IPL 2021: ഇന്നു രാത്രി മുതല്‍ എന്തു ചെയ്യും? ഏക ആശ്വാസവും ഇല്ലാതായി- സസ്‌പെന്‍ഷനെക്കുറിച്ച് ഫാന്‍സ്
ഇന്ത്യയെ വരിഞ്ഞുമുറുക്കുന്ന കൊവിഡ് മഹാമാരിയില്‍ ഇതുവരെ പിടികൊടുക്കാതെ നിന്ന ഐപിഎല്ലിലും ഒടുവില്‍ കീഴടങ്ങേണ്ടി വന്നിരിക്കുകയാണ്. ലോകത്തിലെ ഏറ്റവും സുരക്ഷിതമായ ഇടം ഐപിഎല്ലിലെ ബയോ ബബ്‌ളാണെന്നു ചൂണ്ടിക്കാട്ടിയ പലരുടെയും കണക്കുകൂട്ടലുകള്‍ തെറ്റിച്ചാണ് കൊവിഡ് ടീമുകള്‍ക്കുള്ളിലേക്കും നുഴഞ്ഞുകയറിയത്. കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് ടീമിലൂടെയായിരുന്നു തുടക്കം. പിന്നാലെ ചെന്നൈ സൂപ്പര്‍ കിങ്‌സ്, സണ്‍റൈസേഴ്‌സ് ഹൈദരാബാദ്, ഡല്‍ഹി ക്യാപ്പിറ്റല്‍സ് ടീമുകളിലും കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതോടെ ടൂര്‍ണമെന്റ് നിര്‍ത്തിവയ്ക്കുകയല്ലാതെ ബിസിസിഐയ്ക്കു മുന്നില്‍ മറ്റു വഴികളില്ലാതാവുകയും ചെയ്തു.
തിങ്കളാഴ്ച നടക്കേണ്ടിയിരുന്ന കെകെആര്‍- ആര്‍സിബി മല്‍സരം മാറ്റിവച്ചിരുന്നു. ഇതോടെ മുഴുവന്‍ മല്‍സരങ്ങളും മുംബൈയിലേക്കു മാറ്റുന്നതിനെക്കുറിച്ചുള്ള ആലോചനയിലായിരുന്നു ബിസിസിഐ. ഇതിനിടെയാണ് എസ്ആര്‍എച്ച്, ഡിസി ടീമുകളിലും കൊവിഡ് സ്ഥിരീകരിച്ചത്. തുടര്‍ന്നു ഇനിയൊരു അറിയിപ്പ് ഉണ്ടാവുന്നതു വരെ ടൂര്‍ണമെന്റ് നിര്‍ത്തുന്നതായി ബിസിസിഐ പ്രഖ്യാപിക്കുകയായിരുന്നു. ടൂര്‍ണമെന്റ് സസ്‌പെന്‍ഡ് ചെയ്തയായി ബിസിസിഐ പ്രഖ്യാപിച്ചതിനു പിന്നാലെ നിരവധി പേരാണ് സോഷ്യല്‍ മീഡിയയിലൂടെ പ്രതികരിച്ചത്. പലരരും നിരാശയും ഞെട്ടലുമാണ് രേഖപ്പെടുത്തിയത്.

ഇന്നു രാത്രി മുതല്‍ എന്തു ചെയ്യും?
ഇന്നു രാത്രി മുതല്‍ എന്തു ചെയ്യുമെന്നായിരുന്നു ഐപിഎല്‍സസ്‌പെന്‍ഡഡ് ( iplsuspended) എന്ന ഹാഷ് ടാഗോടു കൂടി ഒരു യൂസര്‍ ട്വീറ്റ് ചെയ്തത്.
അതേസമയം, സസ്‌പെന്‍ഷനില്‍ ഏറ്റവുമധികം ആഹ്ലാദിക്കുന്നുണ്ടാവുക സണ്‍റൈസേഴ്‌സ് ഹൈദരാബാദായിരിക്കുമെന്നായിരുന്നു മറ്റൊരു യൂസര്‍ കുറിച്ചത്. ബാന്റ് മേളത്തോടെ കുട്ടികള്‍ ആഹ്ലാദപ്രകടനം നടത്തുന്ന ഒരു പഴയ വീഡിയോക്കൊപ്പമായിരുന്നു ട്വീറ്റ്.

