Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2021: പഞ്ചാബ് കിങ്‌സ് X മുംബൈ ഇന്ത്യന്‍സ്- ഈ മൂന്ന് ബൗളര്‍മാരെ കരുതിയിരിക്കുക

ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഇന്ന് നടക്കുന്ന മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സും പഞ്ചാബ് കിങ്‌സും നേര്‍ക്കുനേര്‍. സീസണില്‍ രണ്ട് മത്സരം തോറ്റ ക്ഷീണത്തില്‍ മുംബൈ എത്തുമ്പോള്‍ ഹാട്രിക് തോല്‍വി വഴങ്ങിയാണ് പഞ്ചാബ് എത്തുന്നത്. ഇരു ടീമിനും ജയം നിര്‍ണ്ണായകമായ മത്സരത്തില്‍ ബൗളിങ് മികവ് കൂടുതലുള്ള മുംബൈ ഇന്ത്യന്‍സിന് തന്നെയാണ് മുന്‍തൂക്കം. ചെന്നൈയിലെ സ്ലോ പിച്ചില്‍ രണ്ടാമത് ബാറ്റ് ചെയ്യുന്ന ടീമിന് കാര്യങ്ങള്‍ വളരെ പ്രയാസമാവും. സ്പിന്‍ ബൗളര്‍മാര്‍ മികവ് കാട്ടുന്ന പിച്ചായതിനാല്‍ രണ്ട് ടീമിന്റെയും സ്പിന്നര്‍മാര്‍ക്ക് മത്സരത്തില്‍ നിര്‍ണ്ണായക റോളാണുള്ളത്. മത്സരത്തില്‍ കരുതിയിരിക്കേണ്ട മൂന്ന് ബൗളര്‍മാര്‍ ആരൊക്കെയാണെന്ന് നോക്കാം.

മുരുഗന്‍ അശ്വിന്‍

മുരുഗന്‍ അശ്വിന്‍

സീസണില്‍ ഇതുവരെ മികവ് കാട്ടാന്‍ സാധിച്ചിട്ടില്ലെങ്കിലും ഇന്ന് മുംബൈക്കെതിരേ തിളങ്ങാന്‍ സാധ്യത കല്‍പ്പിക്കുന്ന താരമാണ് പഞ്ചാബ് സ്പിന്നര്‍ മുരുഗന്‍ അശ്വിന്‍. ചെന്നൈയിലെ പിച്ചിനെ നന്നായി അറിയാവുന്ന മുരുഗന് പിച്ചില്‍ തിളങ്ങാന്‍ അവസരമുണ്ട്. ഹൈദരാബാദിനെതിരായ അവസാന മത്സരത്തില്‍ നാല് ഓവറില്‍ 22 റണ്‍സ് മാത്രമാണ് അദ്ദേഹം വിട്ടുകൊടുത്തത്. മുംബൈയുടെ ബാറ്റിങ് നിര സ്പിന്നിനെതിരേ അല്‍പ്പം പ്രയാസപ്പെടുന്നവരായതിനാല്‍ത്തന്നെ മത്സരഗതിയെ തീരുമാനിക്കുന്നതില്‍ അശ്വിന് നിര്‍ണ്ണായക റോളുണ്ട്.

ജസ്പ്രീത് ബുംറ

ജസ്പ്രീത് ബുംറ

മുംബൈ ഇന്ത്യന്‍സ് പേസര്‍ ജസ്പ്രീത് ബുംറ ടീമിനൊപ്പം കളിക്കുന്ന 100ാം മത്സരം. അതിനാല്‍ത്തന്നെ ഇന്നത്തെ മത്സരത്തില്‍ മികച്ച പ്രകടനം തന്നെ ബുംറയില്‍ നിന്ന് പ്രതീക്ഷിക്കുന്നു. സീസണില്‍ ഭേദപ്പെട്ട പ്രകടനം കാഴ്ചവെക്കാന്‍ ഇതുവരെ ബുംറക്ക് സാധിച്ചിട്ടുണ്ട്. ഡെത്ത് ഓവറില്‍ ബുംറയുടെ പന്തുകള്‍ പഞ്ചാബിന് തലവേദന സൃഷ്ടിക്കുമെന്നുറപ്പാണ്. അവസാന സീസണില്‍ പഞ്ചാബിനെതിരേ അഞ്ച് വിക്കറ്റുകള്‍ ബുംറ നേടിയിരുന്നു. ഇത്തവണയും അതേ മികവ് ആവര്‍ത്തിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് ബുംറ. ചെന്നൈയിലെ പിച്ചില്‍ സ്ലോ ബോളുകള്‍ നന്നായി ഫലം കാണുമെന്നതിനാല്‍ ബുംറയുടെ പന്ത് പഞ്ചാബിന്റെ ഉറക്കം കെടുത്തും.

രാഹുല്‍ ചഹാര്‍

രാഹുല്‍ ചഹാര്‍

മുംബൈ സ്പിന്നര്‍ രാഹുല്‍ ചഹാര്‍ പഞ്ചാബിന്റെ പേടി സ്വപ്‌നമാണ്. സീസണില്‍ ഇതിനോടകം മികച്ച പ്രകടനം നടത്തുന്ന രാഹുല്‍ ചെന്നൈയിലെ പിച്ചുമായി പൊരുത്തപ്പെട്ട് കഴിഞ്ഞു. എട്ട് വിക്കറ്റുകള്‍ ഇതിനോടകം രാഹുല്‍ സ്വന്തമാക്കികഴിഞ്ഞു. 7.33 എന്ന മികച്ച ഇക്കോണമിയിലാണ് രാഹുലിന്റെ പ്രകടനം. പഞ്ചാബിന്റെ ബാറ്റ്‌സ്മാന്‍മാര്‍ സ്ഥിരത കണ്ടെത്താനാവാതെ പ്രയാസപ്പെടുന്ന ഈ സാഹചര്യത്തില്‍ രാഹുല്‍ ചഹാര്‍ പഞ്ചാബിനെ കൂട്ടത്തകര്‍ച്ചയിലേക്ക് തള്ളിവിടാന്‍ സാധ്യത കൂടുതലാണ്.

Story first published: Friday, April 23, 2021, 13:10 [IST]
Other articles published on Apr 23, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+