For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2021: 'അവന്‍ കൂടെയുള്ളതിനാല്‍ പണി എളുപ്പം', ബുംറയുമായുള്ള കൂട്ടുകെട്ടിനെക്കുറിച്ച് ബോള്‍ട്ട്

ചെന്നൈ: അസാന സീസണില്‍ മുംബൈ ഇന്ത്യന്‍സിനെ കിരീടത്തിലെത്തിക്കുന്നതില്‍ നിര്‍ണ്ണായക പങ്കുവഹിച്ച ട്രന്റ് ബോള്‍ട്ട്-ജസ്പ്രീത് ബുംറ കൂട്ടുകെട്ട് ഇത്തവണയും മുംബൈക്കായി തകര്‍പ്പന്‍ പ്രകടനമാണ് കാഴ്ചവെക്കുന്നത്. ബോള്‍ട്ട് ന്യൂബോളില്‍ വിക്കറ്റ് വീഴ്ത്തി തുടങ്ങുമ്പോള്‍ ഡെത്ത് ഓവറില്‍ ബുംറയും ബോള്‍ട്ടും ചേര്‍ന്ന് കളി പിടിച്ചെടുക്കുന്നു. കെകെആറിനെതിരെയും ഹൈദരാബാദിനെതിരെയും മുംബൈയെ വിജയത്തിലെത്തിച്ച് ഇരുവരുടെയും ഡെത്ത് ഓവറിലെ പ്രകടനമാണ്.

ഹൈദരാബാദിനെതിരേ ബുംറ നാല് ഓവറില്‍ 14 റണ്‍സ് മാത്രം വഴങ്ങി ഒരു വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ബോള്‍ട്ട് 3.4 ഓവറില്‍ 28 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റാണ് നേടിയത്. അവസാന ഓവറില്‍ ഭുവനേശ്വര്‍ കുമാറിനെയും ഖലീല്‍ അഹമ്മദിനെയും ബോള്‍ട്ട് ക്ലീന്‍ ബൗള്‍ഡ് ചെയ്യുകയായിരുന്നു. ഇപ്പോഴിതാ ബുംറയുമായുള്ള കൂട്ടുകെട്ട് ജോലിഭാരം വളരെ കുറയ്ക്കുന്നുവെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് ട്രന്റ് ബോള്‍ട്ട്.

boultandbumrahipl

'ബുംറയെപ്പോലൊരു ബൗളര്‍ക്കൊപ്പമുള്ള പ്രകടനം കാണുമ്പോള്‍ മഹത്തരമായാണ് തോന്നുന്നത്. എല്ലാ സ്‌പെല്ലിലും ബൗളിങ്ങില്‍ അവന്‍ മികവ് കാട്ടുന്നു. ഡെത്ത് ഓവറില്‍ അവനാണ് ലോകത്തിലെ ഏറ്റവും മികച്ചവനെന്നാണ് വ്യക്തിപരമായി ഞാന്‍ വിശ്വസിക്കുന്നത്. അവന്‍ എന്റെ ജോലി ഭാരം വളരെ കുറക്കുന്നു. ടൂര്‍ണമെന്റില്‍ ഇതുപോലെയുള്ള പ്രകടനം ആവര്‍ത്തിക്കാനാവുമെന്നാണ് പ്രതീക്ഷിക്കുന്നത്'-ബോള്‍ട്ട് പറഞ്ഞു.

ന്യൂബോളില്‍ വിക്കറ്റ് വീഴ്ത്തി തുടങ്ങാന്‍ മിടുക്കനാണ് ബോള്‍ട്ട്. നന്നായി സ്വിങ് ചെയ്യിക്കാന്‍ ബോള്‍ട്ടിന് സാധിക്കുന്നു. പവര്‍പ്ലേയിലെ റണ്ണൊഴുക്ക് തടയുന്നതിന് ബോള്‍ട്ട് മിടുക്കനാണ്. ഹൈദരാബാദിനെതിരേ ജോണി ബെയര്‍സ്‌റ്റോ ഒരു സിക്‌സും മൂന്ന് ഫോറും ബോള്‍ട്ടിനെതിരേ നേടിയെങ്കിലും ഗംഭീര തിരിച്ചുവരവാണ് ബോള്‍ട്ട് നടത്തിയത്. സ്വിങ്ങിങ് യോര്‍ക്കറുകളും ബോള്‍ട്ട് നന്നായി ചെയ്യുന്നു.

ഹൈദരാബാദിനെതിരേ ബൗളിങ് കരുത്തിലാണ് മുംബൈ ജയം നേടിയത്. 151 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഹൈദരാബാദിന് 67 റണ്‍സ് കൂട്ടുകെട്ട് ആദ്യ വിക്കറ്റില്‍ നേടാന്‍ സാധിച്ചെങ്കിലും പിന്നീട് കൂട്ടത്തകര്‍ച്ച നേരിടുകയായിരുന്നു. മധ്യനിരയില്‍ കൂട്ടുകെട്ട് ഉണ്ടാക്കാന്‍ അനുവദിക്കാതെ വിക്കറ്റ് നേടാന്‍ മുംബൈ ബൗളര്‍മാര്‍ക്ക് സാധിച്ചു. ഹര്‍ദിക് പാണ്ഡ്യയുടെ മികച്ച ഫീല്‍ഡിങ്ങും ഹൈദരാബാദിനെതിരേ മുംബൈക്ക് കരുത്തായി. ഡേവിഡ് വാര്‍ണര്‍,അബ്ദുല്‍ സമദ് എന്നിവരെയാണ് ഹര്‍ദിക് റണ്ണൗട്ടിലൂടെ മടക്കിയത്.

രാഹുല്‍ ചഹാര്‍ സ്പിന്‍ ബൗളിങ്ങില്‍ മികവ് കാട്ടുന്നു. ഹൈദരാബാദിനെതിരേ 4 ഓവറില്‍ 19 റണ്‍സ് മാത്രം വിട്ടുകൊടുത്ത് മൂന്ന് വിക്കറ്റാണ് താരം വീഴ്ത്തിയത്. കെകെആറിനെതിരേ നാല് വിക്കറ്റും രാഹുല്‍ നേടിയിരുന്നു.

Story first published: Sunday, April 18, 2021, 11:25 [IST]
Other articles published on Apr 18, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+