IPL 2021: അഞ്ച് താരങ്ങളെ സിഎസ്‌കെ ഒഴിവാക്കും, റെയ്‌ന തിരിച്ചെത്തിയേക്കും
മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 13ാം സീസണിന്റെ ആവേശം അവസാനിക്കുന്നതിന് മുമ്പ് തന്നെ 14ാം സീസണിന്റെ ആവേശം ആരംഭിച്ചിരിക്കുകയാണ്. അവസാന സീസണില്‍ യുഎഇയിലാണ് ഐപിഎല്‍ നടന്നതെങ്കില്‍ ഇത്തവണ ഇന്ത്യയില്‍ത്തന്നെയാവും ഐപിഎല്‍ നടക്കുക. ഫെബ്രുവരി 11നാവും താരലേലം നടക്കുക. ഏപ്രില്‍ ആദ്യവാരമാവും ടൂര്‍ണമെന്റ് ആരംഭിക്കുക. ടീമുകള്‍ തങ്ങളുടെ നിലനിര്‍ത്തിയ താരങ്ങളുടെയും ഒഴിവാക്കിയ താരങ്ങളുടെയും പട്ടിക ജനുവരി 20നകം നല്‍കണമെന്നാണ് ആവിശ്യപ്പെട്ടിരിക്കുന്നത്.
ഐപിഎല്ലിലെ ചാമ്പ്യന്‍നിരയാണ് സിഎസ്‌കെയ്ക്ക് അവസാന സീസണ്‍ അത്ര മികച്ചതായിരുന്നില്ല. അതിനാല്‍ത്തന്നെ പുതിയ സീസണില്‍ തിരിച്ചുവരാന്‍ തയ്യാറെടുക്കുകയാണ് എം എസ് ധോണി നായകനായുള്ള സിഎസ്‌കെ. 14ാം സീസണില്‍ ടീമില്‍ അടിമുടി മാറ്റത്തിന് സാധ്യതയില്ലെങ്കിലും ഈ അഞ്ച് താരങ്ങളെ പുറത്താക്കുമെന്നുറപ്പാണ്. ആരൊക്കെയാണ് ആ അഞ്ച് പേരെന്ന് പരിശോധിക്കാം.

കേദാര്‍ ജാദവ്
അവസാന സീസണില്‍ ഏറ്റവും വിമര്‍ശനം നേരിട്ട താരങ്ങളിലൊരാണ് കേദാര്‍ ജാദവ്. താരത്തിന്റെ മെല്ലപ്പോക്ക് ബാറ്റിങ്ങിനെതിരേ സിഎസ്‌കെ ആരാധകരടക്കം വലിയ വിമര്‍ശനം ഉന്നയിച്ചിരുന്നു. പുതിയ സീസണില്‍ മഞ്ഞ ജഴ്‌സിയില്‍ കേദാര്‍ ഉണ്ടാകില്ലെന്ന് ഉറപ്പാണ്. 7.8 കോടി പ്രതിഫലം കൈപ്പറ്റുന്ന ജാദവിനെ സിഎസ്‌കെ ഒഴിവാക്കിയാല്‍ വാങ്ങാന്‍ ആളുണ്ടാകുമോയെന്ന കാര്യം സംശയമാണ്. അവസാന രണ്ട് സീസണില്‍ 95.85,93.93 എന്നിങ്ങനെയാണ് കേദാറിന്റെ സ്‌ട്രൈക്കറേറ്റ്. എട്ട് മത്സരത്തില്‍ നിന്ന് 62 റണ്‍സാണ് അവസാന സീസണില്‍ കേദാര്‍ നേടിയത്.

മോനു കുമാര്‍
2014ലെ ഇന്ത്യ അണ്ടര്‍ 19 ടീമിന്റെ ഭാഗമായിരുന്ന മോനു കുമാര്‍ നിലവില്‍ സിഎസ്‌കെയുടെ ഭാഗമാണ്. 2018ല്‍ 20 ലക്ഷം രൂപ മുടക്കി ടീമിലെത്തിച്ച താരത്തെ ഇത്തവണ സിഎസ്‌കെ ഒഴിവാക്കാന്‍ സാധ്യത ഏറെയാണ്. താരസമ്പന്നമായ സിഎസ്‌കെയില്‍ ഒരു മത്സരം മാത്രമാണ് മോനു കുമാര്‍ കളിച്ചത്. രണ്ട് ഓവറില്‍ 20 റണ്‍സ് വിട്ടുകൊടുത്തെങ്കിലും വിക്കറ്റ് നേടാനായില്ല.

ഹര്‍ഭജന്‍ സിങ്
സീനിയര്‍ ഇന്ത്യന്‍ സ്പിന്നര്‍ ഹര്‍ഭജന്‍ സിങ്ങിനെയും സിഎസ്‌കെ ഒഴിവാക്കിയേക്കും. മുംബൈ ഒഴിവാക്കിയ ഹര്‍ഭജനെ 2018ല്‍ 2 കോടി രൂപയ്ക്കാണ് സിഎസ്‌കെ ടീമിലെത്തിച്ചത്. വരവറിയിച്ച് 16 വിക്കറ്റുമായി ഹര്‍ഭജന്‍ തിളങ്ങിയെങ്കിലും യുഎഇ ഐപിഎല്‍ വ്യക്തിപരമായ കാരണങ്ങളെത്തുടര്‍ന്ന് അദ്ദേഹം കളിച്ചില്ല. അതിനാല്‍ത്തന്നെ 40കാരനായ ഹര്‍ഭജനെ ഒഴിവാക്കി യുവ സ്പിന്‍ ബൗളറെ ടീമിലെത്തിക്കാന്‍ ചെന്നൈ ശ്രമിക്കും.

പീയൂഷ് ചൗള
അവസാന സീസണില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ഒഴിവാക്കിയ പീയൂഷ് ചൗളയെ 6.75 കോടിക്കാണ് സിഎസ്‌കെ സ്വന്തമാക്കിയത്. വളരെ പരിചയസമ്പന്നനായ താരമാണെങ്കിലും മികവിനൊത്ത് ഉയരാന്‍ യുഎഇയില്‍ ചൗളയ്ക്ക് സാധിച്ചില്ല. നന്നായി തല്ലുവാങ്ങിക്കൂട്ടിയ താരത്തെ സിഎസ്‌കെ ഒഴിവാക്കും. ചൗളയെ മറ്റൊരു ടീം സ്വന്തമാക്കാനുള്ള സാധ്യതയും വളരെ കുറവാണ്. 9.09 ആയിരുന്നു അവസാന സീസണിലെ ചൗളയുടെ ഇക്കോണമി റേറ്റ്.

മുരളി വിജയ്
ഐപിഎല്ലിന്റെ പ്രഥമ സീസണ്‍ മുതല്‍ സിഎസ്‌കെയുടെ ഭാഗമായ മുരളി വിജയിയെ സിഎസ്‌കെ ഇത്തവണ ഒഴിവാക്കിയേക്കും. അവസാന സീസണില്‍ അവസരം ലഭിച്ചപ്പോഴെല്ലാം അദ്ദേഹം നിരാശപ്പെടുത്തിയിരുന്നു. വിലക്കിന് ശേഷം സിഎസ്‌കെ തിരിച്ചെത്തിയപ്പോഴും വിജയിയെ ടീമിലേക്ക് പരിഗണിക്കുകയായിരുന്നു. അവസാന സീസണില്‍ മൂന്ന് മത്സരത്തില്‍ നിന്ന് 32 റണ്‍സാണ് മുരളിക്ക് നേടാനായത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications