Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2021: എല്‍ ക്ലാസികോ ഇന്ന്, സിഎസ്‌കെ x മുംബൈ, കാത്തിരിക്കുന്ന റെക്കോഡുകളറിയാം

csk-mi

ഡല്‍ഹി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഇന്ന് എല്‍ ക്ലാസികോ. അഞ്ച് തവണ ചാമ്പ്യന്മാരായ രോഹിത് ശര്‍മ നയിക്കുന്ന മുംബൈ ഇന്ത്യന്‍സും മൂന്ന് തവണ ചാമ്പ്യന്മാരായ എംഎസ് ധോണി നയിക്കുന്ന സിഎസ്‌കെയും എത്തുമ്പോള്‍ മത്സരത്തില്‍ തീപാറും. കളിക്കണക്കിലെ ആധിപത്യത്തില്‍ വിശ്വസിച്ച് മുംബൈ ഇറങ്ങുമ്പോള്‍ നിലവിലെ ഫോമില്‍ പ്രതീക്ഷവെച്ചാണ് സിഎസ്‌കെ ഇറങ്ങുന്നത്. ഡല്‍ഹിയിലാണ് മത്സരം. അതിനാല്‍ത്തന്നെ മികച്ച ബാറ്റിങ് പ്രകടനം തന്നെ പ്രതീക്ഷിക്കാം. ആരാധകര്‍ കാത്തിരുന്ന ആവേശ പോരാട്ടത്തില്‍ താരങ്ങളെ കാത്തിരിക്കുന്ന റെക്കോഡുകള്‍ എന്തൊക്കെയാണെന്ന് നോക്കാം.

1

മുംബൈയുടെ ക്രുണാല്‍ പാണ്ഡ്യക്ക് ഐപിഎല്ലില്‍ 50 പൂര്‍ത്തിയാക്കാന്‍ വേണ്ടത് ഒരു വിക്കറ്റ്. ഈ നേട്ടത്തിലെത്തിയാല്‍ മുംബൈക്കായി 50 വിക്കറ്റും 1000 റണ്‍സും നേടുന്ന രണ്ടാമത്തെ താരമായി ക്രുണാല്‍ പാണ്ഡ്യ മാറും. കീറോണ്‍ പൊള്ളാര്‍ഡാണ് നേരത്തെ ഈ നേട്ടത്തിലെത്തിയത്.

സിഎസ്‌കെയുടെ സുരേഷ് റെയ്‌നയുടെ 200ാം ഐപിഎല്‍ മത്സരമാണിത്. ഈ നേട്ടത്തിലെത്തുന്ന നാലാമത്തെ താരമായി റെയ്‌ന മാറും. എംഎസ് ധോണി, രോഹിത് ശര്‍മ, ദിനേഷ് കാര്‍ത്തിക് എന്നിവരാണ് നേരത്തെ ഈ നേട്ടം സ്വന്തമാക്കിയത്.

2

മുംബൈ നായകന്‍ രോഹിത് ശര്‍മയുടെ 350ാമത്തെ ടി20 മത്സരമാണിത്. ആദ്യമായാണ് ഒരു ഇന്ത്യക്കാരന്‍ ഈ നേട്ടത്തിലെത്തുന്നത്. ടി20യില്‍ ഇന്ത്യക്കാരില്‍ കൂടുതല്‍ സെഞ്ച്വറി (6) എന്ന നേട്ടവും രണ്ടാമത്തെ കൂടുതല്‍ റണ്‍സ് (9280) എന്ന നേട്ടവും രോഹിതിന്റെ പേരിലാണ്.

സിഎസ്‌കെയെ തോല്‍പ്പിച്ചാല്‍ ക്യാപ്റ്റനെന്ന നിലയില്‍ കൂടുതല്‍ ജയമുള്ള രണ്ടാമത്തെ നായകനായി രോഹിത് മാറും. നിലവില്‍ ഗൗതം ഗംഭീറിനൊപ്പം 71 ജയവുമായി തുല്യത പങ്കിടുകയാണ് രോഹിത്. 115 ജയമുള്ള ധോണിയാണ് ഈ റെക്കോഡില്‍ തലപ്പത്ത്.

3

സിഎസ്‌കെയ്ക്കായി 50ാം മത്സരമാണ് ദീപക് ചഹാര്‍ കളിക്കുന്നത്. സിഎസ്‌കെയ്‌ക്കൊപ്പം ഈ നേട്ടത്തിലെത്തുന്ന ആദ്യ സ്‌പെഷ്യലിസ്റ്റ് പേസറാണ് അദ്ദേഹം.

അവസാന മൂന്ന് മത്സരത്തില്‍ രണ്ട് തവണയും സെഞ്ച്വറി കൂട്ടുകെട്ട് ഉണ്ടാക്കാന്‍ റുതുരാജ് ജയ്ഗ്വാദ്-ഫഫ് ഡുപ്ലെസിസ് എന്നിവര്‍ക്കായി. മുംബൈയ്‌ക്കെതിരേയും ഇത് നേടാനായാല്‍ സിഎസ്‌കെയ്ക്കായി ഒരു സീസണില്‍ കൂടുതല്‍ സെഞ്ച്വറി കൂട്ടുകെട്ട് ഉണ്ടാക്കുന്ന ഓപ്പണര്‍മാരാവാന്‍ ഇവര്‍ക്ക് സാധിക്കും.

2012ല്‍ ഡല്‍ഹിയില്‍ അവസാനമായി രണ്ടാമത് ബാറ്റ് ചെയ്ത് സിഎസ്‌കെ തോറ്റത്. അതിനാല്‍ത്തന്നെ ടോസ് മത്സരത്തില്‍ നിര്‍ണ്ണായക ഘടകമാവും.

4

സിഎസ്‌കെയ്ക്കായി 50 സിക്‌സ് പൂര്‍ത്തിയാക്കാന്‍ രവീന്ദ്ര ജഡേജയ്ക്ക് വേണ്ടത് രണ്ട് സിക്‌സ് കൂടി. സിഎസ്‌കെയ്ക്കായി ഈ നേട്ടം സ്വന്തമാക്കുന്ന അഞ്ചാമത്തെ താരമാവാന്‍ ജഡേജക്കാവും. ധോണി, റെയ്‌ന, മുരളി വിജയ്, അമ്പാട്ടി റായിഡു എന്നിവരാണ് നേരത്തെ ഈ നേട്ടത്തിലെത്തിയത്.

ക്വിന്റന്‍ ഡീകോക്ക് 1 സിക്‌സ് കൂടി നേടിയാല്‍ മുംബൈ ഇന്ത്യന്‍സിനൊപ്പം 50 സിക്‌സര്‍ നേടുന്ന രണ്ടാമത്തെ വിദേശ താരമായി മാറും. കീറോണ്‍ പൊള്ളാര്‍ഡാണ് ആദ്യം ഈ നേട്ടത്തിലെത്തിയത്.

ഡല്‍ഹിയില്‍ കളിച്ച അവസാന ആറ് മത്സരത്തില്‍ അഞ്ചിലും സിഎസ്‌കെ ജയിച്ചു. 2018ലാണ് ഒരു മത്സരം തോറ്റത്. ഡല്‍ഹിയില്‍ മുംബൈയേക്കാള്‍ മികച്ച റെക്കോഡ് സിഎസ്‌കെയ്ക്കുണ്ട്.

Story first published: Saturday, May 1, 2021, 11:38 [IST]
Other articles published on May 1, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+