Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2021: MI Vs CSK, സിക്‌സറില്‍ റെക്കോഡ് ലക്ഷ്യമിട്ട് 'ഹിറ്റ്മാന്‍', ചരിത്ര നേട്ടം തൊട്ടടുത്ത്

ദുബായ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 2021 സീസണിന്റെ രണ്ടാം പാദത്തിന് ഇന്ന് തുടക്കമാവുകയാണ്. നിലവിലെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യന്‍സും മുന്‍ ചാമ്പ്യന്മാരായ സിഎസ്‌കെയും തമ്മിലുള്ള പോരാട്ടത്തോടെയാവും രണ്ടാം പാദം ആരംഭിക്കുക. ആദ്യ പാദത്തിലെ പോയിന്റ് പട്ടിക പ്രകാരം ഡല്‍ഹി ക്യാപിറ്റല്‍സ്, സിഎസ്‌കെ, ആര്‍സിബി, മുംബൈ ഇന്ത്യന്‍സ് എന്നിവരാണ് ആദ്യ നാലിലുള്ളത്. യുഎഇയിലേക്ക് മത്സരം എത്തുന്നതോടെ പോയിന്റ് പട്ടികയില്‍ വലിയ മാറ്റം തന്നെ പ്രതീക്ഷിക്കാം.


1

രണ്ടാം പാദത്തില്‍ കാണികള്‍ക്കും മത്സരം കാണാന്‍ അവസരം ഉള്ളതിനാല്‍ ആവേശം ഇരട്ടിയാവും. സിഎസ്‌കെയും മുംബൈയും നേര്‍ക്കുനേര്‍ എത്തുമ്പോള്‍ കാണികള്‍ക്കും അത് ആഘോഷ കാഴ്ചയാവും. സിഎസ്‌കെയ്‌ക്കെതിരായ ആദ്യ മത്സരത്തിലൂടെ ചരിത്ര റെക്കോഡാണ് മുംബൈ ഇന്ത്യന്‍സ് നായകനായ രോഹിത് ശര്‍മ ലക്ഷ്യമിടുന്നത്. മത്സരത്തില്‍ മൂന്ന് സിക്‌സുകള്‍ കൂടി നേടിയാല്‍ ടി20 ഫോര്‍മാറ്റില്‍ 400 സിക്‌സുകളെന്ന റെക്കോഡ് നേട്ടത്തിലേക്കെത്താന്‍ രോഹിത് ശര്‍മക്കാവും. ഈ നേട്ടത്തിലെത്തുന്ന ആദ്യത്തെ ഇന്ത്യക്കാരനെന്ന ബഹുമതിയാണ് രോഹിത്തിനെ കാത്തിരിക്കുന്നത്. 34കാരനായ താരത്തിന്റെ പേരില്‍ നിലവില്‍ 397 സിക്‌സുകളാണുള്ളത്.

300ന് മുകളില്‍ സിക്‌സുകള്‍ നേടിയത് നാല് ഇന്ത്യന്‍ താരങ്ങള്‍ മാത്രമാണ്. രോഹിത് ശര്‍മ തലപ്പത്ത് നില്‍ക്കുമ്പോള്‍ രണ്ടാം സ്ഥാനത്ത് സിഎസ്‌കെയുടെ സുരേഷ് റെയ്‌നയാണ്. 324 സിക്‌സുകളാണ് റെയ്‌ന പറത്തിയത്. 2020 സീസണില്‍ കളിക്കാതിരുന്ന റെയ്‌ന രണ്ടാം പാദത്തില്‍ കളിക്കുന്നുണ്ട്. മൂന്നാം സ്ഥാനത്ത് ഇന്ത്യന്‍ നായകനും ആര്‍സിബി നായകനുമായ വിരാട് കോലിയാണ്. 315 സിക്‌സാണ് കോലിയുടെ പേരിലുള്ളത്. സിഎസ്‌കെ നായകന്‍ എംഎസ് ധോണി 303 സിക്‌സുകളാണ് നേടിയത്.

