
വെസ്റ്റ് ഇന്‍ഡീസ് പേസര്‍ ഒഷെയ്ന്‍ തോമസാണ് സിഎസ്‌കെയുടെ പരിഗണനയിലുള്ള ഒരു താരം. 2018 മുതല്‍ വെസ്റ്റ് ഇന്‍ഡീസിന്റെ പരിമിത ഓവര്‍ ടീമിലെ പ്രധാന താരങ്ങളിലൊരാളാണ് തോമസ്. ഏകദിനത്തില്‍ 27 വിക്കറ്റും ടി20യില്‍ അഞ്ച് വിക്കറ്റ് പ്രകടനം ഉള്‍പ്പെടെ 18 വിക്കറ്റും തോമസിന്റെ പേരിലുണ്ട്. നേരത്തെ രാജസ്ഥാന്‍ റോയല്‍സിനുവേണ്ടി അദ്ദേഹം കളിച്ചിട്ടുണ്ട്. നാല് മത്സരത്തില്‍ നിന്ന് അഞ്ച് വിക്കറ്റാണ് നേടിയത്. തുടര്‍ച്ചയായി 140ന് മുകളില്‍ വേഗത്തില്‍ പന്തെറിയാന്‍ മിടുക്കനാണ് തോമസ്.

ഷെല്‍ഡോന്‍ കോട്രല്‍
അവസാന സീസണില്‍ പഞ്ചാബ് കിങ്‌സിന്റെ ഭാഗമായിരുന്ന വെസ്റ്റ് ഇന്‍ഡീസ് പേസര്‍ ഷെല്‍ഡോന്‍ കോട്രല്‍ ഇത്തവണ അണ്‍സോള്‍ഡ് പട്ടികയിലായിപ്പോയി. രാജസ്ഥാന്റെ രാഹുല്‍ തെവാത്തിയ കോട്രലിന്റെ ഒരോവറില്‍ അഞ്ച് സിക്‌സര്‍ പറത്തിയതാണ് അദ്ദേഹത്തിന്റെ കരിയറില്‍ വഴിത്തിരിവായത്. ടി20യില്‍ 30 മത്സരത്തില്‍ നിന്ന് 37 വിക്കറ്റ് അദ്ദേഹത്തിന്റെ പേരിലുണ്ട്. അവസാന സീസണില്‍ ആറ് മത്സരത്തില്‍ നിന്ന് ആറ് വിക്കറ്റാണ് കോട്രല്‍ നേടിയത്.

ടിം സൗത്തി
ന്യൂസീലന്‍ഡിന്റെ അനുഭവസമ്പന്നനായ പേസര്‍ ടിം സൗത്തിയെയും പരിഗണിക്കാന്‍ കഴിയുന്ന താരമാണ്. 81 ടി20യില്‍ നിന്ന് 96 വിക്കറ്റുകള്‍ അദ്ദേഹത്തിന്റെ പേരിലുണ്ടെങ്കിലും 8.39 എന്ന ഉയര്‍ന്ന ഇക്കോണമിയാണ് താരത്തെ പിന്നോട്ട് അടിക്കുന്നത്. നേരത്തെ ആര്‍സിബി,മുംബൈ ഇന്ത്യന്‍സ് ടീമുകള്‍ക്കെല്ലാം വേണ്ടി കളിച്ചിട്ടുള്ള സൗത്തി ധോണിയുടെ നായകത്വത്തിന് കീഴില്‍ കളിക്കുമ്പോള്‍ അത് സിഎസ്‌കെയ്ക്ക് ഗുണം ചെയ്‌തേക്കും.

ഡേവിഡ് വില്ലി
ഇംഗ്ലണ്ട് ഇടം കൈയന്‍ പേസര്‍ ഡേവിഡ് വില്ലിയാണ് പരിഗണിക്കപ്പെടാന്‍ സാധ്യതയുള്ള മറ്റൊരു താരം. അത്യാവശ്യം ബാറ്റ് ചെയ്യാനും മികവുള്ള വില്ലിയെ മധ്യനിരയില്‍ ടീമിന് ഉപയോഗിക്കുകയും ചെയ്യാം. നേരത്തെ സിഎസ്‌കെയ്ക്കുവേണ്ടി കളിച്ചിട്ടുള്ള താരം കൂടിയാണ് അദ്ദേഹം. 3 മത്സരത്തില്‍ നിന്ന് രണ്ട് വിക്കറ്റാണ് അദ്ദേഹം നേടിയത്. ഒരിക്കല്‍ സിഎസ്‌കെ ഒഴിവാക്കിയ താരത്തെ വീണ്ടും പരിഗണിക്കുമോയെന്ന് കണ്ടറിയാം.

ആദില്‍ റഷീദ്
ഇംഗ്ലണ്ട് സ്പിന്നര്‍ ആദില്‍ റഷീദാണ് പരിഗണിക്കാന്‍ കഴിയുന്ന ഒരു താരം. ടി20യില്‍ ഇംഗ്ലണ്ട് മുഖ്യ പരിഗണന നല്‍കുന്ന സ്പിന്നറായ ആദില്‍ റഷീദിന് ഇന്ത്യന്‍ സാഹചര്യങ്ങളില്‍ നന്നായി തിളങ്ങാന്‍ സാധിക്കും. എന്നാല്‍ പേസര്‍മാരുടെ അഭാവം ടീമിലുള്ളതിനാല്‍ പേസ് ബൗളറെത്തന്നെ പകരക്കാരനായി ടീമിലെത്തിക്കാനുള്ള ശ്രമത്തിലാണ് ആദില്‍ റഷീദ്.


Click it and Unblock the Notifications