IPL 2021: മുംബൈയും ഡല്‍ഹിയും നേര്‍ക്കുനേര്‍, ഈ മൂന്ന് താര പോരാട്ടങ്ങളെ കരുതിയിരിക്കുക
ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഇന്ന് വമ്പന്‍ പോരാട്ടം. അവസാന സീസണിലെ ഫൈനലിസ്റ്റുകളായ മുംബൈ ഇന്ത്യന്‍സും ഡല്‍ഹി ക്യാപിറ്റല്‍സും നേര്‍ക്കുനേര്‍ എത്തുമ്പോള്‍ തകര്‍പ്പന്‍ പോരാട്ടം തന്നെയാണ് പ്രതീക്ഷിക്കപ്പെടുന്നത്. അവസാന രണ്ട് മത്സരത്തിലും ജയിച്ച ആത്മവിശ്വാസത്തില്‍ മുംബൈ ഇറങ്ങുമ്പോള്‍ പഞ്ചാബ് കിങ്‌സിനെ തോല്‍പ്പിച്ചതിന്റെ കരുത്തിലാണ് ഡല്‍ഹിയുടെ വരവ്. വിജയക്കുതിപ്പ് തുടരുന്നത് മുംബൈയാണോ അതോ ഡല്‍ഹിയാണോയെന്ന് കാത്തിരുന്ന് കാണാം. മത്സരത്തില്‍ കരുതിയിരിക്കേണ്ട മൂന്ന് താരപോരാട്ടങ്ങള്‍ ഇതാ

ജസ്പ്രീത് ബുംറ-റിഷഭ് പന്ത്
ഡല്‍ഹി ക്യാപിറ്റല്‍സ് നായകന്‍ റിഷഭ് പന്തിന്റെ പേടി സ്വപ്‌നമാണ് മുംബൈ പേസര്‍ ജസ്പ്രീത് ബുംറ. റിഷഭ് പന്തിനെതിരേ 33 പന്തുകളെറിഞ്ഞ ബുംറ അഞ്ച് തവണയാണ് താരത്തിന്റെ വിക്കറ്റ് നേടിയത്. അതിനാല്‍ത്തന്നെ ഇരുവരും തമ്മിലുള്ള പോരാട്ടം നിര്‍ണ്ണായകമാണ്. കാരണം ഡല്‍ഹിയുടെ നാലാം നമ്പറിലിറങ്ങുന്ന റിഷഭിന്റെ പ്രകടനത്തെ ടീം വെല്ലാതെ ആശ്രയിക്കുന്നുണ്ട്. അതിനാല്‍ത്തന്നെ പെട്ടെന്ന് റിഷഭിനെ മടക്കാനായാല്‍ ഡല്‍ഹിയുടെ സ്‌കോര്‍ബോര്‍ഡിനെ അത് കാര്യമായി ബാധിക്കും. മികച്ച ഫോമിലുള്ള ബുംറയുടെ തന്ത്രങ്ങള്‍ക്ക് മുന്നില്‍ വീണ്ടും റിഷഭ് വീഴുമോയെന്ന് കാത്തിരുന്ന് കാണാം.

രോഹിത് ശര്‍മ-കഗിസോ റബാദ
മുംബൈ ഓപ്പണറും നായകനുമായ രോഹിത് ശര്‍മക്ക് വെല്ലുവിളി ഉയര്‍ത്തി കഗിസോ റബാദ ഡല്‍ഹി നിരയിലുണ്ട്. ഡല്‍ഹിക്കെതിരേ 800 ലധികം റണ്‍സ് നേടിയിട്ടുള്ള താരമാണ് രോഹിത്. അതിനാല്‍ത്തന്നെ രോഹിതിനെ തുടക്കത്തിലേ പിടിച്ചുകെട്ടേണ്ടത് ഡല്‍ഹിക്ക് അത്യാവശ്യമാണ്. രോഹിതിനെ പൂട്ടാന്‍ ടീമിന്റെ മുഖ്യ പേസറായ കഗിസോ റബാദയെത്തന്നെയാവും ഡല്‍ഹി നിയോഗിക്കുക. ആദ്യ മൂന്ന് മത്സരത്തിലും രോഹിതിന് അര്‍ധ സെഞ്ച്വറി പ്രകടനം നടത്താന്‍ സാധിച്ചിരുന്നില്ല. ഡല്‍ഹിക്കെതിരേ റബാദയുടെ വെല്ലുവിളി രോഹിത് അതിജീവിക്കുമോയെന്ന് കാത്തിരുന്ന് കാണാം.

ശിഖര്‍ ധവാന്‍-ട്രന്റ് ബോള്‍ട്ട്
മികച്ച ഫോമിലാണ് ഡല്‍ഹി ഓപ്പണര്‍ ശിഖര്‍ ധവാനുള്ളത്. മൂന്ന് മത്സരത്തില്‍ രണ്ട് അര്‍ധ സെഞ്ച്വറിയുമായി റണ്‍വേട്ടക്കാരില്‍ തലപ്പത്താണ് ധവാന്‍. 186 റണ്‍സ് ഇതിനോടകം ധവാന്‍ നേടിക്കഴിഞ്ഞു. നിലയുറപ്പിച്ചാല്‍ വളരെ അപകടകാരിയായി മാറുന്ന ബാറ്റ്‌സ്മാനാണ് ധവാന്‍. അതിനാല്‍ത്തന്നെ ധവാനെ തുടക്കത്തിലെ ധവാനെ മടക്കാന്‍ ട്രന്റ് ബോള്‍ട്ടിന്റെ സ്വിങ് ബോളിനെയാവും മുംബൈ ആശ്രയിക്കുക. അവസാന സീസണില്‍ ബോള്‍ട്ടിന് മുന്നില്‍ ധവാന്‍ വീണിട്ടുണ്ട്. ആ മികവ് ഇത്തവണയും ആവര്‍ത്തിക്കാന്‍ ബോള്‍ട്ടിനാവുമോയെന്ന് കണ്ടറിയാം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications