For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2021: ഇതു ആര്‍സിബിയുടെ സീസണ്‍? ഈ അദ്ഭുതം മുമ്പ് നടന്നത് 2014ല്‍ മാത്രം!

തുടര്‍ച്ചയായ രണ്ടാം ജയമാണ് ആര്‍സിബി സ്വന്തമാക്കിയത്

ഐപിഎല്ലില്‍ ഇതാവുമോ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ കഴിഞ്ഞ 13 വര്‍ഷമായി കാത്തിരുന്ന സീസണ്‍? ആരാധകര്‍ ഒടുവില്‍ ഈ ചോദ്യം ചോദിച്ചുകൊണ്ടിരിക്കുകയാണ്. ടൂര്‍ണമെന്റില്‍ ആര്‍സിബിയുടെ സ്വപ്‌നതുല്യമായ തുടക്കം തന്നെയാണ് ഇതിനു കാരണം. സീസണില്‍ തുടര്‍ച്ചയായി രണ്ടാമത്തെ മല്‍സരവും ജയിച്ചിരിക്കുകയാണ് വിരാട് കോലിയുടെ ടീം. ഉദ്ഘാടന മല്‍സരത്തില്‍ നിലവിലെ ജേതാക്കളായ മുംബൈ ഇന്ത്യന്‍സിനെ ഞെട്ടിച്ചുകൊണ്ടായിരുന്നു തുടക്കം. രണ്ടാമത്തെ കളിയില്‍ മുന്‍ ചാംപ്യന്‍മാരുമായ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെയും വീഴ്ത്തിയ ആര്‍സിബി എല്ലാ പ്രവചനങ്ങളും തെറ്റിച്ചിരിക്കുകയാണ്.

1

ടൂര്‍ണമെന്റിന്റെ ഇതുവരെയുള്ള ചരിത്രമെടുത്താല്‍ ഒരു സീസണില്‍ മാത്രമേ ആര്‍സിബിക്കു ആദ്യത്തെ രണ്ടു മല്‍സരങ്ങളിലും വിജയിക്കാനായിട്ടുള്ളൂ. നേരത്തേ ഇതു സംഭവിച്ചത് 2014ലായിരുന്നു. ഇത്തവണത്തേതു പോലെ അന്നും നിഷ്പക്ഷ വേദിയായിരുന്നു ഐപിഎല്ലെന്നത് ഒരു സമാനതയാണ്. അന്നു യുഎഇയായിരുന്നു ടൂര്‍ണമെന്റിന്റെ വേദി. ആദ്യ കളിയില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിനെ (ഡല്‍ഹി ഡെയര്‍ഡെവിള്‍സ്) തകര്‍ത്തുകൊണ്ടു തുടങ്ങിയ ആര്‍സിബി രണ്ടാമത്തെ കളിയില്‍ മുംബൈ ഇന്ത്യന്‍സിനെയും വീഴ്ത്തി. ഷാര്‍ജ, ദുബായ് എന്നീവിടങ്ങളിലായിരുന്നു ഈ മല്‍സരങ്ങള്‍.

ഈ സീസണില്‍ ചെന്നൈയിലാണ് ആര്‍സിബി രണ്ടു തുടര്‍ വിജയങ്ങള്‍ കൊയ്തിരിക്കുന്നത്. മുംബൈയ്‌ക്കെതിരേ ആദ്യ കളിയില്‍ റണ്‍ചേസിനൊടുവിലായിരുന്നു ആര്‍സിബിയുടെ വിജയമെങ്കില്‍ ദൈരാബാദിനെതിരേ ആദ്യം ബാറ്റ് ചെയ്ത ശേഷമാണ് ആര്‍സിബി നാടകീയ വിജയം കൈക്കലാക്കിയത്.

ടൂര്‍ണമെന്റിനു തൊട്ടുമുമ്പ് ആര്‍സിബിക്കു പല പ്രശ്‌നങ്ങളും വിമര്‍ശകര്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇവയില്‍ പ്രധാനപ്പെട്ടയൊന്ന് പ്ലെയിങ് ഇലവന്റെ കാര്യത്തിലെ അവ്യക്തതായിരുന്നു. ഒരുപിടി പുതിയ താരങ്ങള്‍ ടീമിലേക്കു വന്നതിനാല്‍ എങ്ങനെയായിരിക്കും പ്ലെയിങ് ഇലവന്‍ എന്ന കാര്യത്തില്‍ ആര്‍സിബി തലവേദനയുണ്ടാവുമെന്നും ഇവര്‍ ചൂണ്ടിക്കാട്ടിയിരുന്നു. വന്‍ തുക മുടക്കി കൊണ്ടു വന്ന ഓസ്‌ട്രേലിയയുടെ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഗ്ലെന്‍ മാക്‌സ്വെല്ലിന്റെ ഫോമിന്റെ കാര്യത്തിലായിരുന്നു മറ്റൊരു അനിശ്ചിതത്വം. കാരണം മുന്‍ സീസണുകളിലൊന്നും മാക്‌സിയുടെ പ്രകടനം പ്രതീക്ഷയ്‌ക്കൊത്തുയര്‍ന്നിരുന്നില്ല.

എന്നാല്‍ ഈ സംശയങ്ങക്കെല്ലാം കളിക്കളത്തില്‍ മറുപടി നല്‍കിക്കൊണ്ടിരിക്കുകയാണ് ആര്‍സിബി. ചില സെലക്ഷന്‍ പാളിപ്പോയെങ്കിലും മികച്ചൊരു പ്ലെയിങ് ഇലവനിലെ ആദ്യ രണ്ടു മല്‍സരങ്ങളിലും ഇറക്കാന്‍ ആര്‍സിബിക്കു കഴിഞ്ഞു. അവരുടെ രണ്ടു തുടര്‍ ജയങ്ങള്‍ ഇതു അടിവരയിടുന്നു. മാത്രമല്ല മുന്‍ സീസണുകളിലേതു പോലെ ഓരോ കളിയിലും അഴിച്ചുപണികള്‍ നടത്തുന്ന പതിവ് ആര്‍സിബി ഇത്തവണ ആവര്‍ത്തിച്ചില്ല. ആദ്യ കളിയിലെ ഇലവനില്‍ ഒരേയൊരു മാറ്റം മാത്രമേ രണ്ടാമത്തെ മല്‍സരത്തില്‍ ആര്‍സിബി വരുത്തിയുള്ളൂ. എല്ലാവരും സംശയത്തോടെ നോക്കിയ മാക്‌സ്വെല്‍ രണ്ടാമത്തെ കളിയില്‍ തന്നെ ഫിഫ്റ്റിയുമായി വിമര്‍ശകരുടെ വായടപ്പിക്കുകയും ചെയ്തിരിക്കുകയാണ്.

Story first published: Thursday, April 15, 2021, 0:47 [IST]
Other articles published on Apr 15, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+