IPL 2021: കഴിഞ്ഞ തവണ പ്ലേഓഫിലെത്തിയില്ല, ഇത്തവണ തലപ്പത്ത്!- സിഎസ്‌കെ എങ്ങനെ മാറിയെന്നു ധോണി
ഐപിഎല്ലിന്റെ കഴിഞ്ഞ സീസണില്‍ പ്ലേഓഫ് പോലും കാണാതെ നാണംകെട്ടു പുറത്തായ ചെന്നെ സൂപ്പര്‍ കിങ്‌സ് ഇത്തവണ അഞ്ചു മല്‍സരങ്ങള്‍ കഴിഞ്ഞപ്പോള്‍ പോയിന്റ് പട്ടികയില്‍ തലപ്പത്തുണ്ട്. എംഎസ് ധോണിക്കു കീഴില്‍ വീണ്ടും കിരീട ഫേവറിറ്റുകളില്‍ സിഎസ്‌കെ മുന്നിലെത്തിക്കഴിഞ്ഞു. സീസണിലെ ആദ്യ കളിയില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിനോടു തോറ്റ ശേഷമാണ് നാലു തുടര്‍ വിജയങ്ങളുമായി സിഎസ്‌കെ ട്രാക്കിലേക്കു കയറിയത്.
നാലു തുടര്‍ വിജയങ്ങുമായി മുന്നേറിയ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ 69 റണ്‍സിന് കെട്ടുകെട്ടിച്ചതോടെയാണ് സിഎസ്‌കെ പോയിന്റ് പട്ടികയില്‍ തലപ്പത്തെത്തിയത്. കഴിഞ്ഞ സീസണില്‍ നിന്നും സിഎസ്‌കെ ഇത്തവണ എങ്ങനെയാണ് മാറിയത് എന്നതിനെക്കുറിച്ച് പ്രതികരിച്ചിരിക്കുകയാണ് നായകന്‍ ധോണി.

വ്യത്യസ്തമായി ഒന്നും ചെയ്യുന്നില്ല
കഴിഞ്ഞ സീസണില്‍ നിന്നും വ്യത്യസ്തമായി ഞങ്ങള്‍ ഒന്നും തന്നെ ഇത്തവണ ചെയ്യുന്നില്ല. ഞങ്ങള്‍ പ്രക്രിയയില്‍ ശ്രദ്ധിക്കുന്നവരാണെന്നു ഞാനും ഫ്‌ളെമിങും പറഞ്ഞു കൊണ്ടിരിക്കുന്ന കാര്യമാണ്. നിങ്ങള്‍ സമ്മര്‍ദ്ദത്തിലായിരിക്കുമ്പോഴും നിങ്ങളുടേതായ പാത പിന്തുടരുകയാണെങ്കില്‍ കൂടുതല്‍ ബഹുമാനം ലഭിക്കും. ഇതാണ് താരങ്ങള്‍ക്കു ഒരുപാട് ആത്മവിശ്വാസം നല്‍കിയതെന്നു ഞാന്‍ കരുതുന്നു. താരങ്ങളാണ് ക്രെഡിറ്റ് അര്‍ഹിക്കുന്നത്. കഴിഞ്ഞ സീസണിലെ മോശം പ്രകടനത്തെ തുടര്‍ന്ന് ഇത്തവണത്തെ ആദ്യ കളിയില്‍ ടീമിലെ എല്ലാവരും സമ്മര്‍ദ്ദത്തോടെയാവാം കളിച്ചിരിക്കുകയെന്നു ധോണി വ്യക്തമാക്കി.

