Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2021: അവര്‍ക്ക് ബ്രഹ്മാസ്ത്രമുണ്ട്, മുംബൈയെ അവനുള്ളത് കൊണ്ട് തോല്‍പ്പിക്കാനാവില്ലെന്ന് സെവാഗ്

മുംബൈ: ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനെ തോല്‍പ്പിക്കുക ദുഷ്‌കരമാണെന്ന് മുന്‍ ഇന്ത്യന്‍ താരം വീരേന്ദര്‍ സെവാഗ്. അവരുടെ ലൈനപ്പില്‍ ബ്രഹ്മാസ്ത്രമായി കാണുന്ന ഒരു താരമുണ്ട്. അവന്‍ മുംബൈക്ക് വേണ്ടി കളിക്കുന്ന കാലത്തോളം അവര്‍ തോല്‍ക്കില്ലെന്ന് ഉറപ്പാണെന്നും സെവാഗ് പറയുന്നു. കഴിഞ്ഞ ദിവസവും വളരെ ചെറിയൊരു സ്‌കോര്‍ പ്രതിരോധിച്ച് മുംബൈ വിജയിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് സെവാഗ് അവരുടെ വിജയരഹസ്യം വെളിപ്പെടുത്തിയത്.

അവന്‍ മുംബൈയുടെ ബ്രഹ്മാസ്ത്രം

അവന്‍ മുംബൈയുടെ ബ്രഹ്മാസ്ത്രം

രോഹിത്തിനും ടീമിനും ജയിക്കാന്‍ കഴിയുന്നതിന്റെ പ്രധാന കാരണം ജസ്പ്രീത് ബുംറയാണ്. മുംബൈയുടെ ബ്രഹ്മാസ്ത്രമാണ് ബുംറയെന്ന് പറയാം. വേണ്ടപ്പോഴൊക്കെ ഉപയോഗിക്കാന്‍ സാധിക്കുന്ന താരമാണ് അദ്ദേഹം. മുംബൈയില്‍ അദ്ദേഹം കളിക്കുന്ന കാലത്തോളം അദ്ദേഹം മികവ് പുലര്‍ത്തും. അതുകൊണ്ട് തന്നെ മുംബൈയെ പരാജയപ്പെടുത്തുക എന്നത് അസാധ്യമായ കാര്യമാണെന്നും സെവാഗ് പറയുന്നു. കഴിഞ്ഞ ദിവസം അവസാന ഓവറുകളില്‍ ബുംറയുടെ കൃത്യതയാര്‍ന്ന ബൗളിംഗാണ് ഹൈദരാബാദിനെ വീഴ്ത്തിയത്.

പന്തെറിയാന്‍ പാണ്ഡ്യയും വേണം

പന്തെറിയാന്‍ പാണ്ഡ്യയും വേണം

ഹൈദരാബാദിനെതിരെ പന്തെറിയാന്‍ ശരിക്കും ഹര്‍ദിക്ക് പാണ്ഡ്യയും വേണമായിരുന്നു. ജോണി ബെയര്‍ ക്രുണാല്‍ പാണ്ഡ്യയെ ശരിക്കും കൈകാര്യം ചെയ്യുന്ന സമയത്ത് ബൗളിംഗ് മാറ്റം അനിവാര്യമായിരുന്നു. ആ സമയത്ത് ഹര്‍ദിക് പന്തെറിഞ്ഞിരുന്നെങ്കിലും ഹൈദരാബാദിനെ വട്ടംകറക്കാന്‍ സാധിക്കുമായിരുന്നു. കിരോണ്‍ പൊള്ളാര്‍ഡിനെയാണ് മുംബൈ ആ സമയം പന്തെറിയിച്ചത്. വിജയ് ശങ്കറിന് രണ്ട് വിക്കറ്റുകള്‍ കിട്ടിയ പോലെ പൊള്ളാര്‍ഡിനും കിട്ടുമെന്ന് മുംബൈ പ്രതീക്ഷിച്ചിരുന്നു. ആ പ്രതീക്ഷ ശരിയാണ്. ഹര്‍ദിക്കാണ് പന്തെറിഞ്ഞതെങ്കില്‍ ഉറപ്പായും വിക്കറ്റ് കിട്ടുമായിരുന്നുവെന്നും സെവാഗ് പറഞ്ഞു.

മുംബൈ ടൂര്‍ണമെന്റിലെ ബെസ്റ്റ്

മുംബൈ ടൂര്‍ണമെന്റിലെ ബെസ്റ്റ്

ഹര്‍ദിക് പാണ്ഡ്യ സ്ലോ ബോളുകള്‍ എറിയാന്‍ മിടുക്കനാണ്. പരിക്ക് കാരണം പാണ്ഡ്യയുടെ പന്തിന്റെ വേഗത കുറഞ്ഞിട്ടുണ്ട്. പഴയ പോലെ പന്തെറിയാനും ഹര്‍ദിക്കിന് സാധിക്കില്ല. പക്ഷേ പന്തിന്റെ വേഗം കുറച്ച് ബാറ്റ്‌സ്മാനെ വീഴ്ത്താന്‍ ഹര്‍ദിക് മിടുക്കനാണെന്നും സെവാഗ് വ്യക്തമാക്കി. അതേസമയം മുംബൈ ടൂര്‍ണമെന്റിലെ ബെസ്റ്റ് ടീമാണെന്ന് സെവാഗ് പറയുന്നു. ചേസിംഗില്‍ ടീമുകളെ നിയന്ത്രിച്ച് നിര്‍ത്താന്‍ മുംബൈക്ക് സാധിക്കുന്നു. ഏത് ചെറിയ സ്‌കോറാണെങ്കിലും അവര്‍ വിജയിച്ച് കാണിക്കുന്നുണ്ടെന്നും സെവാഗ് പറഞ്ഞു.

അവരെ തൊടാനാവില്ല

അവരെ തൊടാനാവില്ല

മുംബൈയെ വീഴ്ത്തുക എന്നത് കഠിനമാണ്. ഏത് ചെറിയ ടോട്ടലും അവര്‍ക്ക് ഡിഫന്‍ഡ് ചെയ്യാന്‍ അറിയാം. ഇനി എത്ര കൂറ്റന്‍ സ്‌കോര്‍ പിറന്നാലും അവര്‍ അത് ചേസ് ചെയ്ത് ജയിക്കും. അതുകൊണ്ട് അവര്‍ ബെസ്റ്റ് ടീമാണെന്ന് സമ്മതിച്ചേ പറ്റൂ. അവരുടെ ബൗളിംഗ് നിരയില്‍ ട്രെന്‍ഡ് ബൂള്‍ട്ട്, ജസ്പ്രീത് ബുംറ, രാഹുല്‍ ചാഹര്‍ എന്നീ മിടുക്കരുണ്ട്. അവര്‍ മൂന്ന് പേരും ഒന്നിനൊന്ന് മെച്ചപ്പെട്ട ബൗളര്‍മാരും, ടീമിനെ നിരന്തരം വിജയിപ്പിക്കുന്നവരുമാണെന്ന് സെവാഗ് പറഞ്ഞു.

Story first published: Sunday, April 18, 2021, 20:16 [IST]
Other articles published on Apr 18, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+