For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2021: പ്രകടനം തുടരൂ, നിങ്ങളെ കാത്തിരിക്കുന്നത് ഇന്ത്യന്‍ കുപ്പായം!- ആരൊക്കെയെന്നറിയാം

ചില താരങ്ങള്‍ ആദ്യമായി ദേശീയ ടീമിലെത്തിയേക്കും

ഇന്ത്യന്‍ ടീമിലേക്കുള്ള എന്‍ട്രസ് പരീക്ഷയെന്നാണ് ഐപിഎല്‍ ചൂണ്ടിക്കാണിക്കപ്പെടുന്നത്. ഐപിഎല്ലില്‍ മികച്ച പ്രകടനം നടത്തിയവരെയൊന്നും ഇന്ത്യന്‍ സെലക്ഷന്‍ കമ്മിറ്റി കണ്ടില്ലെന്നു നടിച്ചിട്ടില്ലെന്നതു തന്നെയാണ് ഇതിനു പ്രധാന കാരണം. നിരവധി താരങ്ങളെ ഇന്ത്യന്‍ ക്രിക്കറ്റിനു സമ്മാനിച്ചത് ഐപിഎല്ലാണെന്നു നിസംശയം പറയാം. ഇവരില്‍ അവസാനത്തേയാള്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ യോര്‍ക്കര്‍ സ്‌പെഷ്യലിസ്റ്റായ ടി നടരാജനാണ്. ഈ സീസണിലെ ടൂര്‍ണമെന്റും ചില താരങ്ങള്‍ക്കു ദേശീയ ടീമിലേക്കു വഴി തുറന്നേക്കും.

ടൂര്‍ണമെന്റ് തുടങ്ങിയിട്ടു ഒരാഴ്ച മാത്രമേ ആയിട്ടുള്ളൂവെങ്കിലും ചില താരങ്ങള്‍ ഇതിനകം മിന്നുന്ന പ്രകടനവുമായി ഇന്ത്യന്‍ ടീമിലേക്കു അവകാശവാദമുന്നയിച്ചു കഴിഞ്ഞു. ഈ ഫോം ടൂര്‍ണമെന്റില്‍ തുടരുകയാണെങ്കില്‍ ആദ്യമായി ദേശീയ ടീമില്‍ ഇടം ലഭിക്കാന്‍ സാധ്യതയുള്ള ചില താരങ്ങള്‍ ആരൊക്കെയാണെന്നു നമുക്കു നോക്കാം.

 നിതീഷ് റാണ (കെകെആര്‍)

നിതീഷ് റാണ (കെകെആര്‍)

കൊല്‍ക്കത്ത നൈറ്റ്‌റൈഡഴ്‌സിനു വേണ്ടി മിന്നുന്ന പ്രകടനമാണ് ഇടംകൈയന്‍ ഓപ്പണര്‍ നിതീഷ് റാണ നടത്തിക്കൊണ്ടിരിക്കുന്നത്. തുടര്‍ച്ചയായി രണ്ടു മല്‍സരങ്ങളിലും ഫിഫ്റ്റിയടിച്ച റാണ നിലവില്‍ ഓറഞ്ച് ക്യാപ്പും കൈവശം വച്ചിരിക്കുകയാണ്. രണ്ടു മല്‍സരങ്ങളില്‍ നിന്നും 68.5 ശരാശരിയില്‍ 133 സ്‌ട്രൈക്ക് റേറ്റോടെ 137 റണ്‍സാണ് റാണയുടെ സമ്പാദ്യം.
ഇനിയുള്ള മല്‍സരങ്ങളിലും ഫോം ആവര്‍ത്തിക്കാനായാല്‍ ഈ വര്‍ഷം ഇന്ത്യയില്‍ നടക്കാനിരിക്കുന്ന ഐസിസിയുടെ ടി20 ലോകകപ്പില്‍ മറ്റൊരു ഇടംകൈയനായ ശിഖര്‍ ധവാന്റെ ബാക്കപ്പായി റാണയ്ക്കു നറുക്കുവീണേക്കും.

