Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2021: മുംബൈയുടെ വീക്ക്‌നെസ്സ് പുറത്തായി, ഇക്കാര്യം പരിഹരിച്ചില്ലെങ്കില്‍ ഹിറ്റ്മാന് പണിയാവും

മുംബൈ: ഒരുപാട് സീസണായി വീക്ക്‌നെസ്സുകള്‍ ഇല്ലാത്ത ടീമാണ് മുംബൈ ഇന്ത്യന്‍സ്. ടൂര്‍ണമെന്റിലെ ഏറ്റവും സന്തുലിതമെന്ന് പറയാവുന്ന ടാമാണ് അവര്‍. അഞ്ച് തവണ കിരീടം നേടിയ ടീം. പക്ഷേ ഇത്തവണ അവരുടെ വീക്ക്‌നെസ്സ് പുറത്ത് വന്നിരിക്കുകയാണ്. ഈ സീസണില്‍ അവര്‍ പോയിന്റ് പട്ടികയില്‍ നാലാം സ്ഥാനത്താണ്. അവര്‍ ജയിച്ച രണ്ട് മത്സരത്തിലും ബൗളര്‍മാരാണ് വിജയം സമ്മാനിച്ചത്. പക്ഷേ ബാറ്റ്‌സ്മാന്‍മാരുടെ മികവ് ഒരു മത്സരത്തിലും പ്രകടമായിരുന്നില്ല. എല്ലാ തവണയും ഉള്ളത് ഒരു ആധിപത്യം മുംബൈ നിരയില്‍ നിന്ന് പ്രകടവുമല്ല.

മുംബൈയുടെ മികവ് ഒറ്റ കാര്യത്തില്‍

മുംബൈയുടെ മികവ് ഒറ്റ കാര്യത്തില്‍

മുംബൈ ജയിച്ച രണ്ട് കളിയിലും 150 റണ്‍സെന്ന ചെറിയ ടാര്‍ഗറ്റാണ് ബൗളര്‍മാര്‍ക്ക് ഡിഫന്‍ഡ് ചെയ്യാനുണ്ടായിരുന്നത്. ഇത് അവര്‍ ഗംഭിയായി ചെയ്തു. ട്രെന്‍ഡ് ബൂള്‍ഡ് ടോപ് ടെന്നില്‍ ആറ് വിക്കറ്റുമായി നില്‍ക്കുന്നുണ്ട്. എട്ട് വിക്കറ്റുമായി രാഹുല്‍ ചാഹര്‍ ടോപ് ഫൈവിലുമുണ്ട്. ജസ്പ്രീത് ബുംറയ്ക്ക് നാല് വിക്കറ്റാണ് ഉള്ളത്. എന്നാല്‍ റണ്‍സ് നിയന്ത്രിക്കുന്നതില്‍ ഏറ്റവും മികവ് ബുംറയ്ക്കുള്ളത്. 19ാം ഓവര്‍ പോലെയുള്ള നിര്‍ണായക സമയത്ത് മൂന്ന് റണ്‍സ് മാത്രം വഴങ്ങി കളി മാറ്റിമറിക്കാന്‍ നിലവില്‍ ബുംറയ്ക്ക് മാത്രമേ സാധിക്കൂ. നിലവില്‍ ഏറ്റവും മികച്ച ബൗളിംഗ് നിര മുംബൈയ്ക്കാണ്. അതുകൊണ്ട് അക്കാര്യത്തില്‍ ആശങ്കയില്ല.

