IPL 2021: വിജയക്കുതിപ്പ് തുടരാന്‍ മുംബൈ, ഏറ്റവും കൂടുതല്‍ ജയം നേടിയ ടീം, പട്ടിക ഇതാ
മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 14ാം സീസണിന് നാളെ തുടക്കമാവുകയാണ്. ഉദ്ഘാടന മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യന്‍സ് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെയാണ് നേരിടുന്നത്. കഴിഞ്ഞ രണ്ട് സീസണിലും കിരീടം ഉയര്‍ത്തിയ മുംബൈ ഹാട്രിക് പ്രതീക്ഷയിലാണ് ഇറങ്ങുന്നത്. ഇത്തവണയും മുംബൈ കിരീടം ഉയര്‍ത്തുമോയെന്ന് കണ്ടറിയാം. പുതിയ സീസണ്‍ ആരംഭിക്കാനിരിക്കെ ഐപിഎല്ലില്‍ കൂടുതല്‍ ജയങ്ങള്‍ നേടിയ ടീമുകളെ പരിചയപ്പെടാം.

അഞ്ച് തവണ കിരീടം നേടിയ മുംബൈ ഇന്ത്യന്‍സാണ് ഐപിഎല്ലില്‍ ഏറ്റവും വിജയം നേടിയ ടീം. 118 മത്സരങ്ങളില്‍ ഇതിനോടകം വിജയം സ്വന്തമാക്കാന്‍ മുംബൈക്കായിട്ടുണ്ട്. രോഹിത് ശര്‍മയുടെ ക്യാപ്റ്റന്‍സിയുടെ കീഴിലാണ് മുംബൈ അഞ്ച് തവണയും കിരീടം ഉയര്‍ത്തിയത്. ഇത്തവണയും അതിശക്തമായ താരനിര മുംബൈക്കൊപ്പമുണ്ട്. സീസണിന്റെ ആദ്യ മത്സരത്തില്‍ തോറ്റ് തുടങ്ങുന്നതാണ് മുംബൈയുടെ പതിവ്. ആര്‍സിബിക്കെതിരെയും അത് ആവര്‍ത്തിക്കുമോയെന്ന് കണ്ടറിയാം.

എംഎസ് ധോണി നായകനായ ചെന്നൈ സൂപ്പര്‍ കിങ്‌സാണ് ഈ റെക്കോഡില്‍ രണ്ടാം സ്ഥാനത്ത്. മൂന്ന് തവണ കിരീടം നേടിയിട്ടുള്ള ടീം 106 മത്സരങ്ങളിലാണ് വിജയിച്ചിട്ടുള്ളത്. രണ്ട് വര്‍ഷം വിലക്ക് നേരിട്ട് മാറി നിന്നില്ലായിരുന്നെങ്കില്‍ മുംബൈയുടെ റെക്കോഡിനൊപ്പമെത്താന്‍ സിഎസ്‌കെയ്ക്ക് സാധിക്കുമായിരുന്നു. അവസാന സീസണില്‍ ചരിത്രത്തിലാദ്യമായി പ്ലേ ഓഫ് കാണാതെ സിഎസ്‌കെ പുറത്തായി. ഇത്തവണ നേരത്തെ പരിശീലനം ആരംഭിച്ച ടീം ശക്തമായ തിരിച്ചുവരവ് പ്രതീക്ഷയിലാണ്.

മൂന്നാം സ്ഥാനത്ത് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സാണ്. രണ്ട് തവണ കിരീടത്തില്‍ മുത്തമിട്ട കൊല്‍ക്കത്ത 98 മത്സരങ്ങളിലാണ് വിജയിച്ചത്. ഗൗതം ഗംഭീറാണ് ടീമിന് കൂടുതല്‍ വിജയവും രണ്ട് കിരീടവും സമ്മാനിച്ച നായകന്‍. ഗംഭീറിന് ശേഷം വന്ന നായകന്മാര്‍ക്കൊന്നും ടീമിനെ കിരീടത്തിലേക്കെത്തിക്കാന്‍ ആയില്ല. അവസാന സീസണില്‍ പ്ലേ ഓഫിലെത്താന്‍ കെകെആറിന് സാധിച്ചിരുന്നില്ല. ഓയിന്‍ മോര്‍ഗന്റെ കീഴിലാണ് ഇത്തവണ കെകെആര്‍ ഇറങ്ങുന്നത്.

വിരാട് കോലി നായകനായുള്ള റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ആണ് നാലാം സ്ഥാനത്ത്. 89 മത്സരങ്ങളിലാണ് ടീം വിജയിച്ചത്. ഇതിഹാസ താരങ്ങളടക്കം ടീമില്‍ ഉണ്ടായിട്ടും ഇതുവരെ കിരീടം സ്വന്തമാക്കാന്‍ ആര്‍സിബിക്കായില്ല. അവസാന സീസണില്‍ പ്ലേ ഓഫില്‍ കടന്നെങ്കിലും ഫൈനലിലേക്കെത്താനായില്ല. ഇത്തവണ ഗ്ലെന്‍ മാക്‌സ് വെല്‍,ജാമിസന്‍ തുടങ്ങിയ സൂപ്പര്‍ താരങ്ങളെ കൊണ്ടുവന്നാണ് ആര്‍സിബി തന്ത്രം മെനയുന്നത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications