Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2021: വില്ലിയില്ലാതെ എസ്ആര്‍എച്ചിന് എന്ത് ആഘോഷം? ഉറപ്പായും വേണമെന്ന് മഞ്ജരേക്കര്‍

1

ഐപിഎല്ലിന്റെ 14ാം സീസണില്‍ ദയനീയ തുടക്കമാണ് മുന്‍ ചാംപ്യന്‍മാരായ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനു ലഭിച്ചിരിക്കുന്നത്. സീസണില്‍ ഉറപ്പായും പ്ലേഓഫിലുണ്ടാവുമെന്ന് പലരും പ്രവചിച്ച ടീം കൂടിയായ എസ്ആര്‍എച്ചിന് ആദ്യ രണ്ടു കളികളിലും തോല്‍വി സമ്മതിക്കേണ്ടി വന്നു. ആദ്യ കളിയില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനു മുന്നില്‍ കീഴടങ്ങിയ എസ്ആര്‍എച്ച് ബുധനാഴ്ചത്തെ മല്‍സരത്തില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനോടും തോല്‍വി സമ്മതിച്ചിരുന്നു.

ന്യൂസിലാന്‍ഡ് നായകനും സ്റ്റാര്‍ ബാറ്റ്‌സ്മാനുമായ കെയ്ന്‍ വില്ല്യംസണിനെ രണ്ടു മല്‍സരങ്ങളിലും എസ്ആര്‍എച്ച് കളിപ്പിച്ചിപരുന്നില്ല. ഇതിനെതിരേ രംഗത്തു വന്നരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരവും കമന്റേറ്ററുമായ സഞ്ജയ് മഞ്ജരേക്കര്‍.

 വില്ല്യംസണ്‍ ഉറപ്പായും വേണം

വില്ല്യംസണ്‍ ഉറപ്പായും വേണം

റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരേ എസ്ആര്‍എച്ച് പരാജയപ്പെട്ടതിന്റെ അടിസ്ഥാനത്തുള്ള അഭിപ്രായമല്ല ഇത്. സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ പ്ലെയിങ് ഇലവനില്‍ കെയ്ന്‍ വില്ല്യംസണ്‍ തീര്‍ച്ചയായും വേണമെന്ന് ഞാന്‍ എല്ലായ്‌പ്പോഴും പറഞ്ഞുകൊണ്ടിരിക്കുന്ന കാര്യമാണ്. മല്‍ഫലം എന്തുമായിക്കൊള്ളട്ടെ അദ്ദേഹത്തിനെ എസ്ആര്‍എച്ച് കളിപ്പിച്ചേ തീരൂവെന്നും മഞ്ജരേക്കര്‍ ട്വിറ്ററില്‍ കുറിച്ചു.

 മികച്ച പ്രകടനം

മികച്ച പ്രകടനം

മികച്ച ഐപിഎല്‍ കരിയറാണ് വില്ല്യംസണിന്റേതെന്നു കണക്കുകള്‍ അടിവരയിടുന്നു. ടൂര്‍ണമെന്റില്‍ 53 മല്‍സരങ്ങളില്‍ നിന്നും 39.49 എന്ന മികച്ച ശരാശരിയില്‍ 1619 റണ്‍സ് അദ്ദേഹം നേടിയിട്ടുണ്ട്. 1.34.80 എന്ന മോശമല്ലാത്ത സ്‌ട്രൈക്ക് റേറ്റും വില്ല്യംസണിനുണ്ട്.
2018ലെ സീസണില്‍ ടോപ്‌സ്‌കോറര്‍ക്കുള്ള ഓറഞ്ച് ക്യാപ്പിനു അവകാശി കൂടിയായിരുന്നു കിവീസ് താരം. 52.50 ശരാശരിയില്‍ 142.44 സ്‌ട്രൈക്ക് റേറ്റോടെ 735 റണ്‍സാണ് വില്ല്യംസണ്‍ സീസണില്‍ വാരിക്കൂട്ടിയത്. എസ്ആര്‍എച്ചിനെ ടൂര്‍ണമെന്റിന്റെ ഫൈനലില്‍ എത്തിക്കുന്നതിലും ഈ പ്രകടനം നിര്‍ണായകമായിരുന്നു.

 പാണ്ഡെ പ്രതിക്കൂട്ടില്‍

പാണ്ഡെ പ്രതിക്കൂട്ടില്‍

ഈ സീസണില്‍ എസ്ആര്‍എച്ച് പരാജയപ്പെട്ട രണ്ടു മല്‍സരങ്ങളിലും മനീഷ് പാണ്ഡെയ്ക്കു നേരെയാണ് കൂടുതലും വിമര്‍ശനങ്ങളുയര്‍ന്നത്. റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരേ 38 റണ്‍സെടുക്കാന്‍ 39 ബോളുകള്‍ പാണ്ഡെ നേരിട്ടിരുന്നു. പിന്നീയ് അലക്ഷ്യമായ ഷോട്ട് കളിച്ച് അദ്ദേഹം വിക്കറ്റ് നഷ്ടപ്പെടുത്തുകയുമായിരുന്നു.
കെകെആറിനെതിരായ ആദ്യ കളിയില്‍ 61 റണ്‍സ് പാണ്ഡെ നേടിയെങ്കിലും ടീമിനെ വിജയിപ്പിക്കാനായില്ല. താരത്തിന്റെ സ്ലോ ബാറ്റിങാണ് എസ്ആര്‍എച്ചിനു തിരിച്ചടിയായി മാറുന്നതെന്നാണ് പലരുടെയും ആരോപണം.
ശനിയാഴ്ച നിലവിലെ ജേതാക്കലായ മുംബൈ ഇന്ത്യന്‍സിനെതിരേയാണ് എസ്ആര്‍എച്ചിന്റെ അടുത്ത മല്‍സരം. ഉറപ്പായും ജയിച്ചേ തീരൂവെന്ന വെല്ലുവിളിയുമായിട്ടാവും എസ്ആര്‍എച്ച് ഇറങ്ങുക.

Story first published: Thursday, April 15, 2021, 17:06 [IST]
Other articles published on Apr 15, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+