2

ടി20 ഫോര്‍മാറ്റില്‍ കൂടുതല്‍ സിക്‌സുള്ള താരങ്ങളെ പരിഗണിച്ചാല്‍ എട്ടാം സ്ഥാനത്താണ് രോഹിത്. ക്രിസ് ഗെയ്ല്‍, കീറോണ്‍ പൊള്ളാര്‍ഡ്, ആന്‍ഡ്രേ റസല്‍, ബ്രണ്ടന്‍ മക്കല്ലം, ഷെയ്ന്‍ വാട്‌സന്‍, എബി ഡിവില്ലിയേഴ്‌സ്, ആരോണ്‍ ഫിഞ്ച് എന്നിവരാണ് രോഹിത്തിന് മുന്നിലുള്ളത്. മുംബൈ ഇന്ത്യന്‍സിനൊപ്പമാണ് രോഹിത് കൂടുതല്‍ സിക്‌സും നേടിയത് (173). ഡെക്കാന്‍ ചാര്‍ജേഴ്‌സിനുവേണ്ടി 51 സിക്‌സും രോഹിത് നേടിയിട്ടുണ്ട്.

രോഹിത് മുംബൈയുടെ നായകസ്ഥാനത്തേക്ക് എത്തിയതോടെയാണ് ടീമിന്റെ രാശി തെളിഞ്ഞത്. അഞ്ച് തവണ മുംബൈ കിരീടം ചൂടിയതും രോഹിതിന്റെ ക്യാപ്റ്റന്‍സിയിലാണ്.എന്നാല്‍ അന്താരാഷ്ട്ര ടി20യിലെ പ്രകടനവുമായി താരതമ്യപ്പെടുത്തുമ്പോള്‍ രോഹിതിന്റെ ഐപിഎല്ലിലെ പ്രകടനം മോശമാണ്. ഇന്ത്യന്‍ ജഴ്‌സിയില്‍ നാല് സെഞ്ച്വറി നേടിയ രോഹിത്തിന് ഐപിഎല്ലില്‍ ഒരു സെഞ്ച്വറിയാണ് നേടാനായത്. 133 സിക്‌സുകളാണ് ഇന്ത്യക്കായി രോഹിത് നേടിയത്.

3

സിഎസ്‌കെയ്‌ക്കെതിരേ ജയിച്ച് രണ്ടാം പാദത്തിലെ തുടക്കം ഗംഭീരമാക്കാനുറച്ചാവും മുംബൈ ഇന്നിറങ്ങുക. നാല് ജയവും മൂന്ന് തോല്‍വിയുമാണ് ആദ്യ പാദത്തില്‍ മുംബൈ നേരിട്ടത്. ടീമിലെ സൂപ്പര്‍ താരങ്ങളെല്ലാം രണ്ടാം പാദത്തിലും കളിക്കുന്നുണ്ടെന്നത് ടീമിന് കൂടുതല്‍ കരുത്തേകുന്നു. സിഎസ്‌കെയ്‌ക്കെതിരേ മാനസികമായ മുന്‍തൂക്കം മുംബൈക്കുണ്ട്. 31 തവണ ഏറ്റുമുട്ടിയപ്പോള്‍ 19 തവണയും ജയം മുംബൈക്കായിരുന്നു. ആദ്യ പാദത്തില്‍ നേര്‍ക്കുനേര്‍ എത്തിയപ്പോഴും ആവേശ ജയം മുംബൈയാണ് സ്വന്തമാക്കിയത്.

ധോണിയുടെ തന്ത്രങ്ങളെ മെരുക്കാന്‍ രോഹിത്തിന് സാധിക്കുമോയെന്നത് കാത്തിരുന്ന് കാണാം. സിഎസ്‌കെയെ സംബന്ധിച്ച് യുഎഇ വലിയ ആധിപത്യം നല്‍കുന്ന പിച്ചല്ല. 2020ലെ യുഎഇ ഐപിഎല്ലില്‍ പ്ലേ ഓഫില്‍ കടക്കാനാവാതെ സിഎസ്‌കെ ചരിത്രത്തിലാദ്യമായി പുറത്തായിരുന്നു. ആദ്യ പാദം കളിച്ച സൂപ്പര്‍ താരങ്ങളെല്ലാം രണ്ടാം പാദത്തിലും സിഎസ്‌കെയിലുള്ളത് ആശ്വാസം നല്‍കുന്ന കാര്യമാണ്. 2020ല്‍ നേരിട്ട ബാറ്റിങ് തകര്‍ച്ച ഇത്തവണ ആവര്‍ത്തിക്കാതിരിക്കാനുള്ള കഠിന പരിശീലനത്തിലാണ് ധോണിയും സംഘവും.

Story first published: Sunday, September 19, 2021, 10:07 [IST]
Other articles published on Sep 19, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+