For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2021- കോലിയും രോഹിത്തും ഔട്ട്! ബെസ്റ്റ് ഇലവനില്‍ സഞ്ജുവും- തിരഞ്ഞെടുത്ത് ചോപ്ര

എബിഡി, മാക്‌സി എന്നിവരെല്ലാം ടീമിലുണ്ട്

ഐപിഎല്ലിന്റെ രണ്ടാം വാരം പിന്നിട്ടപ്പോള്‍ ഏറ്റവും മികച്ച പ്രകടനം കാഴ്ചവച്ച താരങ്ങളെ ഉള്‍പ്പെടുത്തി സൂപ്പര്‍ ഇലവനെ തിരഞ്ഞെടുത്തിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ഓപ്പണറും കമന്റേറ്ററുമായ ആകാശ് ചോപ്ര. ചില വമ്പന്‍ താരങ്ങള്‍ ഇലവനില്‍ നിന്നും ഒഴിവാക്കപ്പെട്ടപ്പോള്‍ ചില സര്‍പ്രൈസ് താരങ്ങള്‍ ഇലവനില്‍ ഇടം പിടിച്ചു.

Aakash Chopra Picks His Best XI From Week 2 Of IPL 2021

ഞായറാഴ്ച രാത്രി നടന്ന ഡല്‍ഹി ക്യാപ്പിറ്റല്‍സ്- പഞ്ചാബ് കിങ്‌സ് വരെയുള്ള മല്‍സരത്തിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് ചോപ്ര ഇലവനെ തിരഞ്ഞെടുത്തിരിക്കുന്നത്.

 ധവാന്‍, രാഹുല്‍, സഞ്ജു

ധവാന്‍, രാഹുല്‍, സഞ്ജു

തന്റെ ഇലവനില്‍ ആദ്യത്തെ മൂന്നു പേരായി ചോപ്ര ഉള്‍പ്പെടുത്തിയത്. ഡല്‍ഹി ക്യാപ്പിറ്റല്‍സ് ഓപ്പണറും ഓറഞ്ച് ക്യാപ്പിന് അവകാശിയുമായ ശിഖര്‍ ധവാന്‍, പഞ്ചാബ് കിങ്‌സ് നായകന്‍ കെഎല്‍ രാഹുല്‍, രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റനും മലയാളി വിക്കറ്റ് കീപ്പറുമായ സഞ്ജു സാംസണ്‍ എന്നിവരെയാണ്.
ധവാന്‍ എന്റെ ടീമിലുണ്ട്, എല്ലായ്‌പ്പോഴും അവിടെയുണ്ടാവുകയും ചെയ്യും. മനോഹരമായി ബാറ്റ് ചെയ്യുന്ന അദ്ദേഹം കഴിഞ്ഞ കളിയില്‍ മാന്‍ ഓഫ് ദി മാച്ചായിരുന്നു. രാഹുലിനൊപ്പം മായങ്ക് അഗര്‍വാളിനെയും പരിഗണിച്ചിരുന്നു. എന്നാല്‍ മികച്ച ഒരുപാട് പ്രകടനങ്ങള്‍ പരിഗണിച്ച് രാഹുലിന് മുന്‍തൂക്കം നല്‍കി. പഞ്ചാബിനെതിരേ സെഞ്ച്വറിയടിച്ച സഞ്ജു മൂന്നാം നമ്പറില്‍ കളിക്കും. ടീമിലെ വിക്കറ്റ് കീപ്പറും സഞ്ജുവായിരിക്കുമെന്നു ചോപ്ര വ്യക്തമാക്കി.

 മാക്‌സ്വെല്‍, എബിഡി

മാക്‌സ്വെല്‍, എബിഡി

റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ ഓസ്‌ട്രേലിയന്‍ ഓള്‍റൗണ്ടര്‍ ഗ്ലെന്‍ മാക്‌സ്വെല്‍, ദക്ഷിണാഫ്രിക്കന്‍ ഇതിഹാസം എബി ഡിവില്ലിയേഴ്‌സ് എന്നിവരാണ് നാലും അഞ്ചും സ്ഥാനങ്ങളില്‍.
മാക്‌സ്വെല്ലിനു ഇപ്പോള്‍ എല്ലാം ശരിയായി വന്നിരിക്കുകയാണ്. ഡേവിഡ് മില്ലറിനെയും പരിഗണിച്ചെങ്കിലും മാക്‌സിയെ ഉള്‍പ്പെടുത്തി. കളിച്ച മൂന്നു ഇന്നിങ്‌സുകളിലും അദ്ദേഹം തിളങ്ങി. എബിഡിയുടെ ബാറ്റിങ് അതി ഗംഭീരമായിരുന്നുവെന്നും ചോപ്ര നിരീക്ഷിച്ചു.

