷ്ട്ര മല്‍സരങ്ങള്‍ നഷ്ടമാക്കരുതെന്നു ജൈല്‍സ് ആവശ്യപ്പെട്ടു. ഇംഗ്ലണ്ടിന്റെ വരാനിരിക്കുന്ന പരമ്പരകളില്‍ മുഴുവന്‍ താരങ്ങളെയും ടീമിനു ലഭിക്കേണ്ടതുണ്ട്. ഭാവി പര്യനങ്ങളെക്കുറിച്ച് ഞങ്ങള്‍ തീരുമാനിച്ചു കഴിഞ്ഞു. സപ്തംബര്‍, ഒക്ടോബര്‍ മാസങ്ങളിലായി പാകിസ്താനിലും ബംഗ്ലാദേശിലും ഞങ്ങള്‍ പര്യടനം നടത്തുന്നുണ്ട്. ഇതു മുന്‍നിശ്ചയിച്ച പ്രകാരം തന്നെ നടക്കും. മുഴുവന്‍ താരങ്ങളും ഇംഗ്ലണ്ടിനായി പര്യടനത്തില്‍ കളിക്കേണ്ടതുണ്ടെന്നും ജൈല്‍സ് വ്യക്തമാക്കി.

എപ്പോള്‍ നടക്കുമെന്നറിയില്ല

എപ്പോള്‍ നടക്കുമെന്നറിയില്ല

പുനര്‍ ക്രമീകരിച്ച് ഐപിഎല്ലിലെ രണ്ടാംപാദ മല്‍സരങ്ങള്‍ എപ്പോള്‍ നടക്കുമെന്ന് നമുക്കാര്‍ക്കും അറിയില്ല. എവിടെയായിരിക്കും മല്‍സരങ്ങളെന്നതും അവ്യക്തമാണ്. ന്യൂസിലാന്‍ഡിനെതിരേ ഈ വേനല്‍ക്കാലത്ത് ന്യൂസിലാന്‍ഡിനെതിരായ പരമ്പരയ്ക്കു ശേഷം തിരക്കേറിയ അന്തരാഷ്ട്ര ഷെഡ്യൂളാണ് ഇംഗ്ലണ്ടിനെ കാത്തിരിക്കുന്നത്.
ഐസിസിയുടെ ടി20 ലോകകപ്പ്, ആഷസ് ടെസ്റ്റ് പരമ്പര എന്നിവയെല്ലാം ഇക്കൂട്ടത്തിലുണ്ട്. പ്രധാനപ്പെട്ട കളിക്കാരെയെല്ലാം ഇവയില്‍ ഇംഗ്ലണ്ട് ടീമില്‍ ആവശ്യമുണ്ട്. അതുകൊണ്ടു തന്നെ ഐപിഎല്ലില്‍ ഇനി അവര്‍ കളിക്കാന്‍ സാധ്യത കുറവാണെന്നും ജൈല്‍സ് കൂട്ടിച്ചേര്‍ത്തു.

 ഫ്രാഞ്ചൈസികള്‍ക്കു തിരിച്ചടി

ഫ്രാഞ്ചൈസികള്‍ക്കു തിരിച്ചടി

ഇംഗ്ലണ്ട് താരങ്ങള്‍ രണ്ടാംപാദ മല്‍സരങ്ങളില്‍ നിന്നും പിന്‍മാറിയാല്‍ അതു പല ഫ്രാഞ്ചൈസികള്‍ക്കും കനത്ത ആഘാതമായി മാറും. കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനാവട്ടെ പുതിയ ക്യാപ്റ്റനെയും തിരയേണ്ടി വരും. നിലവില്‍ ഇംഗ്ലണ്ടിന്റെ നിശ്ചിത ഓവര്‍ ടീം ക്യാപ്റ്റനായ ഒയ്ന്‍ മോര്‍ഗനാണ് കെകെആറിന്റെ നായകന്‍.
ചെന്നൈ സൂപ്പര്‍കിങ്‌സിനായിരിക്കും മറ്റൊരു തിരിച്ചടി. മോയിന്‍ അലി, സാം കറെന്‍ എന്നിവര്‍ സിഎസ്‌കെയെ സംബന്ധിച്ച് ഒഴിവാക്കാനാവാത്ത താരങ്ങളാണ്. രാജസ്ഥാന്‍ റോയല്‍സിനാവട്ടെ ജോസ് ബട്‌ലറിന്റെ സേവനം ലഭിക്കില്ല. ബെന്‍ സ്‌റ്റോക്‌സ്, ജോഫ്ര ആര്‍ച്ചര്‍ എന്നിവര്‍ പരിക്കുകാരണം നേരത്തേ പിന്‍മാറിയിരുന്നു.

 14 ഇംഗ്ലണ്ട് താരങ്ങള്‍

14 ഇംഗ്ലണ്ട് താരങ്ങള്‍

ഇംഗ്ലണ്ടിന്റെ 14 താരങ്ങളാണ് ഐപിഎല്ലില്‍ വിവിധ ഫ്രാഞ്ചൈസികള്‍ക്കു വേണ്ടി കളിക്കുന്നത്. ഒയ്ന്‍ മോര്‍ഗന്‍ (കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ്), ജോസ് ബട്‌ലര്‍, ബെന്‍ സ്‌റ്റോക്‌സ്, ജോഫ്ര ആര്‍ച്ചര്‍, ലിയാം ലിവിങ്‌സ്റ്റണ്‍ (രാജസ്ഥാന്‍ റോയല്‍സ്), മോയിന്‍ അലി, സാം കറെന്‍ (ചെന്നൈ സൂപ്പര്‍കിങ്‌സ്), ക്രിസ് വോക്‌സ്, ടോം കറെന്‍, സാം ബില്ലിങ്‌സ് (ഡല്‍ഹി ക്യാപ്പിറ്റല്‍സ്), ക്രിസ് ജോര്‍ഡന്‍, ഡേവിഡ് മലാന്‍ (പഞ്ചാബ് കിങ്‌സ്), ജോണി ബെയര്‍സ്‌റ്റോ, ജാസണ്‍ റോയ് (സണ്‍റൈസേഴ്‌സ് ഹൈദരാബാദ്) എന്നിവരാണ് ടൂര്‍ണമെന്റിലെ ഇംഗ്ലണ്ട് താരങ്ങള്‍.

Story first published: Tuesday, May 11, 2021, 11:18 [IST]
Other articles published on May 11, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+