അവേശ് ഖാന്‍ (ഡിസി)

അവേശ് ഖാന്‍ (ഡിസി)

ഡല്‍ഹി ക്യാപ്പിറ്റല്‍സിന്റെ പുതിയ പേസ് കണ്ടു പിടുത്തമായി മാറിയിരിക്കുകയാണ് അവേശ് ഖാന്‍. ഡിസിയുടെ കഴിഞ്ഞ രണ്ടു മല്‍സരങ്ങളിലും പേസര്‍ പ്ലെയിങ് ഇലവനിലുണ്ടായിരുന്നു. ആഭ്യന്തര ക്രിക്കറ്റില്‍ മികച്ച പ്രകടനങ്ങള്‍ നടത്തിയുള്ള താരം കൂടിയാണ് ഖാന്‍. കഴിഞ്ഞ രണ്ടു മല്‍സരങ്ങളിലും പഴുതടച്ച ബൗളിറായിരുന്നു താരം കാഴ്ചവച്ചത്. കൃത്യമായ ലൈനിലും ലെങ്ത്തിലും പന്തെറിഞ്ഞ ഖാന്‍ എതിര്‍ ബാറ്റ്‌സ്മാന്‍മാരെ സമ്മര്‍ദ്ദത്തിലാക്കിയിരുന്നു.
രണ്ടു മല്‍സരങ്ങളില്‍ നിന്നും അഞ്ചു വിക്കറ്റുകള്‍ 24 കാരന്‍ നേടിയിട്ടുണ്ട്. 6.87 എന്ന മികച്ച ഇക്കോണമി റേറ്റിലായിരുന്നു ഇത്. രണ്ടു വശങ്ങിളേക്കും ബോള്‍ സ്വിങ് ചെയ്യിക്കാനുള്ള മിടുക്കും വേരിയേഷനുകളുമാണ് അദ്ദേഹത്തെ അപകടകാരിയാക്കുന്നത്.

ഹര്‍ഷല്‍ പട്ടേല്‍ (ആര്‍സിബി)

ഹര്‍ഷല്‍ പട്ടേല്‍ (ആര്‍സിബി)

റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ ബൗളിങ് തുറുപ്പുചീട്ടായി മാറിയ താരമാണ് ഹര്‍ഷല്‍ പട്ടേല്‍. നിലവില്‍ ടൂര്‍ണമെന്റില്‍ കൂടുതല്‍ വിക്കറ്റുകളുമായി പര്‍പ്പിള്‍ ക്യാപ്പിന് അവകാശി കൂടിയാണ് അദ്ദേഹം. രണ്ടു മല്‍സരങ്ങളില്‍ നിന്നും 6.5 ഇക്കോണമി റേറ്റില്‍ ഏഴു വിക്കറ്റുകള്‍ ഹര്‍ഷല്‍ കൊയ്തിട്ടുണ്ട്.
ആര്‍സിബിക്കായി ആദ്യ കളിയില്‍ തന്നെ ഹര്‍ഷല്‍ അഞ്ചു വിക്കറ്റ് നേട്ടം കൊയ്തിരുന്നു. മുംബൈ ഇന്ത്യന്‍സിനെതിരായ ഉദ്ഘാടന മല്‍സരത്തിലായിരുന്നു ഇത്. മുംബൈയ്‌ക്കെതിരേ ടൂര്‍ണമെന്റില്‍ അഞ്ചു വിക്കറ്റ് നേട്ടം കുറിച്ച ആദ്യ ബൗളറെന്ന റെക്കോര്‍ഡും ഹര്‍ഷലിനെ തേടിയെത്തിയിരുന്നു. കൂടാതെ ടൂര്‍ണമെന്റില്‍ അഞ്ചു വിക്കറ്റുകളെടുത്ത ദേശീയ ടീമിനായി കളിച്ചിട്ടില്ലാത്ത ആദ്യ താരം കൂടിയായിരുന്നു അദ്ദേഹം. നാലോവറില്‍ 27 റണ്‍സ് വിട്ടുകൊടുത്തായിരുന്നു അവേശ് അഞ്ചു വിക്കറ്റുകള്‍ കൊയ്തത്.

Story first published: Friday, April 16, 2021, 19:54 [IST]
Other articles published on Apr 16, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+