Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL: പുതിയ രണ്ടു ടീമുകള്‍ ആരൊക്കെ? ലേലം ഒക്ടോബര്‍ 17ന് നടന്നേക്കും

1

അടുത്ത വര്‍ഷത്തെ ഐപിഎല്ലില പുതിയ രണ്ടു ഫ്രാഞ്ചൈസികളെ തിരഞ്ഞെടുക്കാനുള്ള ലേലം അടുത്ത മാസം 17ന് നടക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. 2022ലെ ഐപിഎല്ലില്‍ ഫ്രാഞ്ചൈസികളുടെ എണ്ണം ഇതോടെ എട്ടില്‍ നിന്നും പത്തായി ഉയരുകയും ചെയ്യും. ലോകത്തിലെ തന്നെ ഏറ്റവും വലിയ ടി20 ഫ്രാഞ്ചൈസി ലീഗ് കൂടിയായ ഐപിഎല്ലില്‍ ഫ്രാഞ്ചൈസിയുടെ ഉടമസ്ഥാവകാശത്തിനു വേണ്ടി പല വമ്പന്‍ ഗ്രൂപ്പുകളും ബിസിനസ് പ്രമുഖരുമെല്ലാം രംഗത്തുണ്ട്. അതുകൊണ്ടു തന്നെ ലേലത്തില്‍ വാശിയേറിയ പോരാട്ടം തന്നെ പ്രതീക്ഷിക്കാം. രണ്ടു ഫ്രാഞ്ചൈസികളുടെയും അടിസ്ഥാന വില 2000 കോടി രൂപയാണ്. അതുകൊണ്ടു തന്നെ ലേലം അവസാനിക്കുമ്പോള്‍ ചുരുങ്ങിയത് 5000 കോടിയെങ്കിലും ബിസിസിഐയുടെ ഖജനാവിലേക്കു വരും. ബിസിസിഐ നിയമപ്രകാരം പുതിയ ഫ്രാഞ്ചൈസിക്കായി ലേലം വിളിക്കുന്നയാള്‍ക്കു ആകെ ആസ്തി 2500 കോടി രൂപയും 3000 കോടി രൂപയുടെ വിറ്റുവരവുമുണ്ടായിരിക്കണം.

പുതിയ ഫ്രാഞ്ചൈസികളെ കണ്ടെത്താനുള്ള ലേലത്തിന്റെ തിയ്യതി ബിസിസിഐ ഇനിയും പ്രഖ്യാപിച്ചിട്ടില്ല. എന്നാല്‍ ക്രിക്ക്ബസാണ് ലേലം ഒക്ടോബര്‍ 17നായിരിക്കുമെന്ന് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ലഭ്യമായ വിവരങ്ങള്‍ പ്രകാരം മൂന്നു തിയ്യതികളാണ് ബിസിസിഐ കണ്ടുവച്ചിരിക്കുന്നത്. സപ്തംബര്‍ 21, ഒക്ടോബര്‍ 5, ഒക്ടോബര്‍ 17 എന്നിവയാണ് ഇവ. സപ്തംബര്‍ 21 വരെയാണ് വിശദീകരണം തേടുക. ഐടടി (ടെന്‍ഡറിനുള്ള ക്ഷണം) രേഖ ഒക്ടോബര്‍ അഞ്ച് വരെ വാങ്ങാന്‍ കഴിയും, മിക്കവാറും ഒക്ടോബര്‍ 17നു തന്നെ ലേലവും നടക്കും. ആറു നഗരങ്ങളില്‍ നിന്നാണ് പുതിയ രണ്ടു ഫ്രാഞ്ചൈസികളുണ്ടാവുക. അഹമ്മദാബാദ്, ലഖ്‌നൗ, ഇന്‍ഡോര്‍, കട്ടക്ക്, ഗുവാഹത്തി, ധര്‍മശാല എന്നിവയാണ് ഈ നഗരങ്ങള്‍.

2

ഇ-ലേലം ആയിരിക്കില്ല മറിച്ച് പരമ്പരാഗത ലേല രീതി തന്നെയാണ് പിന്തുടരുകയും സ്ഥിരീകരിച്ചിട്ടുണ്ട്. ഐപിഎല്‍ ഫൈനല്‍ നടക്കുന്നത് ഒക്ടോബര്‍ 15നാണ്. അതു കഴിഞ്ഞ് രണ്ടാംദിനമാണ് ഇപ്പോള്‍ ലേലത്തിനായി കണ്ടുവച്ചിരിക്കുന്നത്. ഇതേ ദിവസം തന്നെയാണ് ഐസിസിയുടെ ടി20 ലോകകപ്പിന്റെ യോഗ്യതാ റൗണ്ടും ആരംഭിക്കുന്നത്. പുതിയ ഫ്രാഞ്ചൈസിക്കായുള്ള ലേലം ദുബായിലോ മസ്‌കറ്റിലോ വച്ചായിരിക്കും നടക്കുകയെന്നാണ് റിപ്പോര്‍ട്ടുകള്‍.

അതേസമയം, 2014ലെ ഐപിഎല്‍ മുതല്‍ എട്ടു ടീമുകളാണ് ഓരോ സീസണിലും മല്‍സരിക്കുന്നത്. അതിനു മുമ്പ് ഒരു സീസണില്‍ 10 ടീമുകള്‍ ഇറങ്ങിയിരുന്നു. 2011ലായിരുന്നു ഇത്. 2012, 13 സീസണുകളില്‍ ഒമ്പത് ടീമുകളും ടൂര്‍ണമെന്റില്‍ മാറ്റുരച്ചു. ഇവ മാറ്റി നിര്‍ത്തിയാല്‍ ശേഷിച്ച സീസണുകളിലെല്ലാം എട്ടു ടീമുകള്‍ മാത്രമേയുണ്ടായിട്ടുള്ളൂ.

Story first published: Tuesday, September 14, 2021, 16:57 [IST]
Other articles published on Sep 14, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+