For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2021: ടൂര്‍ണമെന്റ് ചരിത്രത്തിലെ ഏറ്റവും ബുദ്ധിപരമായ അഞ്ച് തീരുമാനങ്ങള്‍

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലൂടെ ദേശീയ ടീമിന്റെ ഭാഗമായി വളര്‍ന്നിട്ടുള്ള താരങ്ങള്‍ നിരവധിയാണ്. ജസ്പ്രീത് ബുംറ,ഹര്‍ദിക് പാണ്ഡ്യ,നടരാജന്‍,ക്രുണാല്‍ പാണ്ഡ്യ,സൂര്യകുമാര്‍ യാദവ്,ഇഷാന്‍ കിഷന്‍,വാഷിങ്ടണ്‍ സുന്ദര്‍ ഇങ്ങനെ നീളുന്ന വലിയൊരു പട്ടിക തന്നെ ഇന്ത്യന്‍ ടീമിലേക്ക് എത്തിയ ഐപിഎല്‍ താരങ്ങളുടെ ഉണ്ടാവും. നിലവിലെ ഏറ്റവും ഉയര്‍ന്ന പ്രതിഫലം ലഭിക്കുന്നതും ഏറ്റവും ജനപ്രീതി ഉള്ളതുമായ ടൂര്‍ണമെന്റാണ് ഐപിഎല്‍. കഴിഞ്ഞ 13 സീസണിനുള്ളില്‍ സംഭവിച്ചിരിക്കുന്ന ബുദ്ധിപരമായ അഞ്ച് തീരുമാനങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.

10 ലക്ഷം രൂപയ്ക്ക് ജസ്പ്രീത് ബുംറയെ വാങ്ങിയ മുംബൈ

10 ലക്ഷം രൂപയ്ക്ക് ജസ്പ്രീത് ബുംറയെ വാങ്ങിയ മുംബൈ

2013ലെ ഐപിഎല്ലില്‍ ജസ്പ്രീത് ബുംറയെ 19കാരനെ മുംബൈ ഇന്ത്യന്‍സ് വാങ്ങിയത് വെറും 10 ലക്ഷം രൂപയ്ക്കാണ്. ടൂര്‍ണമെന്റ് ചരിത്രത്തിലെ ഏറ്റവും ബുദ്ധിപരമായ തീരുമാനമായിരുന്നു ഇത്. ഇന്ന് ലോകക്രിക്കറ്റിലെത്തന്നെ ഏറ്റവും മികച്ച പേസ് ബൗളര്‍മാരിലൊരാളാണ് ബുംറ. 93 ഐപിഎല്ലില്‍ നിന്നായി 111 വിക്കറ്റുകള്‍ വീഴ്ത്തിയ ബുംറ മുംബൈയുടെ അഞ്ച് കിരീട നേട്ടത്തിന് പിന്നിലും നന്നായി അധ്വാനിച്ച താരമാണ്. അവസാന സീസണില്‍ 27 വിക്കറ്റാണ് അദ്ദേഹം വീഴ്ത്തിയത്. അടുത്ത സീസണിന് മുമ്പായി മെഗാ താരലേലം നടന്നാലും ബുംറ മുംബൈയിലുണ്ടാവും.

2011 ഫൈനലില്‍ ആര്‍ അശ്വിന്‍ ഓപ്പണര്‍ ബൗളര്‍

2011 ഫൈനലില്‍ ആര്‍ അശ്വിന്‍ ഓപ്പണര്‍ ബൗളര്‍

ആരും ചിന്തിക്കാത്ത വഴിയിലൂടെ ചിന്തിക്കുന്ന ക്യാപ്റ്റനാണ് സിഎസ്‌കെയുടെ എംഎസ് ധോണി. 2011 സീസണില്‍ ധോണിയുടെ ഈ ബുദ്ധി ഒരിക്കല്‍ക്കൂടി ക്രിക്കറ്റ് ലോകത്തെ അത്ഭുതപ്പെടുത്തി. 2011ലെ ഫൈനലില്‍ ആര്‍സിബിക്കെതിരേ ആര്‍ അശ്വിനെക്കൊണ്ടാണ് ധോണി ബൗളിങ് ഓപ്പണ്‍ ചെയ്യിച്ചത്. 205 എന്ന മികച്ച ടോട്ടല്‍ നേടിയ ശേഷമായിരുന്നു ധോണിയുടെ ഈ തീരുമാനം. ആ തന്ത്രം ഫലംകണ്ടു. ആര്‍സിബി ഓപ്പണര്‍ ക്രിസ് ഗെയ്‌ലിനെ പൂജ്യത്തിനാണ് അശ്വിന്‍ കൂടാരം കയറ്റിയത്. നാല് ഓവറില്‍ 16 റണ്‍സ് വിട്ടുകൊടുത്ത് മൂന്ന് വിക്കറ്റാണ് അശ്വിന്‍ മത്സരത്തില്‍ നേടിയത്.

