For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2021: മിന്നിച്ച് മുംബൈ, അബുദാബിയില്‍ റണ്‍പ്രളയം!- റെക്കോര്‍ഡ് പ്രകടനം

235 റണ്‍സാണ് മുംബൈ വാരിക്കൂട്ടിയത്

1

ഐപിഎല്ലിലെ അവസാന റൗണ്ട് മല്‍സരത്തില്‍ മുംബൈ ഇന്ത്യന്‍സ് റണ്‍പ്രളയം തീര്‍ത്തു. സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരായ കളിയില്‍ വന്‍ മാര്‍ജിനില്‍ ജയിച്ചാല്‍ മാത്രമേ പ്ലേഓഫ് സാധ്യതയുള്ളൂവെന്ന വെല്ലുവിളിയുമായി ഇറങ്ങിയ മുംബൈ ആദ്യം ബാറ്റ് ചെയ്ത് തങ്ങളുടെ ദൗത്യം പൂര്‍ത്തിയാക്കുകയായിരുന്നു. ടോസിനു ശേഷം ബാറ്റിങ് തിരഞ്ഞെടുത്ത മുംബൈ നിശ്ചിത ഓവറില്‍ ഒമ്പതു വിക്കറ്റിന് വാരിക്കൂട്ടിയത് 235 റണ്‍സെന്ന അവിശ്വസനീയ ടോട്ടലാണ്.

ഇതോടെ ഇതുവരെയുള്ള ഫ്രാഞ്ചൈസിയുടെ ചരിത്രം തന്നെയാണ് തിരുത്തിക്കുറിക്കപ്പെട്ടിരിക്കുന്നത്. ഐപിഎല്ലില്‍ മാത്രമല്ല ടി20യില്‍ (ചാംപ്യന്‍സ് ലീഗ് ടി20) മുംബൈയുടെ എക്കാലത്തെയും ഉയര്‍ന്ന ടോട്ടല്‍ കൂടിയാണിത്. ഈ സീസണിലെ ഐപിഎല്ലില്‍ ഒരു ടീമിന്റെ ഉയര്‍ന്ന സ്‌കോര്‍ കൂടിയാണ് അബുദാബിയില്‍ മുംബൈ കുറിച്ചത്.

2

നേരത്തേ ഐപിഎല്ലില്‍ മുംബൈയുടെ ഏറ്റവുമുയര്‍ന്ന ടോട്ടല്‍ 223 റണ്‍സായിരുന്നു. 2017ല്‍ പഞ്ചാബ് കിങ്‌സിനെതിരേയാണ് ആറു വിക്കറ്റ് നഷ്ടത്തില്‍ മുംബൈ ഈ സ്‌കോര്‍ അടിച്ചെടുത്തത്. നാലു വര്‍ഷങ്ങള്‍ക്കു ശേഷം അബുദാബിയില്‍ ഈ റെക്കോര്‍ഡ് രോഹിത് ശര്‍മയും സംഘവും പഴങ്കഥയാക്കിയിരിക്കുകയാണ്. ആറിന് 219 റണ്‍സ് (എതിരാളി ചെന്നൈ സൂപ്പര്‍ കിങ്‌സ്, 2021), ഏഴു വിക്കറ്റിന് 218 (എതിരാളി ഡല്‍ഹി ക്യാപ്പിറ്റല്‍സ്, 2010) എന്നിവയാണ് മുംബൈയുടെ ഉയര്‍ന്ന മറ്റു ടോട്ടലുകള്‍.

3

ഓപ്പണര്‍ ഇഷാന്‍ കിഷന്‍ (84), മധ്യനിര ബാറ്റ്‌സ്മാന്‍ സൂര്യകുമാര്‍ യാദവ് (82) എന്നിവരുടെ തീപ്പൊരി ഫിഫ്റ്റികളാണ് മുംബൈയെ അവിശ്വസനീയ സ്‌കോറിലെത്തിച്ചത്. ഇഷാന്‍ മുംബൈയ്ക്കു അടിത്തറയിട്ടപ്പോള്‍ ഫിനിഷിങിന്റെ ദൗത്യമായിരുന്നു സൂര്യക്ക്. അദ്ദേഹം ഇതു വിജയകരമായി പൂര്‍ത്തിയാക്കുകയും ചെയ്തു. വെറും 32 ബോളിലാണ് 12 ബൗണ്ടറികളും നാലു സിക്‌സറുമടക്കം ഇഷാന്‍ 84 റണ്‍സ് വാരിക്കൂട്ടിയത്. ഫിഫ്റ്റി തികയ്ക്കാന്‍ 16 ബോളുകള്‍ മാത്രമേ അദ്ദേഹത്തിനു വേണ്ടി വന്നുള്ളൂ. ഐപിഎല്ലില്‍ ഒരു മുംബൈ താരത്തിന്റെ ഏറ്റവും വേഗമേറിയ ഫിഫ്റ്റി കൂടിയായിരുന്നു ഇത്. സൂര്യയാവട്ടെ 40 ബോളുകളില്‍ 13 ബൗണ്ടറികളും മൂന്നു സിക്‌സറുമടക്കമാണ് 82 റണ്‍സെടുത്തത്. ക്യാപ്റ്റന്‍ രോഹിത് ശര്‍മ (18), കരെണ്‍ പൊള്ളാര്‍ഡ് (13), ഹാര്‍ദിക് പാണ്ഡ്യ (10) എന്നിവരാണ് രണ്ടക്കം കടന്ന മറ്റുള്ളവര്‍.

ജയിച്ചിട്ടും മുംബൈ പുറത്ത്

സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ 42 റണ്‍സിന് തോല്‍പ്പിക്കാനായെങ്കിലും മുംബൈ ഇന്ത്യന്‍സ് ഐപിഎല്ലിന്റെ പ്ലേഓഫിലെത്താതെ പുറത്തായി. 42 റണ്‍സിനാണ് ഹൈദരാബാദിനെ മുംബൈ തോല്‍പ്പിച്ചത്. 171ന് മുകളില്‍ റണ്‍സിന്റെ മാര്‍ജിനില്‍ ജയിക്കാനായാല്‍ മാത്രമേ മുംബൈയ്ക്കു പ്ലേഓഫിലെത്താന്‍ സാധിക്കുമായിരുന്നുള്ളൂ. 236 റണ്‍സിന്റെ റെക്കോര്‍ഡ് വിജയലക്ഷ്യമാണ് ഓറഞ്ച് ആര്‍മിക്ക് ഹിറ്റ്മാനും സംഘവും നല്‍കിയത്.

നിശ്ചിത ഓവറില്‍ എട്ടു വിക്കറ്റിന് 193 റണ്‍സെടുത്ത് ഹൈദരാബാദ് പോരാട്ടം അവസാനിപ്പിക്കുകയായിരുന്നു. പുറത്താത്താവെ 69 റണ്‍സെടുത്ത ക്യാപ്റ്റന്‍ മനീഷ് പാണ്ഡെയാണ് ടോപ്‌സ്‌കോറര്‍. 41 ബോളില്‍ അദ്ദേഹം ഏഴു ബൗണ്ടറികളും രണ്ടു സിക്‌സറുമടിച്ചു. ജേസണ്‍ റോയ് (34), അഭിഷേക് ശര്‍മ (33) എന്നിവരും മികച്ച പ്രകടനം കാഴ്ചവച്ചു.

പ്ലെയിങ് ഇലവന്‍

മുംബൈ ഇന്ത്യന്‍സ്- രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), സൂര്യകുമാര്‍ യാദവ്, കരെണ്‍ പൊള്ളാര്‍ഡ്, ഹാര്‍ദിക് പാണ്ഡ്യ, ക്രുനാല്‍ പാണ്ഡ്യ, ജെയിംസ് നീഷാം, നതാന്‍ കൂള്‍ട്ടര്‍ നൈല്‍, പിയൂഷ് ചൗള, ജസ്പ്രീത് ബുംറ, ട്രെന്റ് ബോള്‍ട്ട്.

സണ്‍റൈസേഴ്‌സ് ഹൈദരാബാദ്- ജാസണ്‍ റോയ്, അഭിഷേക് ശര്‍മ, മനീഷ് പാണ്ഡെ (ക്യാപ്റ്റന്‍), പ്രിയം ഗാര്‍ഗ്, ജാസണ്‍ ഹോള്‍ഡര്‍, വൃധിമാന്‍ സാഹ (വിക്കറ്റ് കീപ്പര്‍), അബ്ദുള്‍ സമദ്, റാഷിദ് ഖാന്‍, മുഹമ്മദ് നബി, സിദ്ധാര്‍ഥ് കൗള്‍, ഉമ്രാന്‍ മാലിക്ക്.

Story first published: Saturday, October 9, 2021, 0:17 [IST]
Other articles published on Oct 9, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+