മൂന്നു ടീമുകള്‍ക്കു നിരാശ
ഐപിഎല്‍ സസ്‌പെന്‍ഡ് ചെയ്തതില്‍ ഏറ്റവുമധികം നിരാശയുണ്ടായിരിക്കുക മൂന്നു ടീമുകള്‍ക്കായിരിക്കുമെന്നായിരുന്നു മറ്റൊരു യൂസര്‍ കുറിച്ചത്. റോയല്‍ ചാലഞ്ചേഴ്‌സ്, ഡല്‍ഹി ക്യാപ്പിറ്റല്‍സ്, ചെന്നൈ സൂപ്പര്‍ കിങ്‌സ് ടീമുകളെക്കുറിച്ചായായിരുന്നു യൂസറുടെ പരാമര്‍ശം.
നിലവില്‍ ഈ സീസണില്‍ ഏറ്റവും മികച്ച പ്രകടനം നടത്തിക്കൊണ്ടിരിക്കുന്ന ടീമുകളാണ് ഇവ. റിഷഭ് പന്ത് നയിക്കുന്ന ഡിസി പോയിന്റ് പട്ടികയില്‍ തലപ്പത്തുമാണ്. റിഷഭിനു കീഴില്‍ ഡിസിയുടെ കന്നി സീസണ്‍ കൂടിയായിരുന്നു ഇത്.

വരുണിനെ കാണാന്‍ ഫാന്‍സ്
ഐപിഎല്‍ നിര്‍ത്തിവയ്ക്കാന്‍ പ്രധാന കാരണക്കാരനായ കൊല്‍ക്കത്ത നൈറ്റ്‌റൈഡഴ്‌സ് സ്പിന്നര്‍ വരുണ്‍ ചക്രവര്‍ത്തിയെ കാണാന്‍ ആരാധകര്‍ പോവുന്നുവെന്ന തലക്കെട്ടോടെയായിരുന്നു തോക്കും മറ്റു ആയുധങ്ങളുമായി മനേജ് ബാജ്‌പേയിയും സംഘവും ബൈക്കില്‍ പോവുന്ന ഒരു ബോളിവുഡ് സിനിമിയലിലെ രംഗത്തോടൊപ്പം യൂസര്‍ ട്വീറ്റ് ചെയ്തത്. വരുണിനായിരുന്നു ആദ്യമായി കൊവിഡ് സ്ഥിരീകരിച്ചത്. മാത്രമല്ല ബയോ ബബ്ള്‍ ഭേദിച്ച് താരം ഒരു ആശുപത്രിയില്‍ സ്‌കാനിങിനു വിധേയനായിരുന്നതായും ഇതാണ് രോഗം പകരാന്‍ ഇടയാക്കിയതെന്നും ഒരു ദേശീയ മാധ്യമം കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്തിരുന്നു.

വിതുമ്പി രോഹിത്തും ഹാര്‍ദിക്കും
ഈ വര്‍ഷം നമുക്ക് ട്രോഫി ലഭിക്കില്ലെന്നു തിരിച്ചറിഞ്ഞ രോഹിത് ശര്‍മയും ഹാര്‍ദിക് പാണ്ഡ്യയും വിതുമ്പുന്നുവെന്ന തലക്കെട്ടോടെയായിരുന്നു രണ്ട കുട്ടികള്‍ കരയുന്ന ഫോട്ടോയ്‌ക്കൊപ്പം ഒരു യൂസര്‍ ട്വീറ്റ് ചെയ്തത്.
ജനങ്ങള്‍ക്കു ഈ മോശം സമയത്തു അല്‍പ്പം ആശ്വാസം നല്‍കിയിരുന്ന ഒരേയൊരു കാര്യവും നിര്‍ത്തി വച്ചിരിക്കുകയാണെന്നായിരുന്നു ഐപിഎല്‍ സസ്‌പെന്‍ഷനെക്കുറിച്ച് മറ്റൊരു യൂസര്‍ പ്രതികരിച്ചത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications