Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2021: ഹൈദരാബാദ് x മുംബൈ, കാത്തിരിക്കുന്ന റെക്കോഡുകളും നാഴികക്കല്ലുകളും ഇതാ

ഡല്‍ഹി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഇന്ന് നടക്കുന്ന മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സും സണ്‍റൈസേഴ്‌സ് ഹൈദരാബാദും നേര്‍ക്കുനേര്‍. തുടര്‍തോല്‍വികള്‍ ഏറ്റുവാങ്ങി പ്രയാസപ്പെടുന്ന ഹൈദരാബാദിന് ഇന്നത്തെ ജയം നിലനില്‍പ്പിന്റെ പ്രശ്‌നമാണ്. എന്നാല്‍ മിന്നും ഫോമിലെത്തുന്ന മുംബൈയെ തോല്‍പ്പിക്കുക കെയ്ന്‍ വില്യംസണിനും സംഘത്തിനും എളുപ്പമാവില്ല. കീറോണ്‍ പൊള്ളാര്‍ഡ്, ഹര്‍ദിക് പാണ്ഡ്യ, ക്രുണാല്‍ പാണ്ഡ്യ എന്നിവര്‍ ഫോമിലേക്കെത്തിയതോടെ മുംബൈ ചാമ്പ്യന്‍നിരയായി മാറിക്കഴിഞ്ഞു. വൈകീട്ട് 7.30ന് ഡല്‍ഹിയിലാണ് മത്സരം. ബാറ്റിങ്ങിന് അനുകൂലമായ മൈതാനത്തില്‍ ഇരു ടീമിന്റെയും ബാറ്റിങ് കരുത്ത് പരീക്ഷിക്കപ്പെടുമെന്നുറപ്പ്. മത്സരത്തില്‍ കാത്തിരിക്കുന്ന റെക്കോഡുകള്‍ എന്തൊക്കെയാണെന്ന് നോക്കാം.

kanewilliamson-rohit

ഹൈദരാബാദിന്റെ മനീഷ് പാണ്ഡെ 56 റണ്‍സ് കൂടി നേടിയാല്‍ ടി20 ഫോര്‍മാറ്റില്‍ 6000 റണ്‍സ് പൂര്‍ത്തിയാക്കും. 239 ഇന്നിങ്‌സില്‍ നിന്ന് 5944 റണ്‍സ് നിലവില്‍ മനീഷിന്റെ പേരിലുണ്ട്. 6000 റണ്‍സ് നേട്ടത്തിലെത്തുന്ന ഒമ്പതാമത്തെ ഇന്ത്യന്‍ താരമെന്ന നേട്ടമാണ് മനീഷിനെ കാത്തിരിക്കുന്നത്.

400 ടി20 സിക്‌സുകളെന്ന നേട്ടത്തിലെത്താന്‍ മുംബൈ നായകന്‍ രോഹിത് ശര്‍മക്ക് വേണ്ടത് മൂന്ന് സിക്‌സുകള്‍ കൂടി. ഈ നേട്ടത്തിലെത്തുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന ബഹുമതിയാണ് രോഹിതിനെ കാത്തിരിക്കുന്നത്. നിലവിലെ ഫോമില്‍ ഹൈദരാബാദിനെതിരേ തന്നെ രോഹിത് ഈ നേട്ടത്തിലെത്തിയേക്കും.

മുംബൈ റണ്‍സിനൊപ്പം 1000 റണ്‍സ് നേട്ടത്തിലെത്താന്‍ ഇഷാന്‍ കിഷന് വേണ്ടത് 35 റണ്‍സ്. എന്നാല്‍ അവസാന രണ്ട് മത്സരത്തിലും ടീമില്‍ ഇഷാന്‍ കിഷന് ഇടമില്ലായിരുന്നു. സീസണില്‍ മികച്ച ഫോമിലായിരുന്നില്ല ഇഷാന്റെ പ്രകടനം.

മുംബൈക്കൊപ്പം തന്റെ 100ാം മത്സരമാണ് ബുംറ ഇന്ന് കളിക്കുന്നത്. ഈ നേട്ടത്തിലെത്തുന്ന ആറാമത്തെ മുംബൈ താരമെന്ന ബഹുമതിയാണ് ബുംറയെ കാത്തിരിക്കുന്നത്. സിഎസ്‌കെയ്‌ക്കെതിരേ കരിയറിലെ ഏറ്റവും മോശം പ്രകടനമാണ് ബുംറ കാഴ്ചവെച്ചത്.

ക്രുണാല്‍ പാണ്ഡ്യ ഒരു വിക്കറ്റ് കൂടി നേടിയാല്‍ മുംബൈ ഇന്ത്യന്‍സിനൊപ്പം 50 വിക്കറ്റ് നേട്ടം പൂര്‍ത്തിയാക്കാന്‍ ക്രുണാലിനാവും. കീറോണ്‍ പൊള്ളാര്‍ഡിന് ശേഷം മുംബൈക്കായി 1000 റണ്‍സും 50 വിക്കറ്റും നേടുന്ന താരമെന്ന റെക്കോഡാണ് ക്രുണാലിനെ കാത്തിരിക്കുന്നത്.

ഹര്‍ദിക് പാണ്ഡ്യക്ക് ഭീഷണി ഉയര്‍ത്തി റാഷിദ് ഖാന്‍. 33 പന്തുകള്‍ എറിഞ്ഞപ്പോള്‍ രണ്ട് തവണ ഹര്‍ദിക്കിനെ റാഷിദ് മടക്കി. 18 റണ്‍സ് മാത്രമാണ് ഹര്‍ദിക്കിന് നേടാനായത്.

നിലവിലെ മുംബൈ ഇന്ത്യന്‍സ് താരങ്ങളില്‍ ഹൈദരാബാദിനെതിരേ കൂടുതല്‍ റണ്‍സ് പൊള്ളാര്‍ഡിനാണ്. 15 ഇന്നിങ്‌സില്‍ നിന്ന് 418 റണ്‍സ് അദ്ദേഹം നേടിയിട്ടുണ്ട്. 46.44 എന്ന മികച്ച ശരാശരിയും 148.22 എന്ന മികച്ച സ്‌ട്രൈക്കറേറ്റും പൊള്ളാര്‍ഡിന്റെ പേരിലുണ്ട്.

Story first published: Tuesday, May 4, 2021, 10:53 [IST]
Other articles published on May 4, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+