Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2021: മുംബൈ ഇവരെ എന്ത് വന്നാലും വിടില്ല, മെഗാ താരലേലത്തില്‍ ആരും പ്രതീക്ഷിക്കേണ്ട

മുംബൈ: അടുത്ത സീസണിന് മുന്നോടിയായി ഐപിഎല്ലില്‍ മെഗാ താരലേലം നടത്തുമെന്ന് ഉറപ്പാണ്. ടീമുകള്‍ വമ്പന്‍ താരങ്ങളെ വാങ്ങാനായി കാത്തിരിക്കുകയാണ്. എന്നാല്‍ ചാമ്പ്യന്‍ ടീമായ മുംബൈ ഇന്ത്യന്‍സ് ആരെ കൊടുക്കും ആരെ വാങ്ങുമെന്ന ചര്‍ച്ചകള്‍ ആരംഭിച്ച് കഴിഞ്ഞു. യഥാര്‍ത്ഥത്തില്‍ മുംബൈ ടീമിന് ഒരു താരത്തെയും വാങ്ങേണ്ട ആവശ്യമില്ല. എന്നാല്‍ നിലനിര്‍ത്താന്‍ കഴിയുന്ന താരങ്ങളുടെ കാര്യത്തില്‍ ഒരു പരിധിയുണ്ട്. മൂന്ന് കളിക്കാരെ മാത്രമേ അവര്‍ക്ക് നിലനിര്‍ത്താന്‍ സാധിക്കൂ. അതുകൊണ്ട് അവര്‍ ആരെ നിലനിര്‍ത്തുമെന്നാണ് അറിയേണ്ടത്.

ഓള്‍റൗണ്ട് വെടിക്കെട്ട്

ഓള്‍റൗണ്ട് വെടിക്കെട്ട്

മുംബൈ ടീമിന്റെ ഏറ്റവും വലിയ കരുത്ത് അവസാന ഓവറുകളില്‍ കത്തിക്കയറാനുള്ള അവരുടെ കഴിവാണ്. അതിന് പിന്നിലുള്ള താരം ഹര്‍ദിക് പാണ്ഡ്യയാണ്. വേണ്ട സമയത്ത് വെടിക്കെട്ടിനും, പന്തെറിഞ്ഞ് വിക്കറ്റെടുക്കാനും ഹര്‍ദിക്കിന് ശേഷിയുണ്ട്. മുംബൈ നിരയിലെ ഏറ്റവും ഗംഭീര ഫീല്‍ഡറും ഹര്‍ദിക് പാണ്ഡ്യ തന്നെയാണ്. ഐപിഎല്ലിലെ ഹര്‍ദിക്കിന്റെ പ്രകടനമാണ് അന്താരാഷ്ട്ര ക്രിക്കറ്റിലെ സ്‌ഫോടനാത്മക ഫിനിഷറായി താരത്തെ മാറ്റിയത്. മുംബൈ എന്ത് വന്നാലും ഹര്‍ദിക്കിനെ നിലനിര്‍ത്തും. ഭാവിയിലേക്കുള്ള മുംബൈ ക്യാപ്റ്റന്‍ കൂടിയാണ് ഹര്‍ദിക്.

ഹിറ്റ്മാന്‍ ഇല്ലാതെ എന്ത് മുംബൈ

ഹിറ്റ്മാന്‍ ഇല്ലാതെ എന്ത് മുംബൈ

മുംബൈ ടീം എന്ന് പറഞ്ഞാല്‍ ഹിറ്റ്മാന്‍ രോഹിത് ശര്‍മയാണ്. രോഹിത്തില്ലാത്ത ഒരു മുംബൈ ടീമിനെ സങ്കല്‍പ്പിക്കാന്‍ പോലുമാവില്ല. മുംബൈയുടെ അഞ്ച് കീരിടങ്ങളിലും രോഹിത്തിന് പങ്കുണ്ട്. ബാറ്റിംഗിലും ഗംഭീര പ്രകടനം രോഹിത് മുംബൈക്കായി നടത്തിയിട്ടുണ്ട്. രോഹിത്തിന്റെ ക്യാപ്റ്റന്‍സി എന്നത് ടീമിന്റെ സുപ്രധാന ലൈനപ്പിനെ നിയന്ത്രിക്കുന്നതാണ്. അതൊരിക്കലും മുംബൈ അഴിച്ചുപണിയില്ല. കോര്‍ ടീമിനെ നിലനിര്‍ത്താനാണ് മുംബൈ എപ്പോഴും ശ്രമിക്കാറുള്ളത്. രോഹിത് അതുകൊണ്ട് മുംബൈ ടീമില്‍ തന്നെ തുടരുമെന്ന് വ്യക്തമാണ്.