കീറോണ്‍ പൊള്ളാര്‍ഡിനെ പുറത്താക്കാന്‍ ധോണിയുടെ തന്ത്രം

കീറോണ്‍ പൊള്ളാര്‍ഡിനെ പുറത്താക്കാന്‍ ധോണിയുടെ തന്ത്രം

മുംബൈ ഇന്ത്യന്‍സിന്റെ നട്ടെല്ലാണ് വെസ്റ്റ് ഇന്‍ഡീസ് കാരനായ കീറോണ്‍ പൊള്ളാര്‍ഡ്. കടന്നാക്രമിക്കുന്ന പൊള്ളാര്‍ഡിനെ തളക്കാന്‍ സിഎസ്‌കെ നായകന്‍ ധോണി ഒരുക്കിയ തന്ത്രം ഫലപ്രദമായി വിജയം കണ്ടു. 2010ലെ ഐപിഎല്‍ ഫൈനലിലായിരുന്നു ഇത്. ലോങ് ഓഫിലും മിഡ് ഓഫിലും ഒരുപോലെ ഫീല്‍ഡറെ നിര്‍ത്തി ധോണിയുടെ തന്ത്രത്തിന് മുന്നില്‍ പൊള്ളാര്‍ഡ് വീണു. 22 റണ്‍സിന് സിഎസ്‌കെ ജയിച്ച് കിരീടം നേടുകയും ചെയ്തു.

ക്രിസ് ഗെയ്‌ലിനെ വാങ്ങി ആര്‍സിബി

ക്രിസ് ഗെയ്‌ലിനെ വാങ്ങി ആര്‍സിബി

2011 സീസണില്‍ ക്രിസ് ഗെയ്‌ലിനെ ആര്‍സിബി വാങ്ങിയത് മികച്ച തീരുമാനങ്ങളിലൊന്നായിരുന്നു. 2011ല്‍ 608 റണ്‍സുമായി ഓറഞ്ച് ക്യാപും 2012ല്‍ 733 റണ്‍സും നേടിയ ഗെയ്ല്‍ 2013 സീസണിലാണ് ഐപിഎല്ലിലെ ഉയര്‍ന്ന വ്യക്തിഗത സ്‌കോറായ 175* റണ്‍സ് അടിച്ചെടുത്തത്. 85 മത്സരത്തില്‍ നിന്ന് 3163 റണ്‍സ് ആര്‍സിബിക്കൊപ്പം ഗെയ്ല്‍ നേടി. ടൂര്‍ണമെന്റ് ചരിത്രത്തിലെ മികച്ച തീരുമാനങ്ങളിലൊന്നായിരുന്നു ഇത്.

രോഹിത് ശര്‍മയെ ക്യാപ്റ്റനാക്കി മുംബൈ

രോഹിത് ശര്‍മയെ ക്യാപ്റ്റനാക്കി മുംബൈ

മുംബൈ ഇന്ത്യന്‍സിന്റെ തലവിധി മാറ്റിയെഴുതിയ തീരുമാനമായിരുന്നു 2013ല്‍ ടീം എടുത്തത്. രോഹിത് ശര്‍മയെ ക്യാപ്റ്റനാക്കുക. ആ തീരുമാനം തെറ്റല്ലെന്ന് അലമാരയിലെ കിരീടങ്ങള്‍ തെളിയിക്കുന്നു. അഞ്ച് കിരീടങ്ങളാണ് രോഹിത് ശര്‍മ മുംബൈക്ക് നേടിക്കൊടുത്തത്. അവസാന രണ്ട് സീസണിലും ടീമിനെ കിരീടത്തിലെത്തിച്ച രോഹിത് ഇത്തവണ ഹാട്രിക് കിരീടം ലക്ഷ്യമിട്ടാണ് ഇറങ്ങിയിരിക്കുന്നത്. ഐപിഎല്ലില്‍ കൂടുതല്‍ വിജയം നേടിയ ക്യാപ്റ്റനാണ് രോഹിത്.

Story first published: Monday, April 12, 2021, 15:19 [IST]
Other articles published on Apr 12, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+