For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2021: കോലിയും രോഹിത്തും ധോണിയുമില്ല! ഇത് ബെസ്റ്റ് ഇലവന്‍- തിരഞ്ഞെടുത്തത് ചോപ്ര

സീസണ്‍ പാതിവഴിയില്‍ നിര്‍ത്തിവച്ചിരിക്കുകയാണ്

1

ഐപിഎല്ലിന്റെ 14ാം സീസണ്‍ അനിശ്ചിതമായി നിര്‍ത്തിവച്ചിരിക്കുകയാണെങ്കിലും ഇതുവരെ നടന്ന മല്‍സരങ്ങളുടെ അടിസ്ഥാനത്തില്‍ ഏറ്റവും മികച്ച ഇലവനെ തിരഞ്ഞെടുത്തിരിക്കുകയാണ് മുന്‍ താരവും കമന്റേറ്ററുമായ ആകാശ് ചോപ്ര. 60 മല്‍സരങ്ങളുള്ള ടൂര്‍ണമെന്റില്‍ 29 കളികള്‍ മാത്രമേ കഴിഞ്ഞിട്ടുള്ളൂ. 31 മല്‍സരങ്ങള്‍ ഇനിയും ബാക്കിയുണ്ട്.

ചില വമ്പന്‍ താരങ്ങളെ ഒഴിവാക്കിയാണ് ചോപ്ര മികച്ച ഇലവന്‍ പ്രഖ്യാപിച്ചിരിക്കുന്നത്. മുംബൈ ഇന്ത്യന്‍സ് നായകന്‍ രോഹിത് ശര്‍മ, റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ക്യാപ്റ്റന്‍ വിരാട് കോലി, ചെന്നൈ സൂപ്പര്‍കിങ്‌സ് നായകന്‍ എംഎസ് ധോണി എന്നിവരൊന്നും ഇലവനില്‍ ഇടം പിടിച്ചിട്ടില്ല.

 രാഹുല്‍, ധവാന്‍

രാഹുല്‍, ധവാന്‍

പഞ്ചാബ് ക്യാപ്റ്റന്‍ കെഎല്‍ രാഹുലിനെയാണ് താന്‍ ആദ്യമായി ഇലവനിലെടുത്തതെന്നു ചോപ്ര യൂട്യൂബ് ചാനലില്‍ വ്യക്തമാക്കി. മൂന്നു വലിയ ഇന്നിങ്‌സുകള്‍ അദ്ദേഹം കളിച്ചു, രണ്ടു 90കളും ഒരു തവണ 60ന് മുകളിലും രാഹുല്‍ നേടി. ഇവയിലെല്ലാം പഞ്ചാബ് വിജയിക്കകുകയും ചെയ്തിരുന്നു. അദ്ദേഹം റണ്‍സെടുത്തപ്പോഴെല്ലാം ടീം വിജയിച്ചിട്ടുണ്ടെന്നു കാണാം.
സീസണില്‍ ഓറഞ്ച് ക്യാപ്പിന് അവകാശിയായ ഡിസിയുടെ ശിഖര്‍ ധവാനാണ് രാഹുലിന്റെ ഓപ്പണിങ് പങ്കാളി. ധവാന്റെ മറ്റൊരു വേര്‍ഷനാണിത്. 2020ലെ സീസണ്‍ മുതലാണ് അദ്ദേഹത്തില്‍ മാറ്റം വന്നതെന്നും ചോപ്ര ചൂണ്ടിക്കാട്ടി.

 ഡുപ്ലെസി, മാക്‌സ്വെല്‍, എബിഡി, റിഷഭ്

ഡുപ്ലെസി, മാക്‌സ്വെല്‍, എബിഡി, റിഷഭ്

മൂന്നാം നമ്പര്‍ ഞാന്‍ നല്‍കിയത് ഫഫ് ഡുപ്ലെസിക്കാണ്. സിഎസ്‌കെയ്ക്കു വേണ്ടി ഈ സീസണില്‍ അദ്ദേഹം ഓപ്പണറായാണ് ഇറങ്ങിയതെങ്കിലും ഞാന്‍ മൂന്നാംനമ്പറിലാണ് അദ്ദേഹത്തെ ഉള്‍പ്പെടുത്തിയത്. സ്ഥിരതയാര്‍ന്ന, ഒപ്പം ആക്രമണോത്സുക ബാറ്റിങാണ് ഡുപ്ലെസി കാഴ്ചവച്ചത്.
നാലാം നമ്പര്‍ ആര്‍സിബിയുടെ ഗ്ലെന്‍ മാക്‌സ്വെല്ലിനാണ്. ബുദ്ധിമുട്ടേറിയ സാഹചര്യങ്ങളിലാണ് അദ്ദേഹം റണ്‍സെടുത്തത്. ആദ്യത്തെ അഞ്ചു മല്‍സരങ്ങളില്‍ അവിസ്മരണീയ ഇന്നിങ്‌സുകളാണ് മാക്‌സി കളിച്ചത്.
അഞ്ചാം നമ്പര്‍ ആര്‍സിബിയുടെ തന്നെ എബി ഡിവില്ലിയേഴ്‌സിനാണ്. ചെന്നൈയില്‍ കെകെആറിനെതിരേയും അഹമ്മദാബാദിലും എബിഡിയുടെ ഇന്നിങ്‌സുകള്‍ ഗംഭീരമായിരുന്നു.
ആറാം നമ്പറില്‍ ഡിസിയുടെ റിഷഭ് പന്ത് കളിക്കും. വിക്കറ്റ് കീപ്പറും റിഷഭ് തന്നെയാണ്. ആറാം നമ്പര്‍ അദ്ദേഹത്തെ സംബന്ധിച്ച് ഏറെ താഴെയാണെങ്കിലും ഇടംകൈയന്‍ ആയതിനാല്‍ ബാറ്റിങില്‍ പ്രൊമോട്ട് ചെയ്യാമെന്നും ചോപ്ര വിശദമാക്കി.

 ജഡേജ, മോറിസ്, ചഹര്‍, ആവേശ്, ഹര്‍ഷല്‍

ജഡേജ, മോറിസ്, ചഹര്‍, ആവേശ്, ഹര്‍ഷല്‍

സിസ്എകെ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയാണ് ഇലവനില്‍ ഏഴാം നമ്പറിസലെത്തുക. അദ്ദേഹത്തിന്റെ ബൗളിങ് വളരെ മികച്ചതായിരുന്നു, നന്നായി ബാറ്റ് ചെയ്യുകയും ചെയ്തു. വളരെ ബോള്‍ഡായാണ് ജഡ്ഡു കളിച്ചത്, ഫീല്‍ഡിങിനിടെ റണ്ണൗട്ടുകളും അദ്ദേഹം നടത്തി. ഒരിന്നിങ്‌സില്‍ നാലു ക്യാച്ചുകളും ജഡ്ഡു എടുത്തിരുന്നു. അദ്ദേഹത്തിന് എല്ലാത്തിനെത്തുറിച്ചുമറിയാം, ശരിക്കും അസാധാരാണ തരമാണ് ജഡ്ഡുവെന്നും ചോപ്ര വിലയിരുത്തി.
എട്ടാം നമ്പറില്‍ രാജസ്ഥാന്റെ ക്രിസ് മോറിസാണ്. 16.25 കോടിയെന്ന ചരിത്രത്തിലെ എക്കാലത്തെയും വിലയ്ക്കു അദ്ദേഹം ഓരോ മല്‍സരത്തിലും ഇഎംഐ നല്‍കിക്കൊണ്ടിരിക്കുകയാണ്. 9, 10, 11 സ്ഥാനങ്ങളെല്ലാം ഇന്ത്യന്‍ താരങ്ങളാണ്. ഒരാള്‍ രാഹുല്‍ ചഹറാണെങ്കില്‍ ആവേശ് ഖാന്‍, ഹര്‍ഷല്‍ പട്ടേല്‍ എന്നിവരാണ് മറ്റുള്ളവരെന്നും ചോപ്ര കൂട്ടിച്ചേര്‍ത്തു.

 ചോപ്രയുടെ ഐപിഎല്‍ 2021 ഇലവന്‍

ചോപ്രയുടെ ഐപിഎല്‍ 2021 ഇലവന്‍

കെഎല്‍ രാഹുല്‍ (പഞ്ചാബ് കിങ്‌സ്), ശിഖര്‍ ധവാന്‍ (ഡല്‍ഹി ക്യാപ്പിറ്റല്‍സ്), ഫഫ് ഡുപ്ലെസി (ചെന്നൈ സൂപ്പര്‍കിങ്‌സ്), ഗ്ലെന്‍ മാക്‌സ്വെല്‍ (റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍), എബി ഡിവില്ലിയേഴ്‌സ് (റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍), റിഷഭ് പന്ത് (ഡല്‍ഹി ക്യാപ്പിറ്റല്‍സ്), രവീന്ദ്ര ജഡേജ (ചെന്നൈ സൂപ്പര്‍ കിങ്‌സ്), ക്രിസ് മോറിസ് (രാജസ്ഥാന്‍ റോയല്‍സ്), രാഹുല്‍ ചഹര്‍ (മുംബൈ ഇന്ത്യന്‍സ്), ആവേശ് ഖാന്‍ (ഡല്‍ഹി ക്യാപ്പിറ്റല്‍സ്), ഹര്‍ഷല്‍ പട്ടേല്‍ (റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍).

Story first published: Tuesday, May 11, 2021, 13:56 [IST]
Other articles published on May 11, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+