Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2021: ബൗണ്ടറിയോടെ തുടങ്ങി, സിക്‌സറടിച്ച് ഫിഫ്റ്റി- റോക്കിങ് റാണ! റെക്കോര്‍ഡ്

ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരായ കളിയിലെ ഇന്നിങ്‌സോടെ എലൈറ്റ് ലിസ്റ്റില്‍ ഒന്നാമതെത്തിയിരിക്കുകയാണ് കൊല്‍ക്കത്ത നൈറ്ററൈഡേഴ്‌സ് ഓപ്പണര്‍ നിതീഷ് റാണ. ശുഭ്മാന്‍ ഗില്ലിനൊപ്പം ഓപ്പണറായി ഇറങ്ങിയ ഇടംകൈയന്‍ ബാറ്റ്‌സ്മാന്‍ തകര്‍പ്പന്‍ ഇന്നിങ്‌സാണ് കെട്ടഴിച്ചത്. ഓപ്പണിങ് റോളില്‍ ഇനി ഗില്ലിന്റെ പങ്കാളിയായി കെകെആര്‍ ആരെയും തിരയേണ്ടെന്ന സൂചന കൂടിയാണ് റാണ നല്‍കിയത്. 56 ബോളില്‍ ഒമ്പത് ബൗണ്ടറികളും നാലു സിക്‌സറുമടക്കം 80 റണ്‍സോടെ അദ്ദേഹം ടീമിന്റെ ടോപ്‌സ്‌കോററായാണ് ക്രീസ് വിട്ടത്. ഇന്നിങ്‌സിലെ ആദ്യ ബോളില്‍ തന്നെ ബൗണ്ടറിയടിച്ചുകൊണ്ടു തുടങ്ങിയ റാണ സിക്‌സറിലൂടെയാണ് ഫിഫ്റ്റി തികച്ചത്.

1

ഭുവനേശ്വര്‍ കുമാര്‍ എറിഞ്ഞ ഇന്നിങ്‌സിലെ ആദ്യ ഓവറിലെ ആദ്യ ബോള്‍ നേരിട്ടത് റാണയായിരുന്നു. ബൗണ്ടറിയോടെയാണ് താരം തന്റെയും ടീമിന്റെയും പുതിയ സീസണിന്റെ അക്കൗണ്ട് തുറന്നത്. വ്യക്തിഗത സ്‌കോര്‍ 40ല്‍ നില്‍ക്കെ റാഷിദ് ഖാന്റെ ബൗളിങില്‍ അംപയര്‍ എല്‍ബിഡബ്ല്യു നല്‍കിയിരുന്നെങ്കിലും റാണ ഡിആര്‍എസിന്റെ സഹായം തേടുകയായിരുന്നു. ഇതോടെ തീരുമാനം റാണയ്ക്കു അനുകൂലമാവുകയും ചെയ്തു.

വ്യക്തിഗത സ്‌കോര്‍ 44ല്‍ നില്‍ക്കെ സിക്‌സറടിച്ചാണ് റാണ സീസണിലെ ആദ്യത്തെ ഫിഫ്റ്റി പൂര്‍ത്തിയാക്കിയത്. 37 ബോളുകള്‍ മാത്രമേ അദ്ദേഹത്തിനു വേണ്ടിവന്നുള്ളൂ. 2018നു ശേഷം കെകെആര്‍ കുപ്പായത്തില്‍ റാണയുടെ എട്ടാമത്തെ ഫിഫ്റ്റിയായിരുന്നു ഇത്. പുതിയ റെക്കോര്‍ഡിനും താരം അര്‍ഹനായി. ഈ കാലയളവില്‍ കെകെആറിനു വേണ്ടി കൂടുതല്‍ ഫിഫ്റ്റികളടിച്ച താരമായാണ് റാണ മാറിയത്. ഏഴു വീതം ഫിഫ്റ്റികളുമായി മുന്‍ ഓപ്പണര്‍ ക്രിസ് ലിന്നും നിലവിലെ ഓപ്പണര്‍ ശുഭ്മാന്‍ ഗില്ലുമാണ് രണ്ടാംസ്ഥാനത്തു നില്‍ക്കുന്നത്. അഞ്ചു വീതം ഫിഫ്റ്റികളുമായി വിന്‍ഡീസ് സ്റ്റാര്‍ ഔള്‍റൗണ്ടര്‍ ആന്ദ്രെ റസ്സലും വിക്കറ്റ് കീപ്പര്‍ ദിനേഷ് കാര്‍ത്തികുമാണ് മൂന്നാംസ്ഥാനത്ത്.

ഹൈദരാബാദിനെതിരേ ആദ്യം ബാറ്റ് ചെയ്ത കെകെആറിനെ ആറു വിക്കറ്റിന് 187 റണ്‍സെന്ന മികച്ച ടോട്ടലിലെത്തിക്കുന്നതില്‍ ചുക്കാന്‍ പിടിച്ചത് റാണയായിരുന്നു. രണ്ടു ഫിഫ്റ്റി പ്ലസ് കൂട്ടുകെട്ടിലും താരം പങ്കാളിയായി. ഓപ്പണിങ് വിക്കറ്റില്‍ ശുഭ്മാന്‍ ഗില്ലിനോടൊപ്പം 53 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കിയ റാണ രണ്ടാം വിക്കറ്റില്‍ രാഹുല്‍ ത്രിപാഠിക്കൊപ്പം 93 റണ്‍സും സ്‌കോറിലേക്കു കൂട്ടിച്ചേര്‍ത്തു. റാണയെക്കൂടാതെ ത്രിപാഠിയും കെകെആറിനു വേണ്ടി ഫിഫ്റ്റിയടിച്ചു. വെറും 29 ബോളില്‍ അഞ്ചു ബൗണ്ടറികളും രണ്ടു സിക്‌സറുമടക്കം 53 റണ്‍സെടുത്ത് താരം പുറത്താവുകയായിരുന്നു.

Story first published: Sunday, April 11, 2021, 21:28 [IST]
Other articles published on Apr 11, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+