 ഹൂഡ, റസ്സല്‍

ഹൂഡ, റസ്സല്‍

പഞ്ചാബ് കിങ്‌സിന്റെ ദീപക് ഹൂഡയും കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിന്റെ ആന്ദ്രെ റസ്സലുമാണ് ചോപ്രയുടെ ടീമിലെ ഓള്‍റൗണ്ടര്‍മാര്‍. ഹൂഡയുടെ ഒരിന്നിങ്‌സ് എത്ര ഉജ്ജ്വലമായിരുന്നു. എല്ലാ ബൗളര്‍മാരും അദ്ദേഹതത്തിനു മുന്നില്‍ നിസ്സഹായനായി. രാജസ്ഥാനെതിരേ വെറും 28 ബോളില്‍ 64 റണ്‍സാണ് ഹൂഡ വാരിക്കൂട്ടിയത്. മുംബൈയ്‌ക്കെതിരേ 10 ബോളില്‍ അഞ്ചു വിക്കറ്റെടുത്ത റസ്സലും മികച്ച പ്രകടനം നടത്തി. ആര്‍സിബിക്കെതിരേ ബാറ്റിങില്‍ ടീമിനെ വിജയിപ്പിക്കാനായില്ലെങ്കിലും അദ്ദേഹം പൊരുതി നോക്കിയതായും ചോപ്ര കൂട്ടിച്ചേര്‍ത്തു.

ചഹര്‍ ബ്രദേഴ്‌സ്, ഹര്‍ഷല്‍, ബോള്‍ട്ട്

ചഹര്‍ ബ്രദേഴ്‌സ്, ഹര്‍ഷല്‍, ബോള്‍ട്ട്

ചെന്നൈ സൂപ്പര്‍ കിങ്‌സ് പേസര്‍ ദീപക് ചഹര്‍, സഹോദരനും മുംബൈ ഇന്ത്യന്‍സ് സ്പിന്നറുമായ രാഹുല്‍ ചഹര്‍, ആര്‍സിബി പേസര്‍ ഹര്‍ഷല്‍ പട്ടേല്‍, മുംബൈയുടെ ന്യൂസിലാന്‍ഡ് സ്റ്റാര്‍ പേസര്‍ ട്രെന്റ് ബോള്‍ട്ട് എന്നിവരാണ് ചോപ്രയുടെ ഇലവനിലെ ബൗളര്‍മാര്‍.
നാലോവറില്‍ നാലു വിക്കറ്റെടുക്കുകയെന്നത് വളരെ മികച്ച പ്രകടനമാണ്. ഇതേ തുടര്‍ന്നാണ് ചഹറിനെ പരിഗണിച്ചത്. സഹോദരന്‍ രാഹുലും മുംബൈയ്ക്കായി മികച്ച ബൗളിങാണ് പുറത്തെടുത്തത്. ഹര്‍ഷല്‍ ഡെത്ത് ഓവറുകളില്‍ നന്നായി ബൗള്‍ ചെയ്യുന്നുണ്ട്. അധികം റണ്‍സും നല്‍കുന്നില്ല. കെകെആര്‍, എസ്ആര്‍എച്ച് എന്നിവര്‍ക്കെതിരേ ബോള്‍ട്ടിന്റെ ബൗളിങ് ഉജ്ജ്വലമായിരുന്നു. ഡെത്ത് ഓവറുകളില്‍ ബൗള്‍ ചെയ്യുക എളുപ്പമല്ല, അദ്ദേഹത്തിന് വിക്കറ്റുകളും ലഭിക്കുന്നതായി ചോപ്ര കൂട്ടിച്ചേര്‍ത്തു.

ചോപ്രയുടെ ഇലവന്‍

ചോപ്രയുടെ ഇലവന്‍

ശിഖര്‍ ധവാന്‍ (ഡല്‍ഹി ക്യാപ്പിറ്റല്‍സ്), കെഎല്‍ രാഹുല്‍ (പഞ്ചാബ് കിങ്‌സ്), സഞ്ജു സാംസണ്‍ (രാജസ്ഥാന്‍ റോയല്‍സ്), ഗ്ലെന്‍ മാക്‌സ്വെല്‍, എബി ഡിവില്ലിയേഴ്‌സ് (റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍), ദീപക് ഹൂഡ (പഞ്ചാബ് കിങ്‌സ്), ആന്ദ്രെ റസ്സല്‍ (കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ്), ദീപക് ചഹര്‍ (ചെന്ന സൂപ്പര്‍ കിങ്‌സ്), ട്രെന്റ് ബോള്‍ട്ട് (മുംബൈ ഇന്ത്യന്‍സ്), ഹര്‍ഷല്‍ പട്ടേല്‍ (റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍), രാഹുല്‍ ചഹര്‍ (മുംബൈ ഇന്ത്യന്‍സ്).

Story first published: Monday, April 19, 2021, 18:59 [IST]
Other articles published on Apr 19, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+