
രാജസ്ഥാന്‍ റോയല്‍സ്
സ്റ്റീവ് സ്മിത്തിനെ ഒഴിവാക്കി സഞ്ജു സാംസണെ നായകനാക്കിയാണ് രാജസ്ഥാന്‍ റോയല്‍സ് പുതിയ സീസണിലേക്ക് എത്തുന്നത്. നിലവില്‍ മികച്ച ബാറ്റിങ് കരുത്തുള്ള ടീമിന് മികച്ചൊരു സ്പിന്‍ ബൗളറെ ആവിശ്യമുണ്ട്. അതിനാല്‍ത്തന്നെ ടീമിന് അനുയോജ്യനായ താരമാണ് മുജീബുര്‍ റഹ്മാന്‍. രാഹുല്‍ തെവാത്തിയയെ സ്പിന്‍ ഓള്‍റൗണ്ടറായി പരിഗണിക്കാം. എന്നാല്‍ ശ്രേയസ് ഗോപാലിന്റെ സ്പിന്നിന് പഴയ മൂര്‍ച്ചയില്ല. അതിനാല്‍ത്തന്നെ മുജീബിനെ രാജസ്ഥാന്‍ പരിഗണിച്ചേക്കും. ഡെത്ത് ഓവറിലുള്‍പ്പെടെ പന്തെറിയാന്‍ മികവുള്ള താരമാണ് മുജീബ്. കൂടാതെ സ്പിന്നിനെ പിന്തുണയ്ക്കുന്ന ഇന്ത്യന്‍ മൈതാനങ്ങളില്‍ താരത്തിന് നേട്ടമുണ്ടാക്കാനും സാധിക്കും. എന്തായാലും മുജീബിനായി ലേലത്തില്‍ ശക്തമായ മത്സരം നടന്നേക്കും.

മുംബൈ ഇന്ത്യന്‍സ്
നിലവിലെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യന്‍സിനും മികച്ച സ്പിന്നറെ ആത്യാവശ്യമാണ്.നിലവില്‍ രാഹുല്‍ ചഹാറാണ് പ്രധാന സ്പിന്നര്‍. ക്രുണാല്‍ പാണ്ഡ്യ സ്പിന്‍ ഓള്‍റൗണ്ടറായുമുണ്ട്. രാഹുലിന്റെ അഭാവം നികത്താന്‍ മുജീബിനെ മുംബൈക്ക് ഉപയോഗിക്കാനാവും. പാറ്റിന്‍സന്‍,കോള്‍ട്ടര്‍നെയ്ല്‍,മഗ്ലെങ്ങന്‍ എന്നിവരെയെല്ലാം ഒഴിവാക്കിയ മുംബൈക്ക് വിദേശ സ്പിന്നറായ മുജീബിനെ ടീമിലെത്തിക്കുക വലിയ പ്രയാസമുള്ള കാര്യമല്ല.

റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരു
വിരാട് കോലി നായകനായുള്ള ആര്‍സിബിയില്‍ നിലവില്‍ യുസ്‌വേന്ദ്ര ചഹാല്‍ പ്രധാന സ്പിന്നറായുണ്ട്. സ്പിന്‍ ഓള്‍റൗണ്ടര്‍ വാഷിങ്ടണ്‍ സുന്ദറിനൊപ്പം വിദേശ സ്പിന്നറായി ഓസ്‌ട്രേലിയയുടെ ആദം സാംബയുമുണ്ട്. എന്നാല്‍ ഇവര്‍ക്കൊപ്പം നാലാം സ്പിന്നറായി മുജീബുര്‍ റഹ്മാനെ പരിഗണിക്കാന്‍ സാധ്യതയുണ്ട്. സ്പിന്‍ ഓള്‍റൗണ്ടര്‍ മോയിന്‍ അലിയെ ആര്‍സിബി ഒഴിവാക്കിയിട്ടുണ്ട്. ഇന്ത്യന്‍ സാഹചര്യങ്ങളില്‍ തിളങ്ങാന്‍ സാധിക്കുന്ന ബൗളിങ് മികവാണ് മുജീബിനെ ലേലത്തില്‍ ടീമുകളുടെ പ്രിയപ്പെട്ടവനാക്കുന്നത്.


Click it and Unblock the Notifications