മധ്യനിര പണി തരും

മധ്യനിര പണി തരും

മുംബൈയുടെ ഇത്തവണത്തെ ഏറ്റവും വലിയ വീക്ക്‌നെസ്സ് മധ്യനിരയിലാണ്. നാല് കളിയിലും വന്‍ പരാജയമാണ് മധ്യനിര. ആര്‍സിബിക്കെതിരെ ആദ്യ മത്സരത്തില്‍ മധ്യനിര പൊളിഞ്ഞ് വീണതാണ് ചെറിയ സ്‌കോറില്‍ മുംബൈയെ ഒതുക്കിയത്. ഏറ്റവും ശക്തമായ മധ്യനിരയാണ് മുംബൈക്കുള്ളത്. കിരോണ്‍ പൊള്ളാര്‍ഡ്, ഹര്‍ദിക് പാണ്ഡ്യ, ഇഷാന്‍ കിഷന്‍, ക്രുണാല്‍ പാണ്ഡ്യ എന്നിവര്‍ ഇത്തവണ ക്ലിക്കായിട്ടില്ല. ഒരു കളിയില്‍ തിളങ്ങിയത് മാത്രമാണ് പൊള്ളാര്‍ഡിന് എടുത്ത് പറയാനുള്ളത്. കഴിഞ്ഞ തവണ മധ്യനിരയുടെ മികവിലാണ് മുംബൈ കപ്പടിച്ചത്. ഇവര്‍ തിളങ്ങിയില്ലെങ്കില്‍ മുംബൈയുടെ കിരീട മോഹം ഇത്തവണ നടക്കില്ല.

2020ല്‍ സൂപ്പര്‍

2020ല്‍ സൂപ്പര്‍

ഇഷാന്‍ കിഷന്‍ 30 സിക്‌സറാണ് 2020ലെ ഐപിഎല്ലില്‍ അടിച്ച് കൂട്ടിയത്. അപ്പോള്‍ തന്നെ അറിയാം അവര്‍ എത്രത്തോളം അപകടകാരികളായിരുന്നുവെന്ന്. ഹര്‍ദിക് പാണ്ഡ്യയുടെ ഫോമാണ് ഏറ്റവും ആശങ്കപ്പെടുത്തുന്നത്. ചെന്നൈയിലെ പിച്ചുകള്‍ മുംബൈയെ ശരിക്കും വെള്ളം കുടിപ്പിക്കുന്നുണ്ട്. വിചാരിച്ചത് പോലെ സ്ലോട്ടില്‍ ഹര്‍ദികിന് പന്ത് കിട്ടുന്നില്ല. വേഗം കുറഞ്ഞ പന്തുകള്‍ സിക്‌സറുകള്‍ പായിക്കാനും ഹര്‍ദിക് ബുദ്ധിമുട്ടുന്നുണ്ട്. ക്രുണാലും കിഷനും നേരിടുന്ന പ്രശ്‌നം അത് തന്നെയാണ്. പൊള്ളാര്‍ഡ് കരുത്ത് കൊണ്ടാണ് ചില ഷോട്ടുകള്‍ സിക്‌സറാക്കി മാറ്റുന്നത്. ഈ മൂന്ന് പേര്‍ക്കൊപ്പം സൂര്യകുമാര്‍ യാദവും വലിയ ഇന്നിംഗ്‌സുകള്‍ കളിക്കേണ്ടതുണ്ട്.

ഹിറ്റ്മാന്‍ ക്ലിക്കാവണം

ഹിറ്റ്മാന്‍ ക്ലിക്കാവണം

രോഹിത് ശര്‍മ കഴിഞ്ഞ സീസണില്‍ പരിക്കേറ്റ് പുറത്ത് പോവുകയും, അതിന് മുമ്പ് കുറച്ച് മത്സരങ്ങള്‍ കളിക്കുകയും ചെയ്തിരുന്നു. എന്നാല്‍ താരം ഫോമൗട്ടായിരുന്നു. പക്ഷേ രോഹിത്തിന്റെ ആവശ്യം മുംബൈക്ക് കഴിഞ്ഞ തവണ ആവശ്യമില്ലായിരുന്നു. അവരുടെ മധ്യനിരയും ബൗളിംഗ് നിരയും അത്രത്തോളം കരുത്തുറ്റതായിരുന്നു. ഇത്തവണ പക്ഷേ രോഹിത്തിന്റെ ഫോം ടീമിന് ആവശ്യമാണ്. നാല് കളിയില്‍ നിന്ന് 138 റണ്‍സ് രോഹിത് നേടിയിട്ടുണ്ട്. പക്ഷേ വലിയൊരു ഇന്നിംഗ്‌സുകള്‍ ഹിറ്റ്മാന്‍ കാഴ്ച്ച വെച്ചേ തീരു. അത് ടീമിന് മൊത്തം ഗുണമാകും.

Story first published: Friday, April 23, 2021, 5:41 [IST]
Other articles published on Apr 23, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+