സാഹചര്യത്തിന് അനുസരിച്ച് തീരുമാനം
ആര്‍സിബിക്കെതിരേ മുംബൈയിലെ വാംഖഡെയില്‍ ടോസ് ലഭിച്ച ധോണി ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. സാഹചര്യങ്ങള്‍ അനുസരിച്ച് തീരുമാനങ്ങള്‍ മാറിക്കൊണ്ടിരിക്കുമെന്നും കളിക്കിടെ മഞ്ഞുവീഴ്ചയുണ്ടാവുമോയെന്നു നോക്കി തന്ത്രങ്ങള്‍ മെനയാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.
ചില മല്‍സരങ്ങളില്‍ ഒരുപാട് റണ്‍സ് പിറക്കും. ചിലതിലാവട്ടെ കുറഞ്ഞ സ്‌കോര്‍ മാത്രമേ നമുക്കു കാണാന്‍ കഴിയൂ. ഓരോ മല്‍സരവും വിലയിരുത്തേണ്ടതുണ്ട്. ഇന്നു ആദ്യം ബാറ്റ് ചെയ്യാനുള്ള ഞങ്ങളുടെ തീരുമാനം ശരിയായി വന്നതായും ധോണി വിശദമാക്കി.

ജഡ്ഡുവിനെ പ്രശംസിച്ച്
ആര്‍സിബിക്കെതിരേ സിഎസ്‌കെയ്ക്കു വേണ്ടി ഓള്‍റൗണ്ട് പ്രകടനം നടത്തിയ ജഡേജയെ ധോണി പ്രശംസിച്ചു. സ്വന്തമായി കളി മാറ്റി മാറിക്കാന്‍ ശേഷിയുള്ള താരങ്ങളിലൊരാളാണ് ജഡ്ഡു. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി അവന്റെ ബാറ്റിങില്‍ ഒരുപാട് മാറ്റങ്ങള്‍ നമുക്കു കാണാന്‍ കഴിയും. അതുകൊണ്ടു തന്നെ ജഡ്ഡുവിന് കൂടുതല്‍ സമയം ബാറ്റ് ചെയ്യാനും ബോളുകള്‍ നേരിടാനും അവസരം നല്‍കുന്നത് ടീമിനു ഗുണം ചെയ്യുമെന്നും ധോണി പറഞ്ഞു.
മല്‍സരത്തില്‍ അഞ്ചാം നമ്പറില്‍ ജഡേജയെ സിഎസ്‌കെ ബാറ്റിങിന് ഇറങക്കിയിരുന്നു. ഈ നീക്കം വലിയ വിജയമായി മാറുകയും ചെയ്തു.

165 റണ്‍സ് മതിയായിരുന്നു
ഈ പിച്ചില്‍ വിജയിക്കാന്‍ 165 റണ്‍സ് മതിയായിരുന്നുവെന്നു ധോണി അഭിപ്രായപ്പെട്ടു. ഇടംകൈയന്‍ ബാറ്റ്‌സ്മാന്‍മാരെ പിടിച്ചുനിര്‍ത്താന്‍ ബൗളര്‍മാര്‍ ബുദ്ധിമുട്ടി. നിങ്ങള്‍ക്കു വിജയത്തിന്റെ അളവ് പ്രവചിക്കാന്‍ കഴിയില്ല. എത്ര റണ്‍സ്, വിക്കറ്റ് എന്നത് നിങ്ങള്‍ക്കു നിയന്തിക്കാന്‍ കഴിയുന്ന കാര്യമല്ല. മല്‍സരത്തിനു മുമ്പ് ഞങ്ങള്‍ കാലാവസ്ഥയെക്കുറിച്ചും ടോസ് ലഭിച്ചാല്‍ എന്തു ചെയ്യണമെന്നതിനെക്കുറിച്ചും സ്ംസാരിച്ചിരുന്നു. മികച്ച വിക്കറ്റായിരുന്നു ഇത്. എങ്കിലും സ്പിന്നര്‍മാര്‍ക്കു ഇവിടെ തിളങ്ങാന്‍ കഴിയുമെന്നു എനിക്കു തോന്നിയിരുന്നു. ജഡേജയെടുത്ത എക്‌സ്ട്രാ റണ്‍സ് ഞങ്ങളെ അതിനു സഹായിക്കുകയും ചെയ്തു. 165 റണ്‍സ് ഇവിടെ മികച്ച സ്‌കോറായിരുന്നു. 25 റണ്‍സ് അധികം നിങ്ങള്‍ നേടിയാല്‍ എതിരാളികള്‍ക്കു കൂടുതല്‍ കടുപ്പമായി മാറുമെന്നും ധോണി വിലയിരുത്തി.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications