ഐപിഎല്ലിന്റെ 14ാം സീസണില്‍ നിലവിലെ ചാംപ്യന്‍മാരായ മുംബൈ ഇന്ത്യന്‍സിന്റെ ഉറക്കം കെടുത്തിയ വേദിയായി മാറിയിരിക്കുകയാണ് ചെന്നൈയിലെ ചെപ്പോക്ക് സ്‌റ്റേഡിയം. വേഗം കുറഞ്ഞ ഇവിടുത്തെ പിച്ചില്‍ ചാംപ്യന്‍മാര്‍ കിതച്ചു വീഴുകയായിരുന്നു. ഇവിടെ കളിച്ച അഞ്ചു മല്‍സരങ്ങളില്‍ മൂന്നിലും രോഹിത് ശര്‍മയും സംഘവും തോല്‍വി രുചിച്ചു.

ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ മൈതാനമായ ചെപ്പോക്കില്‍ മുംബൈയുടെ പ്രകടനം ഒരിക്കലും ചാംപ്യന്‍മാരുടെ പെരുമയ്ക്കു ചേര്‍ന്നതായിരുന്നില്ല. ബൗളിങില്‍ അവര്‍ മികച്ചു നിന്നെങ്കിലും ബാറ്റിങില്‍ മുംബൈയെ വെള്ളം കുടിപ്പിച്ച പിച്ചാണ് ഇവിടുത്തേത്. മൂന്നു മല്‍സരങ്ങളില്‍ മാത്രമാണ് അവര്‍ക്കു ഇവിടെ 150 കടക്കാനായത്. രണ്ടു കളികളില്‍ 140 തികയ്ക്കാനും മുംബൈയ്ക്കായില്ല. മധ്യനിരയുടെ ദയനീയ പ്രകടനമാണ് മുംബൈയ്ക്കു കനത്ത ആഘാതമായി മാറിയത്. ഇഷാന്‍ കിഷന്‍ അഞ്ചിന്നിങ്‌സില്‍ 73ഉം കരെണ്‍ പൊള്ളാര്‍ഡ് 65ഉം ഹാര്‍ദിക് പാണ്ഡ്യ 36ഉം ക്രുനാല്‍ പാണ്ഡ്യ 29ഉം റണ്‍സ് മാത്രമാണ് നേടിയത്. നായകന്‍ വിരാട് കോലി (201), സൂര്യകുമാര്‍ യാദവ് (154) എന്നിവരൊഴികെ മറ്റാരും ബാറ്റിങില്‍ തിളങ്ങിയില്ല.
റോയല്‍ ചാലഞ്ചേഴ്‌സിനെതിരായ ഉദ്ഘാടന മല്‍സരം മുംബൈ ഇവിടെയായിരുന്നു കളിച്ചത്. മല്‍സരത്തില്‍ രണ്ടു വിക്കറ്റിന് ആര്‍സിബി അവരെ ഞെട്ടിച്ചു. തുടര്‍ന്നുള്ള രണ്ടു കളികളില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ്, സണ്‍റൈസേഴ്‌സ് ഹൈദരാബാദ് എന്നിവരെ തോല്‍പ്പിച്ചപ്പോള്‍ പിച്ചും മുംബൈയും കൂട്ടായെന്നാണ് കരുതിയത്. എന്നാല്‍ അടുത്ത രണ്ടു കളികളിലും ചെപ്പോക്ക് അവരെ കൈവിട്ടു. കെകെആറിനെതിരേ 10 റണ്‍സിനും എസ്ആര്‍എച്ചിനെതിരേ 13 റണ്‍സിനുമായിരുന്നു മുംബൈയുടെ വിജയം.
ഈ രണ്ടു മല്‍സരങ്ങളിലും മുംബൈ കഷ്ടിച്ചാണ് ജയിച്ചുകയറിയത്. കെകെആറിനെതിരായ മല്‍സരത്തില്‍ തോല്‍ക്കുമെന്ന ഘട്ടത്തില്‍ നിന്നാണ് അവര്‍ ജയത്തിലേക്കു പൊരുതിക്കയറിയത്. 153 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന കെകെആര്‍ വിക്കറ്റ് പോവാതെ 72 റണ്‍സെന്ന നിലയില്‍ നിന്നാണ് ഏഴു വിക്കറ്റിന് 142 റണ്‍സിലൊതുങ്ങിയത്.

എസ്ആര്‍എച്ചിനെതിരായ അടുത്ത കളിയിലും സമാനമായിരുന്നു കാര്യങ്ങള്‍. മികച്ച തുടക്കം ലഭിച്ച ശേഷമായിരുന്നു എസ്ആര്‍എച്ച് വിജയം കളഞ്ഞുകുളിച്ചത്. 151 റണ്‍സ് പിന്തുടര്‍ന്ന എസ്ആര്‍എച്ച് ഓപ്പണിങ് വിക്കറ്റില്‍ 67 റണ്‍സെടുത്തിരുന്നു. പിന്നീട് അവിശ്വസനീയമാം വിധം തകര്‍ന്ന അവര്‍ 137 റണ്‍സിന് ഓള്‍ഔട്ടാവുകയും ചെയ്തു.
പിന്നീട് കളിച്ച രണ്ടു മല്‍സരങ്ങളിലും ഏകപക്ഷീയമായ പരാജയമാണ് മുംബൈ ഏറ്റുവാങ്ങിയത്. ഡല്‍ഹിയോടു ആറു വിക്കറ്റിനും പഞ്ചാബിനോടു ഒമ്പത് വിക്കറ്റിനും അവര്‍ തകര്‍ന്നു. രണ്ടിന്നിങ്‌സുകളിലും ബാറ്റിങ് നിരയാണ് മുംബൈയെ ചതിച്ചത്. ഡിസിക്കെതിരേ 137ഉം പഞ്ചാബിനെതിരേ 131ഉം റണ്‍സ് മാത്രമേ അവര്‍ക്കു സ്‌കോര്‍ ചെയ്യാനായുള്ളൂ.
ഇനി മുംബൈ ടീം ചെന്നൈയില്‍ നിന്നും ഡല്‍ഹിയിലേക്കു പറക്കും. അരുണ്‍ ജയ്റ്റ്‌ലി സ്‌റ്റേഡിയത്തിലാണ് അവരുടെ അടുത്ത മൂന്നു കളികള്‍. രാജസ്ഥാന്‍ റോയല്‍സുമായി ഇവിടെ രണ്ടു മല്‍സരങ്ങള്‍ കളിക്കുന്ന ചാംപ്യന്‍മാര്‍ ചെന്നൈ സൂപ്പര്‍കിങ്‌സ്, സണ്‍റൈസേഴ്‌സ് ഹൈദരാബാദ് എന്നിവര്‍ക്കെതിരേ ഓരോ മല്‍സരവും കളിക്കും.