Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

എന്തുകൊണ്ട് ലോകകപ്പില്‍ നിന്നും തഴഞ്ഞു? കോലിയോടു ചഹല്‍ ചോദിക്കണമെന്ന് ജഡേജ

1

ഐസിസിയുടെ ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ നിന്നും തഴയപ്പെട്ട ശേഷം സെലക്ഷന്‍ കമ്മിറ്റിയെ ഞെട്ടിക്കുന്ന പ്രകടനമാണ് സ്പിന്നര്‍ യുസ്വേന്ദ്ര ചഹല്‍ കാഴ്ചവയ്ക്കുന്നത്. യുഎഇയിലെ ഐപിഎല്ലിന്റെ രണ്ടാംപാദത്തില്‍ ഇതുവരെ കളിച്ച മല്‍സരങ്ങളിലെല്ലാം ചഹല്‍ ഉജ്ജ്വലമായാണ് പന്തെറിഞ്ഞത്. വിക്കറ്റുകളും താരം വീഴ്ത്തിയിരുന്നു. ലോകകപ്പിനുള്ള ഇന്ത്യന്‍ സംഘത്തില്‍ നിന്നും തന്നെ എന്തുകൊണ്ടാണ് ഒഴിവാക്കിയതെന്നും ദേശീയ ടീമിന്റെ ക്യാപ്റ്റനും ആര്‍സിബി നായകനുമായ വിരാട് കോലിയോടു ചഹല്‍ ചോദിക്കണമെന്നു ആവശ്യപ്പെട്ടിരിക്കുകയാണ് മുന്‍ താരം അജയ് ജഡേജ.

ഐപിഎല്ലില്‍ പഞ്ചാബ് കിങ്‌സിനെതിരേ ഞായറാഴ്ച നടന്ന കളിയില്‍ ആര്‍സിബിയുടെ വിജയത്തില്‍ നിര്‍ണായക പങ്കു വഹിക്കാന്‍ ചഹലിനായിരുന്നു. കളിയില്‍ നാലോവറില്‍ 29 റണ്‍സിനു മൂന്നു വിക്കറ്റുകളെടുത്ത അദ്ദേഹമാണ് പഞ്ചാബിന് ആറു റണ്‍സിന്റെ നേരിയ വിജയം സമ്മാനിച്ചത്.

കടുത്ത സമ്മര്‍ദ്ദമുണ്ടാക്കുന്ന റണ്‍ചേസുകളിലാണ് ചഹലിന്റെ കഴിവും മാനസികമായ മൂര്‍ച്ചയും മറനീക്കി പുറത്തുവരുന്നത്. പഞ്ചാബ് കിങ്‌സിനെതിരായ മല്‍സരത്തില്‍ ഒരൊറ്റ ഓവറിലാണ് അദ്ദേഹം കളിയുടെ ഗതി മാറ്റിയത്. മായങ്ക് അഗര്‍വാൡനെ പുറത്താക്കിയ ശേഷം ചഹല്‍ മറ്റു ബാറ്റ്‌സ്മാന്‍മാര്‍ക്കു മേല്‍ കത്തിക്കയറുകയായിരുന്നു. ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ നിന്നും തന്നെ ഒഴിവാക്കിയത് എന്തുകൊണ്ടാണെന്നു ഒരുപക്ഷെ ചഹലിന് ഇപ്പോള്‍ ക്യാപ്റ്റന്‍ വിരാട് കോലിയോടു ചോദിക്കാം. നേരത്തേ പ്രകടനം അത്ര മികച്ചത് അല്ലാതിരുന്നതിനാല്‍ അതിനു കഴിയില്ലായിരുന്നുവെന്നും ജഡേജ കൂട്ടിച്ചേര്‍ത്തു.

3

ഇന്ത്യയിലെ ആദ്യപാദ ഐപിഎല്ലില്‍ ചഹല്‍ നിറംമങ്ങിയിരുന്നു. ഇതാണ് ലോകകപ്പ് ടീമില്‍ നിന്നും താരം ഒഴിവാക്കപ്പെടാനുള്ള മുഖ്യ കാരണം. പക്ഷെ ലോകകപ്പ് പ്രഖ്യാപനം കഴിഞ്ഞ് രണ്ടാംപാദം ഐപിഎല്‍ പുനരാരംഭിച്ച ശേഷം മറ്റൊരു ചഹലിനെയാണ് കണ്ടുകൊണ്ടിരിക്കുന്നത്. ബൗളിങില്‍ പഴയ മൂര്‍ച്ച തിരികെ നേടിയ അദ്ദേഹം വീണ്ടും കരിയറിലെ ഏറ്റവും മികച്ച ഫോമിലേക്കു തിരിച്ചെത്തിയിരിക്കുകയാണ്. അഞ്ചു മല്‍സരങ്ങളില്‍ നിന്നും 10 വിക്കറ്റുകള്‍ യുഎഇയില്‍ ചഹല്‍ വീഴ്ത്തിക്കഴിഞ്ഞു.

