Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2021: പൊള്ളാര്‍ഡിന് 'മധുരപ്പതിനേഴ്', പൃഥ്വിയെ പിന്നിലാക്കി- ഇനി ഫിഫ്റ്റിയില്‍ മാസ്റ്റര്‍

ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരായ വണ്‍മാന്‍ ഷോയ്‌ക്കെതിരേ പുതിയൊരു റെക്കോര്‍ഡ് കൂടി സ്വന്തം പേരില്‍ കുറിക്കാന്‍ മുംബൈ ഇന്ത്യന്‍സിന്റെ സൂപ്പര്‍ ഓള്‍റൗണ്ടര്‍ കരെണ്‍ പൊള്ളാര്‍ഡിനു കഴിഞ്ഞു. ഈ സീസണിലെ ടൂര്‍ണമെന്റിലെ ഏറ്റവും വേഗമേറിയ ഫിഫ്റ്റിയെന്ന റെക്കോര്‍ഡാണ് പൊള്ളാര്‍ഡ് സ്വന്തം പേരിലാക്കിയത്. അര്‍ധസെഞ്ച്വറിയിലെത്താന്‍ വെറും 17 ബോളുകള്‍ മാത്രമേ അദ്ദേഹത്തിനു വേണ്ടി വന്നുള്ളൂ.

1

ഡല്‍ഹി ക്യാപ്പിറ്റല്‍സിന്റെ യുവ ഓപ്പണര്‍ പൃഥ്വി ഷായുടെ പേരിലായിരുന്ന റെക്കോര്‍ഡാണ് പൊള്ളാര്‍ഡ് പഴങ്കഥയാക്കിയത്. കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനെതിരാ കളിയില്‍ 18 ബോളിലായിരുന്നു പൃഥ്വിയുടെ ഫിഫ്റ്റി. ഇതാണ് പൊള്ളാര്‍ഡ് അവിശ്വസനീയ ബാറ്റിങ് പ്രകടനത്തിലൂടെ തിരുത്തിയത്. ഇതേ മല്‍സരത്തില്‍ തന്നെ വേഗമേറിയ മൂന്നാമത്തെ ഫിഫ്റ്റിയെന്ന നേട്ടത്തിനൊപ്പം ചെന്നെ സൂപ്പര്‍ കിങ്‌സിന്റെ അമ്പാട്ടി റായുഡുവെത്തിയിരുന്നു. 20 ബോളിലായിരുന്നു അദ്ദേഹത്തിന്റെ ഫിഫ്റ്റി. നേരത്തേ പഞ്ചാബ് കിങ്‌സിന്റെ ദീപക് ഹൂഡയും 20 ബോളില്‍ തന്നെ ഫിഫ്റ്റിയടിച്ചിരുന്നു.

ഐപിഎല്ലില്‍ ഇതു നാലാം തവണയാണ് 20ലോ അതില്‍ താഴെയോ ബോളില്‍ പൊള്ളാര്‍ഡ് ഫിഫ്റ്റി തികച്ചത്. മറ്റൊരു താരത്തിനും അവകാശപ്പെടാനില്ലാത്ത റെക്കോര്‍ഡ്. രണ്ടു തവണ വീതം ഈ നേട്ടത്തിലെത്തിയ ഡേവിഡ് വാര്‍ണര്‍, ഹാര്‍ദിക് പാണ്ഡ്യ, സുനില്‍ നരെയ്ന്‍ എന്നിവര്‍ രണ്ടാംസ്ഥാനം പങ്കിടുകയാണ്.

സിഎസ്‌കെയ്‌ക്കെതിരേ 219 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന മുംബൈ 10 ഓവറില്‍ മൂന്നു വിക്കറ്റിന് 81 റണ്‍സെടുത്തു നില്‍ക്കെയാണ് പൊള്ളാര്‍ഡ് ബാറ്റ് ചെയ്യാന്‍ ക്രീസിലെത്തിയത്. ആദ്യ അഞ്ചു ബോളില്‍ മൂന്നു റണ്‍സാണ് അദ്ദേഹം നേടിയത്. എന്നാല്‍ രവീന്ദ്ര ജഡേജയെറിഞ്ഞ ഓവറില്‍, നേരിട്ട ആറാമത്തെ ബോളില്‍ പൊള്ളാര്‍ഡ് ആദ്യ സിക്‌സര്‍ തൊടുത്തു. അവസാനത്തെ രണ്ടു ബോളുകള്‍ കൂടി സിക്‌സറിലേക്കു പായിച്ച് അദ്ദേഹം വരാന്‍ പോവുന്ന കൊടുങ്കാറ്റിന്റെ സൂചന സിഎസ്‌കെയ്ക്കു നല്‍കി.

അടുത്ത ഓവറില്‍ ലുംഗി എന്‍ഗിഡിക്കെതിരേ തുടര്‍ച്ചയായി രണ്ടു സിക്‌സറുകള്‍ പൊള്ളാര്‍ഡ് പറത്തി. ശര്‍ദ്ദുല്‍ ഠാക്കൂറിന്റെ അടുത്ത ഓവറില്‍ ഒരു സിക്‌സറും ഹാട്രിക് ബൗണ്ടറികളുമടിച്ച് അദ്ദേഹം 17 ബോളില്‍ ഫിഫ്റ്റിയെന്ന നാഴികക്കല്ലും പിന്നിട്ടു. അതുകൊണ്ട് അദ്ദേഹം നിര്‍ത്തിയിയില്ല. മുംബൈയെ റെക്കോര്‍ഡ് റണ്‍ചേസിലേക്കു നയിച്ച് ഹീറോയായാണ് പൊള്ളാര്‍ഡ് ക്രീസ് വിട്ടത്. 219 റണ്‍സെന്ന വന്‍ വിജയലക്ഷ്യം അവസാന ബോളില്‍ മുംബൈ മറികടക്കുകയായിരുന്നു. പൊള്ളാര്‍ഡ് 34 ബോളില്‍ എട്ടു സിക്‌സറുകളും നാലു ബൗണ്ടറികളുമടക്കം 87 റണ്‍സോടെ പുറത്താവാതെ നിന്നു.

Story first published: Sunday, May 2, 2021, 0:21 [IST]
Other articles published on May 2, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+