ബും ബും ബുംറ

ബും ബും ബുംറ

ഡെത്ത് ഓവറുകളില്‍ മുംബൈ മത്സരം ജയിക്കുന്ന രീതി കുറേ സീസണുകളിലായി തുടരുന്നതാണ്. അതിന് ചുക്കാന്‍ പിടിക്കുന്നത് ജസ്പ്രീത് ബുംറയുമാണ്. 2013 മുതല്‍ മുംബൈയുടെ ഐപിഎല്ലിലെ കുതിപ്പില്‍ നിര്‍ണായക പങ്കുവഹിച്ചത് ബുംറയാണ്. മുംബൈ ചാമ്പ്യന്‍ ടീമായി മാറുന്നതും ബുംറയുടെ മിടുക്കിലാണ്. ഈ സീസണില്‍ തന്നെ മുംബൈ രണ്ട് മത്സരങ്ങള്‍ വിജയിച്ചത് ബുംറയുടെ ഡെത്ത് ഓവര്‍ മികവ് കാരണമാണ്. ന്യൂബോളില്‍ മികവ് കാണിക്കാന്‍ കഴിയുന്ന ലോകത്തെ ഏറ്റവും മികച്ച ബൗളര്‍ കൂടിയാണ് ബുംറ. മുംബൈയുടെ ഗെയിം പ്ലാന്‍ തന്നെ ബുംറയെ ആശ്രയിച്ചാണ്. മുംബൈ നിലനിര്‍ത്തുന്ന മൂന്നാമത്തെ താരം ബുംറ തന്നെയാവുമെന്ന് ഉറപ്പാണ്.

ഇവരെ തിരിച്ചുപിടിച്ചേക്കും

ഇവരെ തിരിച്ചുപിടിച്ചേക്കും

മുംബൈ ലേലത്തില്‍ തിരിച്ചുപിടിക്കാന്‍ സാധ്യതയുള്ള കളിക്കാരും ഇക്കൂട്ടത്തിലുണ്ട്. കിരോണ്‍ പൊള്ളാര്‍ഡ്, ഇഷാന്‍ കിഷന്‍, സൂര്യകുമാര്‍ യാദവ്, ട്രെന്‍ഡ് ബൂള്‍ട്ട്, എന്നിവരാണ് ടീം ലേലത്തില്‍ തിരിച്ചെത്തിക്കാന്‍ സാധ്യതയുള്ള കളിക്കാര്‍. ടീം ലൈനപ്പില്‍ ഇവര്‍ക്ക് നിര്‍ണായക പങ്കുണ്ട്. അതേസമയം ക്രുണാല്‍ പാണ്ഡ്യയെ ഒഴിവാക്കാനും സാധ്യതയുണ്ട്. രാഹുല്‍ ചാഹറും ഇതേ പോലെ തിരിച്ചുപിടിക്കാന്‍ സാധ്യതയുള്ള താരമാണ്. ഒരുപാട് മാറ്റങ്ങള്‍ ടീം ലൈനപ്പില്‍ വരുത്തിയാല്‍ അത് ടീമിനെ തകര്‍ച്ചയിലേക്ക് നയിക്കുമെന്ന് അനുഭവം ഐപിഎല്ലിലുണ്ട്. അതുകൊണ്ട് മുംബെയുടെ ആ രീതിയില്‍ തന്നെയാവും തുടരുക.

Story first published: Monday, April 19, 2021, 21:22 [IST]
Other articles published on Apr 19, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+