ബാംഗ്ലൂര്‍ പ്ലേഓഫില്‍

ഞായറാഴ്ച നടന്ന മല്‍സരത്തില്‍ പഞ്ചാബ് കിങ്‌സിനെ തോല്‍പ്പിച്ചതോടെ ഈ സീസണില്‍ പ്ലേഓഫിലെത്തിയ മൂന്നാമത്തെ ടീമായി റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ മാറിയിരുന്നു. ആവേശകരമായ മല്‍സരത്തില്‍ അവസാനത്തെ ഓവറിലായിരുന്നു ആര്‍സിബിയുടെ വിജയം. ആദ്യം ബാറ്റ് ചെയ്ത ബാംഗ്ലൂര്‍ നിശ്ചിത ഓവറില്‍ ഏഴു വിക്കറ്റിന് 164 റണ്‍സെന്ന മികച്ച സ്‌കോര്‍ പടുത്തുയര്‍ത്തി. ഓസ്‌ട്രേലിയന്‍ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഗ്ലെന്‍ മാക്‌സ്വെല്ലിന്റെ തകര്‍പ്പന്‍ ഫിഫ്റ്റിയാണ് ആര്‍സിബിക്കു കരുത്തേകിയത്. 33 ബോളില്‍ മൂന്നു ബൗണ്ടറികളും നാലു സിക്‌സറുമടക്കം 57 റണ്‍സ് മാക്‌സി വാരിക്കൂട്ടി. ദേവ്ദത്ത് പടിക്കല്‍ (40), ക്യാപ്റ്റന്‍ വിരാട് കോലി (25), എബി ഡിവില്ലിയേഴ്‌സ് (23) എന്നിവരാണ് മറ്റു പ്രധാന സ്‌കോറര്‍മാര്‍. പഞ്ചാബിനു വേണ്ടി മുഹമ്മദ് ഷമിയും മോയ്‌സസ് ഹെന്‍ റിക്വസും മൂന്നു വിക്കറ്റുകള്‍ വീതമെടുത്തു.

മറുപടി ബാറ്റിങില്‍ പഞ്ചാബ് നന്നായി തന്നെ തുടങ്ങിയെങ്കിലും അവസാന 10 ഓവറില്‍ കളി കൈവിടുകയായിരുന്നു. 10 ഓവറില്‍ വിക്കറ്റ് നഷ്ടമില്ലാതെ 90 റണ്‍സെടുക്കാന്‍ നായകന്‍ കെഎല്‍ രാഹുല്‍- മായങ്ക് അഗര്‍വാള്‍ സഖ്യത്തിനായിരുന്നു. എന്നാല്‍ രാഹുല്‍ പുറത്തായ ശേഷം പഞ്ചാബിന് തുടര്‍ച്ചയായി വിക്കറ്റുകള്‍ നഷ്ടപ്പെട്ടു.

2

വിന്‍ഡീസിന്റെ വെടിക്കെട്ട് താരം നിക്കോളാസ് പൂരനെ (3) ദേവ്ദത്ത് പടിക്കലിന്‍െ കൈകളിലെത്തിച്ചാണ് ചഹല്‍ വിക്കറ്റ് വേട്ട തുടങ്ങിയത്. ടീമിന്റെ ടോപ്‌സ്‌കോററായ മായങ്കിനെയും (57) പുതുതായി ക്രീസിലെത്തിയ സര്‍ഫറാസ് ഖാനെയും (0) ഒരേ ഓവറില്‍ ചഹല്‍ പുറത്താക്കിയതോടെ പഞ്ചാബ് പതറുകയായിരുന്നു. സര്‍ഫറാസിനെ പുറത്താക്കി ചഹലിന്റെ ബോള്‍ ഗംഭീരവുമായിരുന്നു. ലെഗ് സ്റ്റംപ് ഏരിയയില്‍ പിച്ച് ചെയ്ത ബോള്‍ സര്‍ഫറാസിനെ സ്തബ്ധനാക്കി ഓഫ് സ്റ്റംപിലേക്കു ടേണ്‍ ചെയ്ത് വിക്കറ്റ് തെറിപ്പിക്കുകയായിരുന്നു. ഒടുവില്‍ ആറു വിക്കറ്റിന് 158 റണ്‍സെടുത്ത് പഞ്ചാബ് മല്‍സരം അടിയറ വയ്ക്കുകയായിരുന്നു. ജയം ആര്‍സിബിയെ തുടര്‍ച്ചയായ രണ്ടാം സീസണിലും പ്ലേഓഫിലെത്തിക്കുകയും ചെയ്തു.

Story first published: Monday, October 4, 2021, 18:12 [IST]
Other articles published on Oct 4, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+